'ഒപ്പം പഠിച്ചവരെ നസ്രിയ ക്ഷണിച്ചില്ല; വിവാഹത്തിൽ തീരുമാനമെടുത്തത് ഫഹദ്; വിവാഹം കാണാനാ​ഗ്രഹിച്ച സഹപാഠികൾ'

സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ് ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹം. സിനിമാ രം​ഗത്ത് സെൻസേഷനായി മാറിക്കൊണ്ടിരിക്കെയാണ് നസ്രിയ തന്റെ 19ാം വയസിൽ വിവാഹിതയായത്. ഫഹ​ദ് ഫാസിലിന് അന്ന് പ്രായം 32 ഉം. വിവാഹശേഷം നസ്രിയ സിനിമകളുടെ എണ്ണം കുറച്ചു. വിവാഹ ശേഷവും അഭിനയിക്കുമെങ്കിലും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്നാണ് നസ്രിയ നസീം വ്യക്തമാക്കിയത്. 2014 ആ​ഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരായത്.

താര വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കവെയാണ് സംവിധായകൻ നസ്രിയയെക്കുറിച്ചും സംസാരിച്ചത്. 'നസ്രിയ തിരുവനന്തപുരത്തുള്ള ക്രെെസ്റ്റ് ന​ഗർ സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. നസ്രിയയുടെ ക്ലാസിലാണ് എന്റെ മകൻ ഭരത് ചന്ദ്രനും ജ​ഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയിലെ മകൾ ശ്രീലക്ഷ്മിയും പഠിക്കുന്നത്'

Nazriya Nazims Wedding

'മകൻ സ്കൂളിലെ കാര്യങ്ങൾ എന്നോട് പറയും. ജ​ഗതി ശ്രീകുമാർ വന്നിരുന്നു, നസ്രിയ നായികയായി അഭിനയിക്കുന്നു എന്നൊക്കെ മകൻ അച്ചു എന്നോട് പറഞ്ഞു. അങ്ങനെയിരിക്കെ അച്ചു എന്നോട് പറയുന്നു നസ്രിയയുടെ കല്യാണമാണെന്ന്. ഫാസിലിന്റെ മകനാണ് കല്യാണം കഴിക്കുന്നതെന്ന് പറഞ്ഞു. ഫാസിൽ അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് എന്നെ ക്ഷണിച്ചിട്ടുണ്ട്'

'ഫഹദ് ഫാസിലിന്റെ കല്യാണം വന്നപ്പോൾ ആരെയും കണ്ണടച്ച് വിളിക്കേണ്ടെന്ന് തീരുമാനിച്ചു. അത് ഫഹദ് ഫാസിൽ തീരുമാനിച്ചതാണ്. അച്ഛന് റോൾ കുറവാണെന്ന് തോന്നുന്നു. എന്നെ വിളിച്ചില്ല. പിന്നെ അന്വേഷിച്ചപ്പോഴാണ് ഒരുപാട് പേരെ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വരെ അച്ചുവിന്റെ കൂടെ പഠിച്ച കുട്ടിയാണെങ്കിലും നസ്രിയ കൂടെ പഠിച്ച ആരെയും കല്യാണം വിളിച്ചില്ല. വലിയ താരമായില്ലേ, നമ്മളെയാെക്കെ മറന്ന് കാണുമെന്നാണ് അച്ചു പറഞ്ഞത്'

Nazriya Nazims Wedding

'അച്ചു ഇതൊന്നും സീരിയസ് ആയി എടുക്കില്ല. ഒരു ദിവസം ഞാനെവിടെയോ പോയിട്ട് വന്നപ്പോൾ അച്ഛാ ഒരു ഉപകാരം ചെയ്യുമോ എന്ന് അവൻ ചോദിച്ചു. എന്റെ ആറേഴ് കൂട്ടുകാർക്ക് നസ്രിയയുടെ കല്യാണം കാണണം. അവരെ വിളിച്ചില്ല. അച്ഛൻ ഫാസിലിന്റെ കൈയിൽ നിന്ന് അ‍ഞ്ചാറ് കല്യാണക്കത്ത് വാങ്ങിക്കൊടുക്കുമോ എന്നവൻ ചോദിച്ചു. മോനെ അങ്ങനത്തെ ഒരു കാര്യവും ചെയ്യുന്ന ആളല്ല താനെന്ന് ഞാൻ പറഞ്ഞു. അങ്ങനെ കല്യാണത്തിന് പോകുന്നത് ശരിയല്ലെന്ന് നീ അവരോട് പറയെന്നും പറഞ്ഞു,' ശാന്തിവിള ദിനേശ് ഓർത്തു.

​ഗുരുവായൂരിൽ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം കാണാൻ ആളുകൾ തടിച്ച് കൂടിയത് കണ്ടപ്പോൾ തനിക്ക് നസ്രിയയുടെ വിവാഹം ഓർമ വന്നെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്നും സംവിധായകൻ വീഡിയോയയിൽ പറയുന്നുണ്ട്. വിളിക്കാത്തതിൽ കുഴപ്പമില്ലെന്നും തന്റെ മകന്റെ കല്യാണത്തിന് കൊവിഡ് കാലമായതിനാൽ സിനിമാ രം​ഗത്തെ ആരെയും ക്ഷണിച്ചില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X