For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതീവ സന്തോഷത്തില്‍ നസ്രിയയെ ചേര്‍ത്തുപിടിച്ച് ഫഹദ്, ഇത്തവണത്തെ പെരുന്നാള്‍ ഇങ്ങനെ, കാണൂ!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് നസ്രിയയും ഫഹദും. ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പങ്കുവെച്ച് മുന്നേറുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. തന്റെ ജീവിതം ഈ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് അന്നേ തോന്നിയിരുന്നുവെന്നും ഷാനുവിനോട് സംസാരിച്ചപ്പോള്‍ ഇതേ തോന്നലായിരുന്നു അവിടെയുമെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് ചിത്രീകരണത്തിനിടയിലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിട്ടത്. സിനിമ തീര്‍ന്നപ്പോഴേക്കും ഇവരുടെ ദൗമ്പത്യ ജീവിതം ആരംഭിച്ചിരുന്നു.

  വിവാഹത്തോടെ നസ്രിയ അഭിനയം മതിയാക്കുമോയെന്ന തരത്തിലുള്ള സംശയമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. സിനിമാപരമ്പര്യമുള്ള കുടുംബത്തിലെ മരുമകളായി എത്തിയ താരം മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. തിരിച്ചുവരവില്‍ പ്രിയതമയ്ക്ക് വേണ്ട പിന്തുണ നല്‍കി താന്‍ ഒപ്പമുണ്ടാവുമെന്ന് ഫഹദും വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ നായികയായി താരം തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീടാണ് പൃഥ്വിരാജിന്റെ സഹോദരിയായാണ് താരം എത്തുന്നതെന്ന് സ്ഥിരീകരിച്ചത്. നാല് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചും ചിത്രത്തിന്റെ ടീസറും ഗാനവുമൊക്കെ പുറത്തുവന്നതിന്റെ സന്തോഷവും ഇത്തവണത്തെ പെരുന്നാളിനുണ്ട്. നസ്രിയ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പെരുന്നാള്‍ ആഘോഷം

  പെരുന്നാള്‍ ആഘോഷം

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാളാണ് നസ്രിയ. ഫഹദ് ഇക്കാര്യത്തില്‍ അല്‍പ്പം പുറകിലാണ്. വിശേഷാവസരങ്ങളിലെല്ലാം ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് പുതിയ ചിത്രവുമായി നസ്രിയ എത്താറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും താരം പുതിയ ചിത്രവുമായി എത്തിയിരുന്നു. ഫഹദിനോടൊപ്പം സന്തോഷത്തോടെ പോസ് ചെയ്ത ഫോട്ടോയുമായാണ് താരം എത്തിയത്. പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയിരുന്നു.

  ആരാധകരുടെ സന്തോഷം

  ആരാധകരുടെ സന്തോഷം

  ഈദ് ആശംസ നേര്‍ന്ന താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിനോടൊപ്പം തന്നെ തിരിച്ചും ആരാധകര്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ഇത്തവണത്തെ ആഘോഷം ഒരുപാട് സന്തോഷം നിറഞ്ഞതാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ താരം സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസം ആരാധകര്‍ക്കുണ്ട്. അടുത്തിടെയാണ് സിനിമയുടെ ടൈറ്റിലും ടീസറും ഗാനവും പുറത്തുവിട്ടത്. നസ്രിയയെ പരിചയപ്പെടുത്തുന്ന ഗാനമാണ് ആദ്യമെത്തിയിട്ടുള്ളത്.

  തിരിച്ചുവരവിന്റെ സന്തോഷം

  തിരിച്ചുവരവിന്റെ സന്തോഷം

  നാല് വര്‍ഷത്തെ ബ്രേക്ക് അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയയ്ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് തന്നെപ്പോലും അത്ഭുതപ്പെടുത്തിയെന്നും വളരെയധികം സന്തോഷമുണ്ടെന്നും ഇത്രയും നാള്‍ മാറി നിന്നതിന്‍രെ യാതൊരുവിധ പരിഭ്രമവും തനിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  എല്ലാവരും വാചാലാരാവുന്നു

  എല്ലാവരും വാചാലാരാവുന്നു

  ഏത് കാര്യത്തിലായലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് ഈ താരദമ്പതികള്‍ മുന്നേറുന്നത്. പരസ്യമായി നിലപാട് പ്രകടിപ്പിച്ചില്ലെങ്കിലും പ്രവര്‍ത്തിയിലൂടെ നടപ്പാക്കുന്ന പതിവാണ് ഇവരുടേത്. ഇത്തവണത്തെ ദേശീയ പുരസ്‌കാര വിതരണത്തിനിടയില്‍ ഫഹദിന്റെ നിലപാടിന് നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു. ഫഹദിനെയും നസ്രിയയേയും കുറിച്ച് സംവിധായിക ഉള്‍പ്പടെ നിരവധി പേര്‍ വാചാലരായിരുന്നു. ഇവര്‍ക്കിടയിലെ കെമിസ്ട്രിയെക്കുറിച്ച് ആരാധകരും വാചാലാരാവാറുണ്ട്.

  നിമിത്തമായത് അഞ്ജലി മേനോന്‍

  നിമിത്തമായത് അഞ്ജലി മേനോന്‍

  ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ , പാര്‍വതി, നസ്രിയ ഈ താരങ്ങളെ സംബന്ധിച്ച് മറക്കാന്‍ പറ്റാത്ത അനുഭവം സമ്മാനിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. യുവത്വത്തിന്റെ ആഘോഷം കൂടിയായിരുന്നു ഈ ചിത്രം. സ്‌ക്രീനില്‍ കാണുന്നത് പോലെ തന്നെ ലൊക്കേഷന്‍ അനുഭവങ്ങളും വളരെ രസകരമായിരുന്നുവെന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ഈ സിനിമയ്ക്ക് ശേഷം അപ്രത്യക്ഷമായ നസ്രിയ തിരിച്ചെത്തുന്നതിന് നിമിത്തമായതും അഞ്ജലി മേനോനാണെന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

  പൃഥ്വിരാജിന്റെ അനിയത്തിയായി

  പൃഥ്വിരാജിന്റെ അനിയത്തിയായി

  കൂടെയില്‍ പൃഥ്വിയുടെ അനിയത്തിയായാണ് നസ്രിയ എത്തുന്നത്. തട്ടുകടയില്‍ നിന്നും ദോശ വാങ്ങിക്കാനായി നില്‍ക്കുന്ന സഹോദരന്റെയും സഹോദരിയുടെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കൂടുതല്‍ പരിചയപ്പെട്ടതിന് ശേഷമാണ് ഇതുപോലൊരു അനിയത്തിയെ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിയതെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വി പോസ്റ്റ് ചെയ്ത ചിത്രവും മനോഹരമായിരുന്നു.

  നസ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോ

  ഫഹദും നസ്രിയയും, താരം പോസ്റ്റ് ചെയ്ത ആദ്യത്തെ ചിത്രം

  വീണ്ടുമെത്തിയപ്പോള്‍ ഇങ്ങനെ

  രണ്ടാമതായി പോസ്റ്റ് ചെയ്ത ഫോട്ടോ

  English summary
  Nazriya Nazim's latest photo getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X