നസ്രിയ ഫഹദിനോട് ആ ചോദ്യം ചോദിച്ചിട്ട് 5 വര്‍ഷം! താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകര്‍!

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമ കണ്ടവരെല്ലാം ഒരുപോലെ സ്വീകരിച്ചതാണ് ഫഹദ് ഫാസില്‍ നസ്രിയ നസീം കൂട്ടുകെട്ട്. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു. വിവാഹത്തിന് ശേഷം പതിവ് പോലെ അഭിനയം നിര്‍ത്തി വീട്ടിലിരിക്കാനാവുമോ നസ്രിയയുടെ തീരുമാനമെന്ന കാര്യത്തിലായിരുന്നു ആരാധകര്‍ക്ക് ആശങ്ക. വിവാഹത്തിന് ശേഷവും താന്‍ സിനിമയില്‍ തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു. കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച അ‍്ജലി മേനോന്‍റെ കൂടെയിലൂടെയാണ് താരം തിരിച്ചെത്തിയത്. പൃഥ്വിരാജിന്‍രെ സഹോദരിയുടെ വേഷത്തിലായിരുന്നു നസ്രിയ എത്തിയത്.

4 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചായിരുന്നു നസ്രിയ തിരിച്ചെത്തിയത്. കൂടെയ്ക്ക് ശേഷം താരത്തിന്‍റേതായി എത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫഹദിനൊപ്പം ഒരുമിച്ചെത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. അന്‍വര്‍‍ റഷീദ് ചിത്രമായ ട്രാന്‍സിലൂടെ ഇരുവരും ഒരുമിക്കുകയാണ്. ക്രിസ്മസിനാണ് ഈ ചിത്രം എത്തുന്നത്. ഫഹദ് ഫാസിലിനും നസ്രിയയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെ നസ്രിയയും വിവാഹത്തിനിടയിലെ മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുണ്ട്.

അഞ്ചാം വര്‍ഷത്തിലേക്ക്

2014 ജനുവരി 20നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹനിശ്ചയം. ആഗസ്റ്റ് 21നായിരുന്നു ഇവരുടെ വിവാഹം. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്സില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് അഭിനയിച്ചത്. ഈ സിനിമയ്ക്കിടയിലായിരുന്നു പ്രണയം തുടങ്ങിയത്. സിനിമ കഴിഞ്ഞ് അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇരുവരും വിവാഹിതരാവുമെന്ന് തോന്നിയിരുന്നതായി ചിത്രത്തിലെ താരങ്ങള്‍ പറഞ്ഞിരുന്നു. ഇവരുടെ വിവാഹജീവിതം 5ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍.

വ്യത്യസ്തതകളാണ് ചേര്‍ത്തുനിര്‍ത്തുന്നത്

നസ്രിയ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഫഹദ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴാണ് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വന്നത്. അത്തരമൊരു മാനസികാവസ്ഥയിലേക്ക് തന്നെ എത്തിക്കാനായി നസ്രിയ നടത്തിയ പരിശ്രമത്തിന് റിസല്‍ട്ടുണ്ടായെന്നും ഇനി ഇതിലും കൂടുതല്‍ നന്നാവാനാണ് തന്‍രെ തീരുമാനമെന്നും താരം പറഞ്ഞിരുന്നു. ജീവിതത്തിലെ സമാനതകളല്ല മറിച്ച് വ്യത്യസ്തതകളാണ് തങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതെന്നും ഇവര്‍ പറയുന്നു. വ്യത്യസ്തതകളേറെയാമെങ്കിലും ചില കാര്യങ്ങളില്‍ ഇരുവരും സമാനമായ അഭിപ്രായമാണ് പറയാറുള്ളത്.

വിവാഹ ശേഷമുള്ള  ഇടവേള

വിവാഹത്തിന് ശേഷം നസ്രിയ മാത്രമല്ല ഫഹദും ഇടവേളയെടുത്തിരുന്നു. ഒരു വര്‍ഷത്തോളമായിരുന്നു താരം ബ്രേക്കെടുത്തത്. വിവാഹ ശേഷം ഒരുപാട് യാത്രകള്‍ നടത്തിയിരുന്നു ഇവര്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന് ശേഷം കൃത്യം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടേക്ക് ഓഫില്‍ അഭിനയിച്ചത്. ഒരു വര്‍ഷം തികഞ്ഞതിന് ശേഷം മാത്രമേ താന്‍ തിരിച്ചെത്തൂവെന്ന് അന്നേ ഫഹദ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയില്ലെന്നും അതറിഞ്ഞിരുന്നുവെങ്കില്‍ ഫഹദിനെ വീട്ടിലിരുത്തിയ ഭീകരി എന്ന് വിശേഷിപ്പിച്ചേനെയെന്നും നസ്രിയ പറഞ്ഞിരുന്നു

ഫഹദിന്‍രെ സമ്മാനം

നായക്കുട്ടികളെ വല്ലാതെ പേടിയായിരുന്നു നസ്രിയയ്ക്ക്. എന്നാല്‍ ഫഹദിനാവട്ടെ വല്ലാത്തൊരിഷ്ടവും. നിര്‍ത്താതെ ഇതേ ആവശ്യം തന്നെ ഉന്നയിച്ചപ്പോള്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്നായിരുന്നു നേരത്തെ താരം പറഞ്ഞത്. കറുപ്പും വെളുപ്പും ഇടകലര്‍ന്നായതിനാല്‍ ഓറിയോ ബിസ്‌കറ്റായിരുന്നു ഓര്‍മ്മ വന്നത്. ഇതോടെ ആ പേര് വിളിക്കുകയായിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ പ്ലേ സ്റ്റേഷനായിരുന്നു ഗിഫ്റ്റായി തന്നത്. തന്‍രെ താല്‍പര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാലാണ് അത്തരമൊരു സമ്മാനം ലഭിച്ചത്.

നസ്രിയയുടെ ചോദ്യം

ഫഹദുമായി പ്രണയത്തിലായതിന് ശേഷം നസ്രിയയായിരുന്നു ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച് ആദ്യം ചോദിച്ചത്. തനിക്കെന്നെ കെട്ടിക്കൂടെയെന്ന ആ ചോദ്യമായിരുന്നു ഇവരുടെ പ്രണയത്തില്‍ വഴിത്തിരിവായി മാറിയത്. പൊതുവെ നിശബ്ദ പ്രകൃതമായ ഫഹദിന് ആ ചോദ്യം ഇഷ്ടമാവുകയും വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിക്കുകയുമായിരുന്നു. ഇരുവീട്ടുകാരും ആലോചിച്ചായിരുന്നു ഇവരുടെ വിവാഹം നടത്തിയത്.


 ട്രാന്‍സിലൂടെ വീണ്ടും ഒരുമിച്ച്

സിനിമയ്ക്ക് പിന്നാലെ ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുന്ന താരദമ്പതികള്‍ എപ്പോഴാണ് ഒരുമിച്ച് അഭിനയിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഭിമുഖങ്ങളിലെല്ലാം ഇരുവരോടും ഇക്കാര്യം ചോദിച്ചിരുന്നു. കൃത്യമായ ഉത്തരം നല്‍കാതെ മികച്ച തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുമെന്നായിരുന്നു ഇരുവരും പറയാറുള്ളത്. എന്നാല്‍ നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ട്രാന്‍സിലൂടെ അത് സംഭവിക്കുകയാണ്. അന്‍വര്‍ റഷീദാണ് വീണ്ടും ഇവരെ ഒരുമിപ്പിക്കുന്നത്.

View this post on Instagram

21.8❤👀

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X