നാളെ അവളെ പര്‍ദ്ദയിട്ട് വരുത്താം, നസ്രിയയുടെ പേജ് ആണോന്ന് സംശയിച്ചു! ഗ്ലാമറസ് വേഷം ധരിച്ചതിന് വിമര്‍ശനം
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി നസ്രിയ നസീം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ബേസില്‍ ജോസഫിനൊപ്പം നായികയായി അഭിനയിച്ച സൂക്ഷ്മദര്‍ശിനി എന്ന സിനിമയാണ് ഇക്കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് റിലീസായത്. ചിത്രത്തിലെ നസ്രിയയുടെ പ്രകടനം ഏറെ ആശംസകള്‍ നേടിക്കൊടുത്തു.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നസ്രിയ അടക്കമുള്ള താരങ്ങള്‍ നടത്തിയ പ്രമോഷനുകളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ മുന്‍പത്തേക്കാളും ഇത്തവണ നസ്രിയ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എടുത്തു ചാടിയുള്ള സംസാരവും പരിഹാസ രൂപേണയുള്ള അഭിപ്രായങ്ങളും ഒക്കെയാണ് നടിക്ക് വിമര്‍ശനം നേടിക്കൊടുത്തത്.

ഇതിന് പിന്നാലെ നസ്രിയയുടെ സഹോദരന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനോടനുബന്ധിച്ചും ചില പരിഹാസങ്ങള്‍ നടിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നസ്രിയ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് വളരെ മോശമായ രീതിയിലുള്ള കമന്റുകള്‍ ആണ് വരുന്നത്.
മുന്‍പ് കണ്ടിരുന്നതില്‍ നിന്നും കുറച്ചു കൂടി വ്യത്യസ്തമായി മോഡേണ്‍ ലുക്കിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായിട്ടാണ് നസ്രിയ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നസ്രിയ തന്നെയാണോ എന്നും മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്ന് തുടങ്ങി നടിയുടെ ശരീരത്തെയും കഥാപാത്രത്തെയും വിമര്‍ശിച്ചു കൊണ്ടാണ് ആളുകള്‍ എത്തിയത്.
നസ്രിയയുടെ വസ്ത്രം വളരെ മോശമാണെന്നും എന്റെ മനസ്സില്‍ ഉള്ള നസ്രിയ ഇതല്ല, ആദ്യം പേജ് മാറി പോയെന്നാണ് കരുതിയത്. അല്ല ഇത് നസ്രിയയുടെ പേജ് തന്നെയാണ്. ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. മുന്‍പ് ഉണ്ടായിരുന്ന രീതികളൊക്കെ മാറിയല്ലേ എന്നിങ്ങനെയാണ് നസ്രിയയോടുള്ള കമന്റുകള്‍.
അതേ സമയം പഴയ നസ്രിയയെ ആഗ്രഹിക്കുന്നവര്‍ പഴയ ഫോട്ടോകള്‍ നോക്കൂ. ആ സ്ത്രീയെ സമാധാനത്തോടെ വിടൂ. അവള്‍ ഈ വസ്ത്രം പൂര്‍ണ്ണമായും അവളുടെ ഇഷ്ടത്തോടെ ധരിച്ചതാണ്. മറ്റുള്ളവര്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ല.

കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ് ഏതോ ഒരു മൂവിയില്‍ എന്തോ എഡിറ്റ് ചെയ്തു വെച്ചുവെന്ന് പറഞ്ഞു ഉണ്ടായ പുകില്‍. ഇപ്പോള്‍ ഉള്ള ഫോട്ടോ ഈ കോലത്തില്‍. അന്ന് ഇതുപോലെ ചിന്തിച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാള്‍ നസ്രിയയോട് ചോദിച്ചത്. എന്നാല്‍ അതവള്‍ക്ക് പതിനെട്ട് വയസ് പോലുമില്ലാത്ത കാലത്തെ കഥയാണെന്ന് ആരാധകര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ആരാധകരുടെ അഭിപ്രായം മാനിച്ച് നാളെ നസ്രിയ പര്‍ദ്ദയിട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണ്. ഇതിപ്പോള്‍ കമന്റ് ബോകസ് അല്ല, കുടുംബശ്രീ മീറ്റിങ്ങായോ? നസ്രിയയുടെ ആ ചിത്രം കണ്ടിട്ട് പെട്ടെന്ന് കമന്റ് സെക്ഷനിലേക്കാണ് വന്നത്. കാരണം ചില ആളുകള്‍ക്ക് നസ്രിയയുടെ ഈ ചിത്രം കണ്ടാല്‍ ദേഷ്യം തോന്നുമെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. നിങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ അവള്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്. ഇന്ന് അവള്‍ വലുതായി. ഇത് അവളുടെ ജീവിതം. അവളെ ജീവിക്കാന്‍ അനുവദിക്കുക... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


Click it and Unblock the Notifications