ഈ തള്ളയുടെ വിചാരം ഇപ്പോഴും കുട്ടി ആണെന്നാ...; നസ്രിയയ്ക്ക് പരിഹാസം; വീഡിയോ വൈറല്‍

By Desk

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ് നസ്രിയ കടന്നു വരുന്നത്. ഇതിനിടെ അവതാരകയായും കയ്യടി നേടി. പിന്നീട് നായികയായതോടെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. തന്റെ ക്യൂട്ട്‌നെസും എനര്‍ജിയുമൊക്കെ കൊണ്ടാണ് നസ്രിയ ആരാധകരെ നേടുന്നത്. ഗായികയായും കയ്യടി നേടിയിട്ടുണ്ട് നസ്രിയ.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രീയ നായികയായി മാറാന്‍ നസ്രിയയ്ക്ക് സാധിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, കൂടെ പോലുള്ള ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് നസ്രിയ. പിന്നീടാണ് നസ്രിയ നടന്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നതും സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതും.

Nazriya Nazim

വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം നസ്രിയ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇപ്പോഴിതാ നസ്രിയ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സൂഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോസഫ് ആണ്.

ഇതിനിടെ ഇപ്പോഴിതാ സിനിമയുടെ ബിടിഎസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബേസിലും നസ്രിയയും ചിത്രത്തിലെ മറ്റ് താരങ്ങളുമെല്ലാമുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്.വീഡിയോയിലെ നസ്രിയയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നസ്രിയ ക്യൂട്ട്‌നെസ് ആക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Nazriya Nazim

നല്ല മൊഞ്ചത്തി ആയിരുന്നു ഇപ്പോള്‍ എന്തോ ഒരു കൂതറ ലുക്ക് ആക്കി മാറ്റി, ഇത് ഭ്രാന്ത് എന്ന് ഒന്നും പറഞ് കുറച്ചു കളയല്ലേ അതുക്കും മേലെ, നസ്രിയ പഴയ പോലെ ക്യൂട്ട്‌നെസ് കാണിക്കാന്‍ എന്തൊക്കയാണ് ചെയ്യണത്. അതൊക്കെ കഴിഞ്ഞു പോയി. ട്രാക്ക് മാറ്റ് ട്രാക്ക് മാറ്റ്, കൂടെ ഉള്ളവര്‍ വെറുതെ കുറെ ചിരിച്ചുകൊടുക്കേണ്ടി വരും, പടച്ചോനെ ഞങ്ങടെ ഫാഫയെ കാത്തോളണേ, നസ്രിയയെ ഒന്ന് വളര്‍ന്നു വലുതായി കണ്ടിട്ട് മരിച്ചാല്‍ മതി, ക്രിഞ്ച്, നല്ല ബോര്‍ ലുക്ക്. വല്ലാത്ത ഓവര്‍ ആക്ടിംഗ്, ഈ തള്ളയുടെ വിചാരം ഇപ്പോഴും കുട്ടി ആണെന്നാ, എന്തിന് വേണ്ടിയാണ് ഇങ്ങനെ കുട്ടിത്തം അഭിനയിക്കുന്നത്. മനസിലാകുന്നില്ല എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

അതേസമയം നസ്രിയയെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. നസ്രിയയെ അറിയുന്നതു കൊണ്ട് പറയുകയാണ്. അവര്‍ ഓവറാക്ട് ചെയ്യുന്നതല്ല. അവള്‍ എല്ലായിപ്പോഴും ബബ്ലിയും ക്യൂട്ടും ആണ്. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും സ്വതന്ത്ര്യയായിട്ടാണ് അവള്‍ പെരുമാറുക. അങ്ങനെ ജീവിക്കാന്‍ സാധിക്കുന്നതില്‍ ഭാഗ്യവതിയാണ്. അവളുടെ നിഷ്‌കളങ്കത ഇപ്പോഴും നഷ്ടമായിട്ടില്ല. നമ്മള്‍ അവളെ നോക്കിക്കാണുന്നത് മറ്റൊരു കാഴ്ചപ്പാടിലാണ്. പ്രായമായി, പക്വത കാണിക്കേണ്ട സമയമാണ് എന്ന ചിന്തയാണ് നമുക്ക്. നമ്മള്‍ കാര്യങ്ങള്‍ കാണുന്നതിലെ പ്രശ്‌നമാണെന്നാണ് നസ്രിയയുടെ ആരാധകര്‍ പറയുന്നത്.

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X