നസ്രിയയെ ഫഹദ് ഭാര്യയാക്കിയത് ഓവറല്ലേ... എന്നതിൽ നിന്നും ഫഫക്ക് നസ്രിയയൊക്കെ കുറവല്ലേയെന്നതിലേക്കുള്ള മാറ്റം!

നാൽപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് നടൻ ഫഹദ് ഫാസിൽ‌. ലോകത്തെമ്പാടുമുള്ള തെന്നിന്ത്യൻ സിനിമാപ്രേമികൾ താരത്തിന് ആശംസകൾ നേർന്ന് എത്തുന്നുണ്ട്. ഇത്തവണ തമിഴ്, തെലുങ്ക് ഭാഷകളിലെ ആരാധകരാണ് ഫഫയുടെ പിറന്നാൾ‌ ​ഗംഭീരമായി ആഘോഷിക്കുന്നത്.

പുഷ്പ, മാമന്നൻ പോലുള്ള സിനിമകൾ പുറത്തിറങ്ങിയ ശേഷം തമിഴിലും തെലുങ്കിലും മുൻനിര താരമായി ഫഹദ് മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം വിക്രം റിലീസ് ചെയ്തപ്പോൾ മുതൽ ഫഹദ് ഫാസിലിനെ തമിഴ് സിനിമാപ്രേമികൾ നോട്ട് ചെയ്ത് തുടങ്ങിയിരുന്നു.

മാമന്നൻ ഇറങ്ങിയ ശേഷം ആരാധകരുടെ എണ്ണം ഇരട്ടിയായി. സെലിബ്രിറ്റികളടക്കം മനോഹരമായ കുറിപ്പുകളിലൂടെയാണ് ഫഹദ് ഫാസിലിന് ആശംസകൾ നേർന്നത്. അർധരാത്രിയിൽ തന്നെ കുറിപ്പ് പങ്കുവെച്ച ആദ്യം എത്തിയത് ഭാര്യയും നടിയുമായ നസ്രിയ നസീം ആയിരുന്നു. മെ​ഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ മനോഹരമായ കപ്പിൾ ഫോട്ടോകൾക്കൊപ്പമായിരുന്നു നസ്രിയയുടെ പിറന്നാൾ ആശംസ.

Nazriya Nazim, Fahadh Faasil

'ഞാൻ എന്റെ ഷാനുവിനെ ഒരുപാട് സ്നേഹിക്കുന്നു. ഡയമണ്ടിനേക്കാളും നീ ശോഭിക്കൂ... നിന്നെ പോലെ നീ മാത്രം. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു. എന്റെ ഏറ്റവും വലിയ സുഹൃത്തേ... ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു... ഞങ്ങളുടെ... എന്റെ ഒരേയൊരു മമ്മൂക്ക പകർത്തിയ ചിത്രം', എന്നാണ് നസ്രിയ കുറിച്ചത്. നസ്രിയയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ആശംസകൾ നേർന്ന് എത്തി.

തങ്ങളുടെ ആശംസകൾ കൂടി അറിയിച്ചേക്കണെ... എന്നാണ് ഓരോ ആളുകളുടെയും ആവശ്യം. നടി സംവൃത സുനിൽ, ബീന ആന്റണി, സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ ഷാനി ഷാകി തുടങ്ങിയവരും ആശംസകൾ നേർന്നിട്ടുണ്ട്.

കമന്റിലേറെയും തമിഴ്നാട്ടിൽ നിന്നുള്ള ആരാധകരിൽ നിന്നും ആയിരുന്നു. ഹാപ്പി ബർത്ത്ഡെ രത്നവേൽ എന്ന കമന്റുകളാണ് ഏറെയും. പണ്ട് ആളുകൾ പറഞ്ഞിരുന്നത് ഫഹദിന് നസ്രിയയെ ഭാര്യയായി ലഭിച്ചത് കുറച്ച് ഓവറാണ് എന്നായിരുന്നു. എന്നാൽ ഇന്ന് എന്റെ തലൈവൻ ഫഫയ്ക്ക് നസ്രിയയൊക്കെ കുറവല്ലേയെന്നതിലേക്ക് മാറി.

എല്ലായ്‌പ്പോഴും ആളുകൾ ഒരു ചെറിയ മാറ്റം കണ്ടെത്തും. ഒരിക്കലും വിഷമിക്കേണ്ട... ഫഫയെ പോലെ എല്ലാവരും മുന്നോട്ട് പോകൂ... ജന്മദിനാശംസകൾ എന്നാണ് തമിഴ്നാട്ടിൽ‌ നിന്നുള്ള ഒരു ആരാധകൻ കുറിച്ചത്. രാജാറാണി, നേരം, തിരുമണം എൻട്രും നിക്കാഹ്, നെയ്യാണ്ടി തുടങ്ങിയ സിനിമകളുടെ റിലീസിന് ശേഷം നസ്രിയയ്ക്ക് വലിയ ആരാധക പിന്തുണ തമിഴ്നാട്ടിൽ ഉണ്ടായിരുന്നു.

nazriya nazim, fahadh faasil

ഫഹദ് ഫാസിലിനെയാണ് നസ്രിയ വിവാഹം കഴിക്കുന്നതെന്ന വാർത്ത പരന്നപ്പോൾ പലരും ഫഹദ് ഫാസിലിനെ പരിഹസിച്ച് എത്തിയിരുന്നു. അന്ന് മലയാളത്തിൽ മാത്രമാണ് ഫഹദ് സിനിമകൾ ചെയ്തിരുന്നത്. അതുകൊണ്ട് എത്രത്തോളം മികച്ചൊരു നടനാണ് താരമെന്നത് പലർക്കും അറിയില്ലായിരുന്നു.

നസ്രിയയുടെ വിവാ​ഹം കഴിഞ്ഞ സമയത്ത് നസ്രിയ കെട്ടിയ മൊട്ടത്തലയൻ എന്ന പേരിലാണ് ഫഹദ് തമിഴ്നാട്ടിൽ അറിയപ്പെട്ടിരുന്നത്. അത്തരമൊരു അവസ്ഥയിൽ നിന്നും 2023 ആയപ്പോൾ മാമന്നൻ സിനിമയിലെ പെർഫോമൻസുകൊണ്ട് തമിഴ്നാട്ടിൽ തരം​ഗമാണ് ഫഹദ് ഫാസിൽ.

ഫഹദ് സിനിമകൾ റിലീസിനെത്തുമ്പോൾ മിനിമം ​ഗ്യാരണ്ടിയുണ്ട് എന്നതുകൊണ്ട് തന്നെ പ്രേക്ഷകർ മടിയില്ലാതെ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. അടുത്തിടെ ഫഹ​ദ് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. മാമന്നൻ എന്ന മാരി സെൽവരാജ് സിനിമയിൽ വില്ലൻ വേഷമാണ് ചെയ്തതെങ്കിലും ഹീറോ പരിവേഷമാണ് റിലീസിന് ശേഷം ഫഹദിന് ലഭിച്ചത്.

അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാൾ ഫഹദിന് ഇരട്ടി സന്തോഷം നിറഞ്ഞതാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം തന്നിലെ വേറിട്ട അഭിനയപ്രതിഭയെ സിനിമാലോകത്ത് സ്വര്‍ണമഷികൊണ്ട് വരച്ചിട്ടത്.

More from Filmibeat

Read more about: nazriya nazim fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X