നീന്തല്‍ കുളത്തില്‍ നസ്രിയ്‌ക്കൊപ്പം പിതാവും സഹോദരനും; നവീന്‍ പങ്കുവെച്ച ചിത്രത്തിന് പിന്നില്‍ ഫഹദിന്റെ സഹോദരനും
ഭര്‍ത്താവിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലിനൊപ്പമുള്ള നസ്രിയ നസീമിന്റെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലായി കൊണ്ടിരിക്കുകയാണ്. ചേടത്തിയമ്മയോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആംഗ്യ കാണിക്കുന്ന ഫര്‍ഹാനാണ് ചിത്രത്തിലുള്ളത്. ഇത് മാത്രമല്ല നസ്രിയയുടെ വീട്ടില്‍ നിന്നുള്ള ചില ഫോട്ടോസും സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.
നസ്രിയയെ പോലെ തന്നെ അനിയന്‍ നവീന്‍ നസീമും മലയാളികള്‍ക്ക് സുപരിചിതനാണ്. സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അമ്പിളി എന്ന ചിത്രത്തില്‍ നവീനും ശ്രദ്ധേയമായൊരു വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചേച്ചിയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം നവീനാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നവീനൊപ്പം നസ്രിയയും പിതാവും നീന്തല്‍ കുളത്തില്‍ മുങ്ങി കുളിക്കുന്ന ചിത്രമവുമായിട്ടാണ് താരസഹോദരന്‍ എത്തിയത്. ഇവര്‍ക്കൊപ്പം അമ്മ ഉണ്ടെങ്കിലും വെള്ളത്തില്‍ ഇറങ്ങാതെ കരയില്‍ ഇരിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം നസ്രിയയുടെ പ്രിയപ്പെട്ട വളര്‍ത്തുനായ ഓറിയോയും കരയില്‍ ഇരിക്കുന്നത് ചിത്രത്തില്‍ കാണാം. 'എന്റെ ജീവിതത്തിലെ ഈ ഭാഗത്തെ സന്തോഷം എന്ന് വിളിക്കാം' എന്നായിരുന്നു നവീന്‍ അടിക്കുറിപ്പായി നല്‍കിയത്.
ഈ ചിത്രങ്ങളില്‍ നസ്രിയയുടെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലിനെ കാണുന്നില്ലെന്നുള്ള ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിന് പകരം ഫഹദ് എവിടെ പോയെന്ന് നസ്രിയയോട് പലരും ചോദിക്കുന്നു. അതേ സമയം ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നിലുള്ളത്. നവീന്റെ ഫോട്ടോയ്ക്ക് താഴെ ചിത്രമെടുത്ത ആള്‍ക്കുള്ള ക്രെഡിറ്റ് വേണമെന്ന് കമന്റിലൂടെ പറഞ്ഞ് ഫര്‍ഹാനും രംഗത്ത് വന്നിരുന്നു.

തൊട്ട് പിന്നാലെ പോസ്റ്റ് എടുത്ത് ചെയ്ത് ക്യാമറ കൈകാര്യം ചെയ്തത് ഫര്‍ഹാന്‍ ആണെന്ന് നവീന്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ഫഹദ് സിനിമാ തിരക്കുകളിലാണെന്നാണ് അറിയുന്നത്. അധികം വൈകാതെ നസ്രിയയും സിനിമ സെറ്റിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നസ്രിയ.
Recommended Video
നസ്രിയയുടെ നായകനായി യുവനടന്‍ നാനി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷമായിരിക്കും ആരംഭിക്കുന്നത്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോമാന്റിക് കോമഡിയാണ്. നസ്രിയ ഒരു ഗര്‍ഭിണിയായിട്ടാണ് ഇതിലെത്തുന്നതെന്നും ആദ്യമേ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമെല്ലാം തിളങ്ങിയ നസ്രിയ തെലുങ്ക് നാട്ടിലും പ്രശസ്തി നേടുമെന്നാണ് ആരാധകർ പറയുന്നത്.


Click it and Unblock the Notifications











