twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുരസ്‌കാര വിതരണം നടക്കുമ്പോള്‍ ഫഹദും നസ്രിയയും ഇവിടെയായിരുന്നു, ചിത്രങ്ങള്‍ കാണൂ!

    |

    Recommended Video

    പുരസ്‌കാര വിതരണം നടക്കുമ്പോള്‍ ഫഹദും നസ്രിയയും ഇവിടെയായിരുന്നു | filmibeat Malayalam

    അഭിനയമികവ് മാത്രമല്ല നിലപാടുകളിലെ വ്യത്യസ്തത കൊണ്ടുമാണ് ഫഹദ് ഫാസില്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏത് വിഷയത്തിലായാലും തന്റേതായ അഭിപ്രായം താരം തുറന്നുപറയാറുമുണ്ട്. അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ട് നിരവധി തവണ രൂക്ഷവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന്. എന്നാല്‍ അതൊന്നും തന്നെ എവിടെയും ബാധിച്ചിട്ടില്ലെന്ന് താരം ഓരോ തവണയും തെളിയിക്കുകയാണ്. താല്‍പര്യമില്ലാത്ത ഒരു കാര്യം ചെയ്യാനും തന്നെക്കിട്ടില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത്തവണത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലിലൂടെയാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്.

    ദുല്‍ഖറിന്‍റെ മകള്‍ ഇത്ര വലുതായോ? താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും വൈറല്‍, കാണൂ!ദുല്‍ഖറിന്‍റെ മകള്‍ ഇത്ര വലുതായോ? താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും വൈറല്‍, കാണൂ!

    ദേശീയ അവാര്‍ഡ് വിതരണം ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. മലയാള സിനിമ തിളങ്ങി നില്‍ക്കേണ്ടിയിരുന്ന വേദി കൂടിയായിരുന്നു അത്. പുരസ്‌കാര പ്രഖ്യാപനത്തില്‍ നിറഞ്ഞു നിന്നിരുന്നുവെങ്കിലും വിതരണമായപ്പോള്‍ അതാവര്‍ത്തിച്ചില്ല. പതിവ് തെറ്റിച്ചുള്ള വിതരണ രീതി തന്നെയാണ് ജേതാക്കളെ ചൊടിപ്പിച്ചത്. പുരസ്‌കാരം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഫഹദ് ഫാസില്‍ ഉള്‍പ്പടെയുള്ള 66 പേരാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമായി തുടരുകയാണ്.

    മമ്മൂട്ടിക്ക് ചുവടുപിഴച്ചില്ല, ദുല്‍ഖറിനാണ് കാലിടറിയത്, താരപുത്രന്‍റെ പരിക്കില്‍ ആശങ്കയോടെ താരങ്ങള്‍മമ്മൂട്ടിക്ക് ചുവടുപിഴച്ചില്ല, ദുല്‍ഖറിനാണ് കാലിടറിയത്, താരപുത്രന്‍റെ പരിക്കില്‍ ആശങ്കയോടെ താരങ്ങള്‍

    ഫഹദിന്റെ പിന്‍മാറ്റം

    ഫഹദിന്റെ പിന്‍മാറ്റം

    മികച്ച സഹനടനുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഫഹദും നസ്രിയയും യാത്ര തിരിച്ചത്. എന്നാല്‍ രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രിയാണ് പുരസ്‌കാരം വിതരണം ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ താരം പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പൊതുവെ രാഷ്ട്രപതിയാണ് ഈ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാറുള്ളത്. പതിവ് തെറ്റിച്ചുള്ള വിതരണത്തെക്കുറിച്ച് നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

    വേദി വിട്ടിറങ്ങി

    താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് പുരസ്‌കാരം സ്വീകരിക്കാനായി എത്തിയത്. എന്നാല്‍ പാര്‍ട്ടി പരിപാടി പോലെ പുരസ്‌കാര വിതരണം നടത്താനുള്ള നീക്കത്തെക്കുറിച്ച് മനസ്സിലായപ്പോള്‍ പലരും പിന്‍വാങ്ങുകയായിരുന്നു. ആദ്യം വേദി വിട്ടിറങ്ങിയത് ഫഹദ് ഫാസിലായിരുന്നു. നസ്രിയയ്‌ക്കൊപ്പം ഇറങ്ങി വരുന്ന ഫഹദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    തീരുമാനത്തിന് കൈയ്യടി

    അഭിനയത്തിലൂടെ മാത്രമല്ല സ്വന്തം നിലപാടിലൂടെയും ഫഹദ് ഫാസില്‍ കൈയ്യടി നേടിയ സംഭവം കൂടിയായിരുന്നു ഇത്. സ്വന്തം അഭിപ്രായം വ്യക്തമാക്കി അതിനനുസരിച്ച് നീങ്ങാന്‍ ആര്‍ജ്ജവം കാണിച്ച താരപുത്രന് സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. സിനിമാപ്രവര്‍ത്തകരും ആരാധകരമുള്‍പ്പടെ നിരവധി പേരാണ് ഫഹദിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം കൂടിയായി മാറിയിരുന്നു ഇത്.

    അവാര്‍ഡ് നിരസിച്ചുവെന്ന് വിമര്‍ശനം

    യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാതെയായിരുന്നു ചിലര്‍ ഹഹദിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. താരം അവാര്‍ഡ് നിരസിച്ചുവെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബിജെപിയുടെ യോഗം പോലെ സ്വന്തം ഇഷ്ടപ്രകാരം ചടങ്ങ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയായിരുന്നു ജേതാക്കള്‍. എന്നാല്‍ ഇക്കാര്യം കൃത്യമായി മനസ്സിലാക്കാതെയായിരുന്നു പലരും ജേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.

    ആലപ്പുഴക്കാരുടെ മാനം കാത്തു

    അവാര്‍ഡ് ഏറ്റുവാങ്ങുകയാണെങ്കില്‍ അത് രാഷ്ട്രപതിയില്‍ നിന്നായിരിക്കണം എന്ന താങ്കളുടെ നിലപാട് തന്നെയായിരുന്നു ശരി. അല്ലാതെ കണ്ണില്‍ കണ്ടവരില്‍ നിന്നും വാങ്ങി വീട്ടില്‍ ചില്ലിട്ട് വെയ്‌ക്കേണ്ട ഗതികേടൊന്നും ഇക്കയ്ക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വെറുമൊരു നടനല്ല നിലപാടുള്ള കലാകാരനാണ് താനെന്ന് താരം ഒരിക്കല്‍ക്കൂടി ഫഹദ് തെളിയിച്ചിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

    സിനിമകള്‍ ബഹിഷ്‌ക്കരിക്കണം

    സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിനെത്തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നിരവധി താരങ്ങളുണ്ട്. ഇത് തന്നെയാണ് ഫഹദിന്റെ കാര്യത്തിലും സംഭവിച്ചത്. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം എന്നാഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണങ്ങള്‍ നടന്നിരുന്നു. സഭ്യമല്ലാത്ത രീതിയില്‍ താരത്തെ വിമര്‍ശിച്ചുള്ള പോസ്റ്റുകളുമുണ്ടായിരുന്നു.

    നസ്രിയയ്‌ക്കൊപ്പം ആഘോഷിച്ചു

    വിമര്‍ശനങ്ങളും ചര്‍ച്ചകളും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ ഫഹദും നസ്രിയയും ശരിക്കും ആഘോഷിക്കുകയായിരുന്നു. അവിടെ പുരസ്‌കാര വിതരണം ഇവിടെ ആഘോഷം എന്ന് വിലയിരുത്തിയാല്‍ അതില്‍ തെറ്റ് പറയാനാവില്ല. അതായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. മറ്റുള്ളവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ ഫഹദ് അവിടെയൊന്നുമുണ്ടായിരുന്നില്ല. എവിടെയായിരുന്നു ഇവരെന്നതിനുത്തരമാണ് നസ്രിയയുടെ പോസ്റ്റും ഫോട്ടോയും.

    നസ്രിയയുടെ ഫോട്ടോ

    ഡല്‍ഹിയിലെ ബുഖാര ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലെ ചിത്രം നസ്രിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും എവിടെയായിരുന്നുവെന്നതിന് ഉത്തരം ലഭിച്ചത്. ഇതിനോടകം തന്നെ ഫോട്ടോ വൈറലായിക്കഴിഞ്ഞു. വി റെയ്‌സ്ഡ് എ ടോസ്റ്റ് എന്ന ക്യാപ്ഷനോട് കൂടിയാണ് നസ്രിയ ഫോട്ടോ പോസ്റ്റ് ചെയ്തത്.

    ഫഹദിന്റെ പ്രതികരണം

    ചടങ്ങ് ബഹിഷക്കരിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഫഹദിന്റെ പ്രതികരണം ഇതായിരുന്നു, ഇതിനെക്കുറിച്ചെന്ത് പറയാന്‍, എല്ലാത്തിനെക്കുറിച്ചും നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ, നസ്രിയയുടെ പുതിയ ചിത്രത്തിന് കീഴില്‍ ഫഹദിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് കൂടുതല്‍ പേരും പോസ്റ്റ് ചെയ്തിട്ടുള്ളത്.

    നസ്രിയയുടെ പോസ്റ്റ് കാണൂ.

    English summary
    Nazriya Nazim's latest pic viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X