മേഘ്‌ന രാജ് എന്റെ ചോര തന്നെയാണ്, മകന്‍ ജനിക്കുന്നതിന് മുന്‍പുണ്ടായ മോളെ പോലെ! അമ്മയുടെ സ്ഥാനമെന്ന് നസ്രിയ
ഫഹദ് ഫാസിലുമായി വിവാഹിതയായതോട് കൂടിയാണ് നസ്രിയയ്ക്ക് ചെറിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേടേണ്ടി വന്നത്. അതിന് മുന്‍പ് ക്യൂട്ട് സുന്ദരിയായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയായിരുന്നു. ഇപ്പോഴും ആ ഫോളോവേഴ്‌സിന് കുറവില്ല എന്നുള്ളതാണ് ശ്രദ്ധേയം. നല്ല കഥാപാത്രങ്ങള്‍ മാത്രം നോക്കി ചെയ്ത് വര്‍ഷങ്ങളുടെ ഇടവേളയിലാണ് നസ്രിയ സിനിമയില്‍ അഭിനയിക്കുന്നത്.
ഏറ്റവുമൊടുവില്‍ ബേസില്‍ ജോസഫിനൊപ്പം സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലാണ് നസ്രിയ നായികയായി അഭിനയിച്ചത്. സിനിമയിലെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. അതേസമയം തന്റെ സുഹൃത്തുക്കളുടെ എണ്ണം വളരെ വലുതാണെന്ന് പറയുകയാണ് നടി ഇപ്പോള്‍.

അടുത്തിടെ സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തില്‍ നസ്രിയയും ഫഹദും ഒരുമിച്ച് എത്തിയിരുന്നു. അതുപോലെ നടി മീര നന്ദന്റെ വിവാഹത്തിനും മുന്നില്‍ തന്നെ നസ്രിയ ഉണ്ടായിരുന്നു. ഇതൊന്നുമല്ലാതെ തെന്നിന്ത്യന്‍ നടി മേഘ്‌ന രാജുമായിട്ടും അടുത്ത സൗഹൃദമുണ്ട്.
മേഘ്‌നയുടെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജ മരിച്ചപ്പോഴും മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തപ്പോഴും ഒക്കെ പിന്തുണയുമായി നസ്രിയ എത്തിയത് ശ്രദ്ധേയമായിരുന്നു. മേഘ്‌നയുമായി എങ്ങനെയാണ് പരിചയപ്പെട്ടത് എന്നും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുമൊക്കെ വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ പറയുകയാണ് നസ്രിയയിപ്പോള്‍.
'നടി മേഘ്‌ന രാജുമായിട്ടുള്ളതിനെ സൗഹൃദം എന്നൊന്നും പറയാന്‍ ആവില്ല. അതെന്റെ ചോര തന്നെയാണെന്നാണ് വിശ്വാസം. അമ്മയെന്നോ ചേച്ചിയെന്നോ പറയാം. ദിയ എന്നാണ് ഞാന്‍ അവരെ വിളിക്കാറുള്ളത്. ഞാന്‍ ചെറിയ റോളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. ദിയ അന്ന് വലിയ നടിയാണ്, വലിയ താരമെന്ന് പറയാം.

ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്ക് കിട്ടിയ ആ സ്‌നേഹവും പ്രയോറിറ്റിയും തന്ന പോസിറ്റീവ് എനര്‍ജി വലുതായിരുന്നു. ദിയക്ക് മകന്‍ ജനിക്കുന്നതിന് മുന്‍പ് ഉണ്ടായ മകളാണ് ഞാന്‍ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ എന്തെങ്കിലും ചെറിയ കുരുത്തക്കേടുകള്‍ ഒക്കെ പോയി പറയാനുള്ള പേടി ഇന്നും ഉണ്ടെന്നും' നസ്രിയ പറയുന്നു.
ഇതുപോലെ സിനിമയിലെ സുഹൃത്തുക്കളായി നിരവധി പേരുണ്ടെന്നാണ് നടി പറയുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ദുല്‍ഖര്‍ സല്‍മാന്‍ അങ്ങനെ ഒരു കൂട്ടം ആളുകളുണ്ട്. എത്രയോ വര്‍ഷമായി ഇവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഒരു കുടുംബം എന്ന് തന്നെ പറയാം. സിനിമയെക്കുറിച്ച് വല്ലപ്പോഴും മാത്രം സംസാരിക്കുന്ന മറ്റൊരു ലോകമാണത്. സിനിമ ഒരു ഒഴുക്കാണ്. പല സൗഹൃദങ്ങളും ആ യാത്രയില്‍ ഇല്ലാതാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്റെ ഒപ്പമുള്ളവര്‍ എന്നും അതുപോലെ നില്‍ക്കുന്നു എന്നത് എന്റെയും ഷാനുവിന്റെയും വലിയ ഭാഗ്യമാണ്.
വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും കുടുംബാംഗങ്ങളെ പോലെ തന്നെ പെരുമാറാന്‍ ആകുന്നുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം എത്ര വര്‍ഷം കഴിഞ്ഞാലും അതുപോലെ തന്നെ നില്‍ക്കണമെന്നാണ് പ്രാര്‍ത്ഥിക്കാറുള്ളത്. കാലം കഴിയുന്തോറും ആരുടെയും കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടാകരുത്. കൂട്ടത്തില്‍ ഏറ്റവും ഇളയത് ഞാനായത് കൊണ്ടാകും അവരൊക്കെ എനിക്കൊരു പ്രത്യേക പരിഗണനയും കെയറിങ്ങും നല്‍കുന്നുണ്ട്. അത് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും,' നസ്രിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications