ഉമ്മ എന്നെയിന്ന് കൊല്ലും! മുടി മുറിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇന്നില്ലേ? പുത്തന്‍ പോസ്റ്റുമായി നടി നസ്രിയ
യുവനടിമാരില്‍ ഏറ്റവുമധികം ആരാധകരുണ്ടെങ്കിലും സിനിമയില്‍ നിന്നും ഗ്യാപ് എടുത്ത് മാറി നില്‍ക്കുകയാണ് നടി നസ്രിയ നസീം. നടന്‍ ഫഹദ് ഫാസിലും ആയിട്ടുള്ള വിവാഹത്തോടു കൂടിയാണ് നസ്രിയ അഭിനയ ജീവിതത്തിന് വലിയ ഇടവേളകള്‍ എടുക്കുന്നത്. ഇടയ്ക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും സെലക്ടീവായ സിനിമകളാണ് നടി ചെയ്യാറുള്ളത്.
ഇടയ്ക്ക് തെലുങ്കിലും നടി ചുവടുറപ്പിച്ചിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിട്ടുള്ള നടി അതിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസും ഒക്കെ വൈറല്‍ ആവാറുണ്ട്. ഇന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നസ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചില ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

സാധാരണ ഇടാറുള്ളത് പോലെ ചിത്രങ്ങളാണ് പങ്കുവെച്ചതെങ്കിലും നടി അതിന് നല്‍കിയ ക്യാപ്ഷനാണ് രസകരമായിരിക്കുന്നത്. ഇത്തവണ മുടി മുറിച്ച് പുതിയ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിച്ചതിനെ പറ്റിയാണ്‌നസ്രിയ പറയുന്നത്. മുടി എത്രത്തോളം മുറിച്ചെന്ന് കാണിക്കുന്ന രീതിയില്‍ ബാക്കിയുള്ള മുടിയുമായി നില്‍ക്കുന്ന ചിത്രങ്ങളും പുതിയ ഹെയര്‍ സ്‌റ്റൈലിന് ശേഷമുള്ള ഫോട്ടോസുമൊക്കെ ഒരുമിച്ചാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ മുടി മുറിച്ചത് കാരണം ഉമ്മയുടെ പ്രതികരണം അതിഭീകരമായിരിക്കുമെന്നാണ് ക്യാപ്ഷനിലൂടെ നസ്രിയ സൂചിപ്പിച്ചിരിക്കുന്നത്. 'ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും എന്നും അതല്ലെങ്കില്‍ നിന്നെ ആയിരിക്കും' എന്ന് പറഞ്ഞ് മുടി മുറിച്ച് ആളെയും നസ്രിയ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്. ഇതിനൊപ്പം എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ എന്നു കൂടി നടി കൊടുത്തിട്ടുണ്ട്.
സ്വന്തം മുടി മുറിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നാണോ ഇതിലൂടെ നസ്രിയ ഉദ്ദേശിച്ചതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഉമ്മ ഇനി എന്തൊക്കെ പറഞ്ഞാലും നസ്രിയയ്ക്ക് ഷോര്‍ട്ട് ആയിട്ടുള്ള മുടി തന്നെയാണ് നല്ലത്. ഇപ്പോഴത്തെ ലുക്കില്‍ ട്രാന്‍സ് എന്ന സിനിമയിലെ കഥാപാത്രമായി തോന്നും. ഫഹദ് മൊട്ട അടിച്ചു മാസ്സ് കാണിക്കുമ്പോള്‍. നീ മുടി വെട്ടി ക്യൂട്ട് കാണിക്കുന്നു... എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് നസ്രിയയും ഫഹദ് ഫാസിലും ഇഷ്ടത്തിലാവുന്നത്. അങ്ങനെ 2014 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ഇരുപത്തിയൊന്നിന് ഇരുവരും പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. അതേ സമയം നസ്രിയ ഇടയ്ക്ക് സിനിമകളില്‍ നിന്നും ഗ്യാപ്പ് എടുത്തിരുന്നെങ്കിലും വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്.
2022 ല്‍ തെലുങ്കിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുകയാണ് നടിയിപ്പോള്‍. ഏറ്റവും പുതിയതായി ബേസില്‍ ജോസഫിനൊപ്പം അഭിനയിച്ച സൂക്ഷ്മദര്‍ശിനി എന്ന സിനിമയാണ് വരാനിരിക്കുന്ന നസ്രിയയുടെ പുതിയ ചിത്രം. രണ്ടാഴ്ച മുന്‍പാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലേക്ക് കടന്നിരിക്കുകയാണ്.


Click it and Unblock the Notifications











