ആ രസകരമായ ഓർമ പങ്കുവെച്ച് നസ്രിയ, സോഫിയെ കുറിച്ച് വാചാലയായി പാർവതി
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് അഞ്ജലി മേനോൻ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ബാംഗ്ലൂർ ഡെയ്സിന്റെ വൻ വിജയത്തിന് ശേഷം അഞ്ജലി മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. പൃഥ്വിരാജ്, നസ്രിയ, രഞ്ജിത്, പാർവതി എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. വിവാഹത്തിന് ശേഷം നസ്രയ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

2018 ജൂലൈ 14 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കൂടെ റിലീസ് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം പിന്നീടുകയാണ്. ചിത്രത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് നസ്രിയ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കൂടെയിലെ മനോഹരമായ ഓർമ താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന്റെ കുറച്ച് ഭാഗവും ലൊക്കേഷൻ ചിത്രവുമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ പൃഥ്വിരാജിനേയും അഞ്ജലി മേനോനേയും മെൻഷൻ ചെയ്തിട്ടുമുണ്ട്.
Recommended Video
കൂടാതെ ചിത്രത്തിന്റെ ഓർമ പങ്കുവെച്ച് പാർവതിയും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൽ തന്റെ കഥാപാത്രമായ സോഫിയെ കുറിച്ചായിരുന്നു പാർവതിയുടെ വാക്കുകൾ . സോഫിയായുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. സോഫിയുടെ ലോകത്തിലേയ്ക്ക് കടന്നപ്പോൾ ഉണ്ടായ ആദ്യത്തെ ചിരിയാണിത്. 2017 ജൂലൈയിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വാർക്കുകൾ നടന്നു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി അഞ്ജലി മേനോൻ സോഫിയെ തനിയ്ക്ക് പരിചയപ്പെടുത്തി തരുന്നത് പാർവതി പറയുന്നു. പാർവതിയുടേയും നസ്രിയയുടേയും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
നസ്രിയയുടെ രണ്ടാം വരവും അഞ്ജലി മോനോൻ ചിത്രത്തിലൂടെയായിരുന്നു. നസ്രിയ ആയിരുന്നു ചിത്രത്തിലെ ഒരു ഹൈലൈറ്റ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു അഞ്ജലി മേനോന്റെ കൂടെ. നസ്രിയയെ കൂടാതെ പാർവതി- പൃഥ്വി കോമ്പോയും ചിത്രത്തിലേയ്ക്ക് പ്രേക്ഷകരെ അടുപ്പിച്ചിരുന്നു. പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ ചിത്രത്തിൽ എത്തുന്നത്. പൃഥ്വി-നസ്രിയ ഇതാദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. നസ്രിയ, പാർവതി , അഞ്ജലി മേനോൻ ഇവർ മൂന്നു പേരും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ഈ ചിത്രം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് കൂടെയുമായി അഞ്ജലി മേനോൻ എത്തുന്നത്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ബാംഗ്ലൂർ ഡെയ്സ്. കൂടെയെ പോലെ തന്നെ വൻ താരനിരയായിരുന്നു ബാംഗ്ലൂർ ഡെയ്സിലും അണിനിരന്നത്.
പാർവതി ഇൻസ്റ്റഗ്രാം പോസ്റ്റ് വായിക്കാം


Click it and Unblock the Notifications