ഫഹദ് ഫോണിലെ ക്യാമറ പോലും തുറക്കാറില്ല, സോഷ്യൽ മീഡിയ നോക്കുന്നത് ഇങ്ങനെ: നസ്രിയ പറഞ്ഞത്

ഫഹദ് ഫാസിൽ ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുള്ള മലയാളി താരങ്ങളിൽ പ്രധാനിയാണ്. അപാരമായ അഭിനയശേഷിയും, സിനിമകളുടെ തിരഞ്ഞെടുപ്പിനുള്ള സൂക്ഷമതയുമാണ് ഫഹദിനെ ആരാധകർക്ക് ഏറെ പ്രിയങ്കരനാക്കിയത്. എന്നാൽ, തന്റെ ഒപ്പമുള്ള മറ്റ് താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കണോ, ഫാൻസ് അസോസിയേഷൻ ഉണ്ടാക്കണോ, അമിതമായി ആരാധകരെ പ്രോത്സാഹിപ്പിക്കാനോ പോലും തയ്യാറാകാതെ, സിനിമ റിലീസ് ഇല്ലാത്തപ്പോൾ പൂർണ്ണമായും മാധ്യമങ്ങളുടെ കണ്ണിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ.

മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ, ഫഹദ് ഫാസിലിന്റെ ഭാര്യയും പ്രശസ്ത നടിയുമായ നസ്രിയ നാസിം ഫഹദ്, തന്റെ ഭർത്താവിന്റെ ഈ ശീലത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തന്റെ മൊബൈൽ ഫോണുമായി യാതൊരു ബന്ധവുമില്ലാത്ത, കഴിയുന്നതും അത് ഉപയോഗിക്കുക പോലും ചെയ്യാത്തൊരു വ്യക്തിയാണ് ഫഹദ് എന്നാണ് നസ്രിയ പറഞ്ഞത്. എന്നാൽ സോഷ്യൽ മീഡിയ ഇടയ്ക്കൊക്കെ അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്നും, അതിന് ഒരു വഴി കണ്ടെത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു.

Nazriya Nazim and Fahadh Faasil
Photo Credit: Filmibeat

മുൻപ് സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ഫഹദ് ഫാസിലിന് സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും അക്കൗണ്ട് ഇല്ലെന്ന് നസ്രിയ സ്ഥിരീകരിച്ചിരുന്നു. ഫഹദിന്റെ ഫേസ്ബുക്ക് പേജ്, പ്രൊമോഷണൽ ആവശ്യങ്ങൾക്കായി മാത്രമാണ് അദ്ധേഹത്തിന്റെ ടീം ഉപയോഗിച്ച് വരുന്നത്. സ്മാർട്ട് ഫോൺ പോലും അധികം ഉപയോഗിക്കാത്ത വ്യക്തിയാണ് തന്റെ ഭർത്താവെന്നും നസ്രിയ വെളിപ്പെടുത്തി. "ഫഹദ് തന്റെ ഫോണിലെ ക്യാമറ പോലും ഇത് വരെ തുറന്നു നോക്കിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്," ഒരു ചിരിയോടെ സൂക്ഷ്മദർശിനി താരം പറഞ്ഞു.

"പക്ഷെ ഫഹദ് ഇടയ്ക്കിടയ്ക്ക് എന്റെ ഫോണിൽ സ്ക്രോൾ ചെയ്യാറുണ്ട് (നസ്രിയ ഇൻസ്റ്റാഗ്രാം എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സജീവമായിരുന്നപ്പോൾ). എന്നിട്ട് ചിത്രങ്ങളും മറ്റും സൂം ചെയ്തു നോക്കാൻ ശ്രമിച്ചിട്ട് അറിയാതെ ലൈക്ക് അടിക്കും. ഇൻസ്റ്റാഗ്രാമിൽ ഒക്കെ അങ്ങനെയാണല്ലോ. പിറ്റേ ദിവസം കാലത്ത് ഞാൻ നോക്കുമ്പോൾ, നസ്രിയ ഫഹദ് ആരുടെയൊക്കെയോ ഫോട്ടോകൾ ലൈക്ക് ചെയ്തതായി കാണാം," മലയാളത്തിന്റെ പ്രിയ നായിക വെളിപ്പെടുത്തി. എന്തായാലും, നസ്രിയ നാസിമിന്റെ വെളിപ്പെടുത്തലിൽ നിന്ന്, സോഷ്യൽ മീഡിയയിൽ വല്ലപ്പോഴുമൊക്കെ മാത്രം കയറി നോക്കുന്ന പ്രകൃതക്കാരനാണ് ഫഹദ് ഫാസിൽ എന്നത് ഒന്നുകൂടി വ്യക്തമായിരുന്നു.

Nazriya Nazim and Fahadh Faasil
Photo Credit: Filmibeat

എന്നാൽ അടുത്തിടെ ഒരു പ്രത്യേക തരം ഫോണുമായി ഒരു പൊതു പരിപാടിയിൽ ഫഹദ് ഫാസിൽ എത്തിയത് ചർച്ചയായിരുന്നു. റിപോർട്ടുകൾ അനുസരിച്ച്, ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത് ഏകദേശം 10.2 ലക്ഷം വിലവരുന്ന ഒരു ആഡംബര വെർട്ടു അസെന്റ് റെട്രോ ക്ലാസിക് കീപാഡ് ഫോണാണ്. ടൈറ്റാനിയം കേസിംഗ്, സഫയർ ക്രിസ്റ്റൽ, കൈകൊണ്ട് തുന്നിച്ചേർത്ത തുകൽ എന്നിവവയാണ് 'ഊമ' ഫോൺ എന്നറിയപ്പെടുന്ന ഈ കളക്ടർസ് ഫോണിന്റെ പ്രത്യേകത. എന്നാൽ സ്മാർട്ട് ഫോണിന്റെ ടച്ച് സ്ക്രീൻ ഉൾപ്പെടെയുള്ള ഒരു സൗകര്യങ്ങളും ഇതിൽ ഇല്ല.

ഫഹദ് ഫാസിൽ അടുത്തിടെ 'ഓടും കുതിര ചാടും കുതിര' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അടുത്തതായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറും, മഹേഷ് നാരായണൻ ഒരുക്കി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയോട്ടും ഉൾപ്പെടെ ചില ഗംഭീര ചിത്രങ്ങൾ ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒപ്പം, പ്രശസ്ത സംവിധായകൻ ഇംതിയാസ് അലി ഒരുക്കുന്ന ഹിന്ദി റൊമാന്റിക് ചിത്രത്തിലൂടെ ബോളിവുഡിലും ഫഹദ് അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X