ഭര്‍ത്താവ് ഫഹദിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് നസ്രിയ! ഇതൊന്നും അദ്ദേഹം കാണില്ലെന്നും നടി
മലയാള സിനിമയുടെ ഭാവി താരരാജാവ് എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ ജന്മദിനമാണിന്ന്. സമൂഹമാധ്യമങ്ങള്‍ വഴി ഫഹദ് ഫാസിലിനുള്ള പിറന്നാള്‍ സന്ദേശങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നടന്‍ പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പേരാണ് ഫഹദിന് ആശംസകളുമായി എത്തിയിരുന്നത്.
1982 ല്‍ ജനിച്ച ഫഹദ് തന്റെ മുപ്പത്തിയെട്ടാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ജന്മദിനത്തിന് തൊട്ട് മുന്‍പത്തേ ദിവസം ഭര്‍ത്താവിന്റെ ചിത്രവുമായി നസ്രിയ എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ കാര്യങ്ങളൊന്നും ആ പോസ്റ്റില്‍ പറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഇന്നേ ദിവസം നസ്രിയ ഫഹദിനെ കുറിച്ച് എന്തൊക്കെയാണ് പറയുന്നതെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഒടുവില്‍ പ്രിയതമന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നസ്രിയ നസീം. ഫഹദിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും ഇരുവരുമൊന്നിച്ച് വിദേശത്ത് യാത്ര നടത്തിയപ്പോഴുള്ള ചിത്രങ്ങളും നസ്രിയ പുറത്ത് വിട്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ വലിയൊരു എഴുത്തില്‍ ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹം തന്റെ ജീവിതത്തില്‍ വന്നതിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചുമടക്കം ഒരുപാട് കാര്യങ്ങളാണ് താരപത്‌നി എഴുതിയിരിക്കുന്നത്.
'പ്രിയപ്പെട്ട ഷാനു, നിങ്ങള്‍ ജനിച്ചതില്‍ എല്ലാ ദിവസവും ദൈവത്തോട് ഞാന്‍ നന്ദി പറയും. നിങ്ങള്‍ എന്നെ എത്രമാത്രം അര്‍ഥമാക്കുന്നു എന്ന് പറയാന്‍ ഈ ലോകത്തിലെ വാക്കുകള്‍ പോര. എന്റെ ഹൃദയം നിറയെ നിങ്ങളാണ്. എന്ത് കാരണം കൊണ്ടും അതിലൊരു മാറ്റവും ഉണ്ടാവില്ല. (എനിക്കറിയാം നിങ്ങള്‍ ചിന്തിക്കുന്നത് അങ്ങനെയല്ലെന്ന്.
Recommended Video

എന്റെ ഈ വിലകുറഞ്ഞ വാക്കുകള്‍ വായിക്കാന്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുകയാണ്). പക്ഷെ ശരിക്കും നിങ്ങളെ കുറിച്ചുള്ള ഒരു കാര്യവും ഞാന്‍ മാറ്റില്ല. യഥാര്‍ഥ വഴിയിലാണ് നിങ്ങള്‍. അതാണ് ദൈവമേ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും. നിങ്ങളുമായി ഞാന്‍ പ്രണയത്തിലായപ്പോള്‍ ഇതുപോലെ മികച്ച സുഹൃത്തുക്കളാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
(സാധാരണ പോലെ ഒന്നാണെന്നാണ് കരുതിയിരുന്നത്). പക്ഷെ നിങ്ങള്‍ക്കൊപ്പം എല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്‍, എനിക്കറിയാവുന്ന യഥാര്‍ഥ മനുഷ്യന്‍, എനിക്ക് അറിയാവുന്ന ഏറ്റവും കരുതലുള്ള മനുഷ്യനുമാണ് ഇദ്ദേഹം. പിറന്നാള്‍ ആശംസകള്‍ ഷാനു... ജീവിതത്തേക്കാള്‍ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നുമാണ് നസ്രിയ പറയുന്നത്. എന്റെ ഹൃദയം അവന്‍ സ്വന്തമാക്കി എന്ന് കൂടി ഹാഷ് ടാഗിലൂടെ നസ്രിയ സൂചിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications