For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എറ്റവും ദയയുളള മനുഷ്യന്‍, ഔട്ട് ഓഫ് ഫോക്ക്‌സ് ആവാന്‍ ഇഷ്ടമുളള ആള്‍, ഫഹദിന് ആശംസ നേര്‍ന്ന് നസ്രിയ

  |

  അഭിനയം കൊണ്ട് സിനിമ പ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. മലയാളികള്‍ക്കൊപ്പം തന്നെ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഫഹദിന്‌റെ ആരാധകരാണ്. സിനിമയിലേക്കുളള രണ്ടാം വരവില്‍ മോളിവുഡിന്റെ അവിഭാജ്യ ഘടകമായി നടന്‍ മാറി. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഫഹദ് അഭിനയിച്ചു. വലിയ പ്രതീക്ഷകളോടെയും ആകാംക്ഷകളോടെയുമാണ് ഫഹദിന്‌റെ ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുളളത്. വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും ചെയ്യാന്‍ എപ്പോഴും താല്‍പര്യം കാണിക്കാറുളള താരം കൂടിയാണ് ഫഹദ്.

  സാരിയില്‍ ഗ്ലാമറസായി ശ്രദ്ധ ദാസ്, ചിത്രങ്ങള്‍ കാണാം

  മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ന് 39ാം ജന്മദിനം ആഘോഷിക്കുകയാണ്. ഫഹദിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരുന്നു. ഭാര്യ നസ്രിയയും പ്രിയപ്പെട്ട ഷാനുവിന് ആശംസകള്‍ നേര്‍ന്നുളള പോസ്റ്റുമായി എത്തി. ഫഹദിനെ കുറിച്ചുളള നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

  വിവാഹ ശേഷം ഫഹദിന്‌റെ നായികയായി ട്രാന്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടും എത്തിയിരുന്നു നസ്രിയ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിന്‌റെ സമയത്താണ് ഇരുവരും പ്രണയത്തിലായത്. നസ്രിയ അന്ന് തന്നെ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് തന്നെ മുന്‍പ് അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഭാര്യ നല്‍കാറുളള പിന്തുണയെയും കരുതലിനെ കുറിച്ചും നടന്‍ എപ്പോഴും മനസുതുറക്കാറുണ്ട്.

  വിവാഹ ശേഷം ഫഹദിനൊപ്പം നിര്‍മ്മാണ രംഗത്ത് സജീവമായിരുന്നു നസ്രിയ. ഫഹദ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ലെങ്കിലും നസ്രിയ കുടുംബത്തിന്‌റെ വിശേഷങ്ങള്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. ഫഹദിന്‌റെ പിറന്നാള്‍ ദിനത്തില്‍ നടിയുടെതായി വന്ന പോസ്റ്റും വൈറലാവുകയാണ്. 'എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാന്‍ ഇഷ്ടമുളള ആള്‍ക്ക് ജന്മദിനാശംസകള്‍. ഷാനൂ നിങ്ങളുടെ സ്വപ്‌നങ്ങള്‍ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന എറ്റവും ദയയുളള മനുഷ്യന് ഒരായിരം ജന്മദിനാശംസകള്‍' എന്നാണ് പ്രിയതമന് ആശംസകള്‍ നേര്‍ന്ന് നടി കുറിച്ചത്.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  നസ്രിയയുടെ പോസ്റ്റിന് താഴെ ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സൗബിന്‍ ഷാഹിര്‍, മഞ്ജിമ മോഹന്‍, അന്ന ബെന്‍, ഫര്‍ഹാന്‍ ഫാസില്‍, ശ്രിന്ദ തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. ഫഹദിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ മാലിക്കിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രത്തിലെ നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

  അരങ്ങേറ്റ സിനിമയിലെ ആദ്യ സീന്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

  മാലിക്കിന് ശേഷം അന്യഭാഷാ സിനിമകളില്‍ വീണ്ടും സജീവമാവുകയാണ് ഫഹദ്. കമല്‍ഹാസന്‌റെ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രമില്‍ പ്രധാന വേഷത്തില്‍ ഫഹദും എത്തുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് സേതുപതി, ആന്റണി വര്‍ഗീസ്, കാളിദാസ് ജയറാം, അര്‍ജുന്‍ ദാസ് തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. തെലുങ്കില്‍ അല്ലു അര്‍ജുന്‌റെ പുഷ്പയില്‍ വില്ലന്‍ വേഷത്തിലും ഫഹദ് ഫാസില്‍ എത്തുന്നു.

  രണ്‍വീറിന് കൊടുക്കുന്ന പ്രതിഫലം തനിക്കും വേണമെന്ന് ദീപിക, ബന്‍സാലി ചിത്രത്തില്‍ നിന്ന് നടി പുറത്ത്‌

  കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വിവാഹ ശേഷം തിരിച്ചെത്തിയത്. സിനിമ വിജയമായ ശേഷം ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചു. തെലുങ്ക് ചിത്രം അണ്ടെ സുന്ദരാനികി ആണ് നസ്രിയയുടെ എറ്റവും പുതിയ ചിത്രം. ടോളിവുഡില്‍ ആദ്യമായി നടി അഭിനയിക്കുന്ന സിനിമയില്‍ നാനിയാണ് നായകവേഷത്തില്‍ എത്തുന്നത്.

  Recommended Video

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  നസ്രിയുടെ പോസ്റ്റ്

  English summary
  nazriya nazim's birthday wishes to on fahadh faasil's 39th birthday goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X