സൈക്കിളില്‍ വരുന്ന ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്, പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി നസ്രിയയുടെ കമന്റ്

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് കോൾഡ് കേസ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരം പോലീസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണിത്. എസ്പി സത്യജിത്തായിട്ടാണ് നടൻ ചിത്രത്തിൽ എത്തുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെട്ട കോൾഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Nazriya Nazim-Prithviraj,

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോൾഡ് കേസിന്റെ ലൊക്കേഷൻ കാഴ്ചയാണ്. പൃഥ്വി തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപും ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കാക്കി ഗെറ്റപ്പിലുള്ള ചിത്രമായിരുന്നു നടൻ നേരത്തെ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ സൈക്കിളില്‍ വരുന്ന സ്റ്റൈലൻ ചിത്രമാണ് പൃഥ്വി ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. നടന്റെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പൃഥ്വിയുടെ സ്റ്റൈലൻ ചിത്രത്തിന് കമന്റുമായി നടി നസ്രിയ ഫഹദ് എത്തിയിരിക്കുകയാണ്. Ishhtaylee എന്നാണ് നസ്രിയ കമന്റായി കുറിച്ചത്. എന്നാൽ നടിയുടെ കമന്റ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയുണ്ട്. എന്താണ് നസ്രിയ ഉദ്ദ്യേശിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്.ഇത് ഇഷ്ടായില്ലേ എന്നാണോ, അതോ സ്‌റ്റൈല്‍ എന്നാണോ എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങള്‍. രണ്ട് ഇമോജികളാണ് നസ്രിയയ്ക്ക് മറുപടിയായി പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, കോള്‍ഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപ് കോൾഡ് കേസിന്റെ ലൊക്കേഷനിൽ ജാവ ഫോർട്ടി ടുവിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് കമന്റുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയതോടെ പൃഥ്വിയും ജാവ ബൈക്കുമായുള്ള അടുത്ത ബന്ധം പുറം ലോകത്ത് എത്തിയത്. 'ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം, രണ്ട് താരങ്ങളുടെ കൂടിച്ചേരല്‍''. പൃഥ്വിയുടെ ചിത്രത്തിന് ചുവടെയായി ആനന്ദ് കമന്റ് ചെയ്തു. ഇതിന് മറുപടിയായിട്ടായിരുന്നു ജാവ ബൈക്കുമായുള്ള താരത്തിന്റ ആ അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

പിതാവും നടനുമായ സുകുമാരനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു പൃഥ്വി വെളിപ്പെടുത്തിയത്.'താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്. അഭിനയത്തിലേക്കെത്തുന്നതിന് മുമ്പ് അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു. ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്. എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം തന്റെ കൈവശമില്ലെന്നും പൃഥ്വിരാജ് കുറിച്ചു. നടന്റെ ട്വീറ്റ് വൈറലായിരുന്നു.

Recommended Video

ജാവ ബൈക്കുമായി പിതാവ് സുകുമാരന് അടുത്ത ബന്ധമുണ്ട് | FilmiBeat Malayalam

യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് കോൾഡ് കേസ്. അരുവി ഫെയിം അദിതി ബാലനാണ് നായിക. ചിത്രത്തിൽ ഏറെയും ഇൻഡോർ സീക്വൻസുകളാണെന്നും കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് കൊണ്ടാകും ചിത്രീകരണം നടക്കുക എന്ന് സംവിധായകൻ തനുബാലക്കും നിർമ്മാതാക്കളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണുമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് കോൾഡ് കേസ് നിർമ്മിക്കുന്നത്. ഛായാ​ഗ്രാഹകനും നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുള്ള തനു ബാലക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X