സൺഗ്ലാസിട്ട് ന്യൂജെൻ ക്യൂട്ട് മിക്കി മൗസായി നസ്രിയ ഫഹദ് , ചിത്രം ഏറ്റെടുത്ത് ആരാധകർ, കാണൂ
പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രിയങ്കരിയായ താരമാണ് നസ്രിയ. ബാല താരമായി സിനിമയിൽ എത്തി പിന്നീട് മുൻനിര നായികമാരുടെ ഇടയിൽ ആദ്യ സ്ഥാനം പിടിക്കുകയായിരുന്നു. തന്റേതായ അഭിനയ ശൈലിയിലൂടെ നസ്രിയ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ന,സ്രിയ വിവാഹിതയായത്. അതും മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ ഫഹദ് ഫാസിലായിരുന്നു നസ്രിയയെ ജീവിത സഖിയായി കൂട്ടിയത്. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം സിനിമയിൽ മാറി നിൽക്കുകയായിരുന്നു നസ്രിയ. സിനിമയിൽ നിന്ന് ഇടവേളയെടുത്തുവെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. വിവാഹത്തിന് ശേഷമായിരുന്നു നടി കൂടുതൽ സജീവമായത്.

സോഷ്യൽ മീഡിയയിൽ വൈറലാകുൂന്നത് നസ്രിയുടെ ക്യൂട്ട ചിത്രമാണ്. നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാർട്ടൂൺ കഥാപാത്രം മിക്കി മൗസിന്റെ ഗെറ്റപ്പിലാണ് നസ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിക്കി മൗസ് പ്രിന്റ് ചെയ്തിരിക്കുന്ന ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്. കാർട്ടൂൺ താരത്തിന് സമാനമായി ഹെയർ സ്റ്റൈലും ചെയ്തിട്ടുണ്ട്. മിക്കിയുടെ സ്റ്റൈലിലാണ് ചിത്രത്തിനും താരം പോസ് ചെയ്തിരിക്കുന്നത്.

നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ക്യൂട്ട്നസ്സിന് ഒരു കുറവും ഇല്ലെന്നാണ് ആധികം ആരാധകരും പറയുന്നത്. വ്യത്യസ്ത പോസിലുള്ള രണ്ട് ചിത്രങ്ങളാണ നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ മാത്രമാല്ല താരങ്ങളും താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. മിക്കി മൗസിന്റെ ചിത്രം അടിക്കുറിപ്പായി നൽകി കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Recommended Video

ഫഹദ് ഫാസിൽ ഫോട്ടോഗ്രാഫർ ആകുമ്പോൾ സ്ഥിരം മോഡലാകുന്നത് നസ്രിയയാണ്. ഫഹദിന്റെ ക്ലിക്കുകളെല്ലാം നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നസ്രിയയുടെ ഇൻസ്റ്റഗ്രാം പേജിലെ മുഖ ചിത്രം ഫഹദ് ഫാസിൽ എടുത്ത ചിത്രമാണ്. എന്റെ ഭർത്താവ് എന്ന ചിത്രത്തിന് കടപ്പാട് നൽകി കൊണ്ടാണ് നടി ചിത്രം അന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.സഹോദരൻ ഫർഹാൻ ഫാസിൽ പകർത്തുന്ന ചിത്രങ്ങളും നസ്രയ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.

ഇൻസ്റ്റഗ്രമിൽ സജീവമാണ് നസ്രിയ . തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരംപ പ്രേക്ഷകരുമായി സ്ഥിരം ഫങ്കുവെയക്കാറുണ്ട്. നസ്രിയയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർ ഫഹദിന്റെ വിശേഷങ്ങൾ പലപ്പോഴും അറിയുന്നത്. ലൈവ് സെക്ഷനിൽ ഇനരുവരും ഒന്നിച്ചെത്താറുണ്ട്. വിവാഹ വാർഷിക ദിനത്തിൽ താരങ്ങൾ പങ്കുവെച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. . ഹായ് എന്ന് പറഞ്ഞുക്കൊണ്ടാണ് ഫഹദ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ചിരിയടക്കക്കാനാകാതെ താരം പൊട്ടിചിരിക്കുകയായിരുന്നു

2014 ഓഗസ്റ്റ് 21 ആയിരുന്നു താരങ്ങളുടെ വിവാഹ നടന്നത്. ഫഹദിനും നസ്രിയയ്ക്കും വിവാഹ വാർഷിക ആശംസ നേർന്ന് സിനിമ ലോകം രംഗത്തെത്തിയിരുന്നു. ഹാപ്പി ആനിവേഴ്സറി ബ്യൂട്ടീസ്'' എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.പൃഥ്വിരാജ്, അന്ന ബെന്‍, വിജയ് യേശുദാസ്, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, മാളവിക, അപര്‍ണ ബാലമുരളി, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications