മുഖത്ത് അലസമായി വീണു കിടക്കുന്ന മുടി, നസ്രിയ ഫഹദിന്റെ പുതിയ ചിത്രം ചർച്ചയാകുന്നു...
മലയാളത്തിൽ കൈനിറയെ ആരാധകരുള്ള താരമാണ് നസ്രിയ നാസിം. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യയുടെ പ്രിയ താരമായി മാറുകയായിരുന്നു. മലയാളത്തിലെ പോലെ തമിഴിലും നസ്രിയയ്ക്ക് കൈനിറയെ ആരാധകരുണ്ട് . സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും ആരാധകർക്ക് ഇന്നും നസ്രിയ പ്രിയങ്കരിയാണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. സിനിമ വിശേഷങ്ങൾ കൂടാതെ സ്വകാര്യ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ ചിത്രമാണ്. അലസമയി മുഖത്തേയ്ക്കു വീണു കിടക്കുന്ന ചിത്രമാണ്, നടി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സാധരാണ ലുക്കിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് നടി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. നസ്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

സിനിമയിൽ സജീവമായിരുന്ന സമയത്തായിരുന്നു നസ്രിയ. വിവാഹിതയാകുന്നത്. തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. പിന്നീട് അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെ സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. മടങ്ങി വരവ് പൃഥ്വിരാജിനോടൊപ്പമായിരുന്നു. കൂടെയിലെ പൃഥ്വിയുടെ സഹോദരി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്ന കൂടെയ്ക്ക് ശേഷം പ്രേക്ഷകർ കാത്തിരുന്ന നസ്രിയ ചിത്രമായിരുന്നു ട്രാൻസ്. വിവാഹത്തിന് ശേഷം ഫഹദ് ഫാസിലിനോടൊപ്പം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു . കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. അതുവരെ കണ്ടിരുന്ന നസ്രിയയെ ആയിരുന്നില്ല ട്രാൻസിൽ കണ്ടത്.
മലയാളത്തിൽ മാത്രമല്ല തമിഴിലും സ്ഥാനം ഉറപ്പിച്ച നസ്രിയ തെലുങ്ക് സിനിമ പ്രവേശനത്തിന് ഒരുങ്ങുകയാണ്. നാനി ചിത്രത്തിലൂടെയാണ് നസ്രിയയുടെ ടോളിവുഡ് പ്രവേശനം. വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്രിയ തന്നെയാണ് തന്റെ ടോളിവുഡ് പ്രവേശനത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകനിലാണ് നസ്രിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു നടി എത്തിയത്.ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഓടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്.


Click it and Unblock the Notifications











