For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയുടെ പ്രിയപ്പെട്ട സഹോദരി! അമാ നിന്നെ സ്നേഹിക്കുന്നു! ദുല്‍ഖറിന്‍റെ അമാലിന് ആശംസയുമായി താരം!

  |

  ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സല്‍മാന്റെ പിറന്നാളാണ് വെള്ളിയാഴ്ച. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് അമാലിന് ആശംസ നേര്‍ന്നെത്തിയിട്ടുള്ളത്. ദുല്‍ഖറിന്റെ കുടുംബവുമായി ഏറരെ അടുപ്പമുണ്ട് നസ്രിയ നസീമിന്. ഇവള്‍ മിക്കപ്പോഴും എന്റെ വീട്ടിലുണ്ടാവുമെന്നും അവിടുന്ന് അങ്ങനെ മാറുന്നത് കണ്ടിട്ടില്ലെന്നുമായിരുന്നു മുന്‍പ് മമ്മൂട്ടി പറഞ്ഞത്. ദുല്‍ഖറും അമാലും മകള്‍ മറിയവുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. ഇവരെക്കുറിച്ച് വാചാലയായി മിക്കപ്പോഴും താരമെത്താറുമുണ്ട്.

  ആര്‍ക്കിടെക്ട് കൂടിയായ അമാലാണ് ഫഹദ് ഫാസിലിന്റേയും നസ്രിയയുടേയും വീട് ഡിസൈന്‍ ചെയ്തത്. ഇടയ്ക്ക് ഷോപ്പിംഗിനും മറ്റുമായി ഇരുവരും ഒത്തുകൂടാറുണ്ട്. കോളേജില്‍ ദുല്‍ഖറിന്റെ ജൂനിയറായിരുന്നു അമാല്‍. അമേരിക്കയിലെ പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. അതിനിടയിലാണ് അമാലിനെക്കുറിച്ച് അറിഞ്ഞതെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച പ്രണയ വിവാഹമാണ് തങ്ങളുടേതെന്നാണ് താരം പറയാറുള്ളത്.

  ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകള്‍, ഞാന്‍ നിന്ന് സ്‌നേഹിക്കുന്നു അമാ എന്നായിരുന്നു നസ്രിയ കുറിച്ചത്. അമാലിനൊപ്പമുള്ള മനോഹരമായ ചിത്രവും നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഇവരുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. മേക്കോവര്‍ ചിത്രവുമായി കഴിഞ്ഞ ദിവസം ദുല്‍ഖറെത്തിയപ്പോള്‍ കമന്റുമായി നസ്രിയയും വന്നിരുന്നു. ചുരുളന്‍ മുടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ മുമുവിന്റെ അത്ര പോരെന്നായിരുന്നു നസ്രിയ പറഞ്ഞത്. ദുല്‍ഖറും ആ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു.

  Nazriya Nazim

  Sandra Thomas Exclusive Interview | FilmiBeat Malayalam

  മമ്മൂട്ടിയുടെ കുടുംബത്തിലെ ആഘോഷ പരിപാടികള്‍ക്കെല്ലാം നസ്രിയയും എത്താറുണ്ട്. മറിയത്തിന്റെ അടുത്ത കൂട്ടുകാരിയായാണ് ദുല്‍ഖര്‍ നച്ചുവിനെ വിശേഷിപ്പിക്കാറുള്ളത്. പൃഥ്വിരാജിന്റെ മകളായ ആലിക്കും ഏറെയിഷ്ടമാണ് നച്ചു മാമിയെ. വിവാഹം കഴിഞ്ഞ് 6 വര്‍ഷം പിന്നിടുന്നതിനിടയിലായിരുന്നു ദുല്‍ഖറിനും അമാലിനും ഇടയിലേക്ക് കുഞ്ഞുമറിയമെത്തിയത്. മകളുടെ വരവിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും താരപുത്രന്‍ വാചാലനായിരുന്നു.

  അമ്മയെന്ന നിലയില്‍ അമാല്‍ പെര്‍ഫെക്റ്റാണ്. മറിയത്തിന്റെ കാര്യങ്ങളെല്ലാം അമാലാണ് ചെയ്യുന്നത്. സിനിമാതിരക്കുകളില്ലാത്ത സമയത്ത് അവര്‍ക്കൊപ്പം താനും കൂടാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് മമ്മൂട്ടിയും ദുല്‍ഖറും വീട്ടിലുണ്ടായിരുന്നു. ഇരുവരേയും ഒരുമിച്ച് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കുഞ്ഞുമറിയം. ഇടയ്ക്ക് കുഞ്ഞുമറിയത്തിന്റെ ചിത്രം പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് തന്റെ ഫോട്ടോഗ്രാഫി ഇഷ്ടം അദ്ദേഹം പൊടിതട്ടിയെടുത്തിരുന്നു.

  കാവ്യ മാധവനും മീനാക്ഷിയും പൂക്കളമിട്ടു, സദ്യയും ഒരുക്കി! ദിലീപിന്‍റെ ഓണാഘോഷം ഇങ്ങനെയോ?

  English summary
  Nazriya Nazim's lovely birthday wishes to Dulquer Salmaan's wife Amaal Sufia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X