ഫഹദിനെ ചുംബിച്ച് നസ്രിയ! ചിത്രം പകര്‍ത്തി ഫര്‍ഹാന്‍ ഫാസില്‍! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറല്‍!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സാണ് ഇവരെ ഒരുമിപ്പിച്ച സിനിമ. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. വിവാഹ ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. തിരിച്ചുവരവിന് കാരണക്കാരിയായതും അഞ്ജലി മേനോനായിരുന്നു. പൃഥ്വിരാജും പാര്‍വതിയും നായികനായകന്‍മാരായെത്തിയ കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്. പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലായിരുന്നു നസ്രിയ എത്തിയത്. ഇത് പോലൊരു കുഞ്ഞനിയത്തിയെ ലഭിച്ചിരുന്നുവെങ്കിലെന്ന് തോന്നിയിരുന്നതായി താരം പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ നച്ചുവിന് ആശംസ നേര്‍ന്നും പൃഥ്വി എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയയുടെ പോസ്റ്റുകളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. പുതുവത്സരാശംസ നേര്‍ന്നതിന് പിന്നാലെയായി പങ്കുവെച്ച ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഫഹദിനെ ചുംബിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഫഹദ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലായിരുന്നു നസ്രിയയുടെ കുസൃതി. ഫര്‍ഹാന്‍ ഫാസിലുള്‍പ്പടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അഭിനയത്തിലെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയ നസ്രിയയ്ക്ക് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിനായി ഫഹദ് ഫാസിലും നസ്രിയ നസീമും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ഇവര്‍ തുടക്കമിട്ടിരുന്നു. ഫര്‍ഹാന്‍ ഫാസില്‍ പകര്‍ത്തിയ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications











