For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയ മേനോനെ സെല്‍ഫിയിലാക്കി നസ്രിയയുടെ കുസൃതി! ആ ഭാവമാണ് കിടുക്കിയത്! ചിത്രം വൈറല്‍!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസ്രീം. ബാലതാരമായി സിനിമയിലേക്കെത്തിയ താരം നായികയായി എത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുന്നതിനിടയിലാണ് പഹദ് ഫാസിലുമായി പ്രണയത്തിലായത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചത്. ഇരുവരും വിവാഹിതരായേക്കുമെന്ന് അന്നേ മനസ്സിലാക്കിയതായി സഹതാരങ്ങള്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം നസ്രിയ അഭിനയം നിര്‍ത്തുമോയെന്ന ആശങ്കയായിരുന്നു ആരാധകര്‍ക്ക്.

  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്. കൂടെയില്‍ നായകനായെത്തിയത് പൃഥ്വിരാജായിരുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. കുഞ്ഞനിയത്തിയായാണ് നച്ചുവിനെ കാണുന്നതെന്നും ഇതുപോലൊരു സഹോദരിയെ ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പൃഥ്വിരാജ് പിന്നീട് പറഞ്ഞിരുന്നു. പൃഥ്വിയുടെ മാത്രമല്ല സുപ്രിയയുടേയും അലംകൃതയുടേയുമൊക്കെ സുഹൃത്താണ് നസ്രിയ. ഇപ്പോഴിതാ സുപ്രിയയ്‌ക്കൊപ്പമുള്ള സെല്‍ഫിയുമായി എത്തിയിരിക്കുകയാണ് നസ്രിയ.

  നസ്രിയയുടെ സെല്‍ഫി

  നസ്രിയയുടെ സെല്‍ഫി

  അല്ലിക്കായി പൃഥ്വിയും സുപ്രിയയും വാദിക്കുമ്പോള്‍ ഇടയില്‍ നില്‍ക്കുന്നത് നസ്രിയ ആയിരുന്നു. സുപ്രിയ മേനോനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നതും. പതിവ് പോലെ തന്നെ കുസൃതി നിറഞ്ഞ പോസായിരുന്നു നസ്രിയയുടേത്. വിട്ടുകൊടുക്കാതെ സുപ്രിയയും അതേ ഭാവത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

   തന്നെ സ്വാധീനിച്ച സ്ത്രീ

  തന്നെ സ്വാധീനിച്ച സ്ത്രീ

  സുപ്രിയയെ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ വനിതയാരാണെന്ന് പൃഥ്വിയോട് ചോദിച്ചപ്പോള്‍ പൃഥ്വി പറഞ്ഞത് മലയാളത്തിലെ ഒരു യുവഅഭിനേത്രിയുടെ പേരായിരുന്നു. താനെന്താണെന്നോ, എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നോ തരത്തില്‍ നസ്രിയ ആരെയും ഒന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറില്ല. അടുത്തിടെയാണ് നസ്രിയയെ താന്‍ പരിചയപ്പെട്ടതെന്നും പൃഥ്വി പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ നസ്രിയയോട് തനിക്ക് ബഹുമാനമാണെന്നും ഒരുപാട് ഇഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

  ഡീഗ്രേഡിങ്ങില്‍ പതറാതെ മാമാങ്കം! ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! ഇതുവരെ നേടിയത്?

  ഇത് പോലൊരു സഹോദരി

  ഇത് പോലൊരു സഹോദരി

  നസ്രിയയെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ നസ്രിയയ്ക്ക് ആദ്യം ആശംസ അറിയിച്ചതും ഈ സഹോദരനായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പൃഥ്വിയുടെ പോസ്റ്റുകള്‍ക്കെല്ലാം കമന്‍റുകളുമായി നസ്രിയയും എത്താറുണ്ട്. രസകരമായ സംഭാഷണങ്ങള്‍ ആരാധകരും ഏറ്റെടുക്കാറുണ്ട്.

  പാര്‍വതിയെ വെല്ലുന്ന ലുക്കുമായി മാളവിക! അമ്മയും മകളും മത്സരിച്ച് പോസ് ചെയ്ത ചിത്രങ്ങള്‍ വൈറല്‍!

  നിര്‍മ്മാണത്തിലും സജീവം

  നിര്‍മ്മാണത്തിലും സജീവം

  ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലെ കാര്യങ്ങളിലും സജീവമാണ് നസ്രിയ. വരത്തനിലൂടെയായിരുന്നു നസ്രിയ നിര്‍മ്മാതാവായത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ഈ ചിത്രത്തില്‍ നായികനായകന്‍മാരായെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍രെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് സുപ്രിയയാണ്. നയന്‍ എന്ന സയന്റിഫിക് ചിത്രവുമായാണ് ഇവരെത്തിയത്. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സിന്റെ നിര്‍മ്മാണത്തിലും സുപ്രിയ പങ്കാളിയാണ്.

  English summary
  Nazriya Nazim's selfie with Supriya Menon, Photo Viral in Social Media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X