പിന്നീട് ഡിലീറ്റ് ചെയ്‌തേക്കുമെന്ന് നസ്രിയ! ചെയ്യരുതെന്ന് നടിമാരായ ശ്രിന്ദയും അനുപമ പരമേശ്വരനും

കൊവിഡ് കാലമായതിനാല്‍ ഷൂട്ടിങ് തിരക്കുകളില്‍ നിന്നും മാറി കുടുംബസമേതം കഴിയുകയാണ് നടി നസ്രിയയും ഫഹദ് ഫാസിലും. കഴിഞ്ഞ ദിവസം ഫഹദിന്റെ ജന്മദിനം വലിയ ആഘോഷമായി നടത്തിയിരുന്നു. ഭര്‍ത്താവിന് ആശംസകളുമായി എത്തിയ നസ്രിയയുടെ പോസ്റ്റ് വലിയ തരംഗമായിരുന്നു. പിന്നാലെ ഇരുവരുടെയും പ്രണയകഥയൊക്കെ വൈറലായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് നസ്രിയ നസീം.മുടിയൊക്കെ ചുരുട്ടി ഇതുവരെ പുറത്ത് കാണിക്കാത്തവിധത്തില്‍ പുതിയൊരു ലുക്കിലുള്ള ചിത്രവുമായിട്ടായിരുന്നു നസ്രിയ എത്തിയത്. എന്നാല്‍ രസകരമായ കാര്യം ആ ചിത്രത്തിന് നസ്രിയ കൊടുത്ത ക്യാപ്ഷനായിരുന്നു. 'പിന്നീട് ഡിലീറ്റ് ചെയ്‌തേക്കും' എന്നായിരുന്നു നസ്രിയയുടെ അടിക്കുറിപ്പ്.

nazriya-nazim

ഇതിന് മറുപടിയുമായി ഒരുപാട് ആരാധകരാണ് എത്തിയത്. എന്തിനാണ് ഡിലീറ്റ് ചെയ്യുന്നതെന്നും ചിത്രം മനോഹരമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. ഒപ്പം നിരവധി നടിമാര്‍ എത്തിയിരുന്നു. പ്ലീസ് ചെയ്യരുതെന്നായിരുന്നു അനുപമ പരമേശ്വരന്‍ പറഞ്ഞത്. 'ഡിലീറ്റ് ചെയ്യല്ലേ' എന്നായിരുന്നു ശ്രിന്ദ കമന്റിട്ടത്. 'ഇതെനിക്ക് ഇഷ്ടപ്പെട്ടു' എന്ന കമന്റുമായി നടി അപര്‍ണ ബാലമുരളിയും എത്തിയിരുന്നു. ഗായിക സിത്താര കൃഷ്ണകുമാറും തന്റെ സ്‌നേഹം നസ്രിയയുമായി പങ്കുവെച്ച് എത്തിയിരുന്നു.

ആഗസ്റ്റ് എട്ടിനായിരുന്നു ഫഹദ് ഫാസിലിന്റെ മുപ്പത്തിയെട്ടാം ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ ഫഹദുമായിട്ടുള്ള പ്രണയത്തെ കുറിച്ചും എല്ലാ കാലത്തും ഇതുപോലെ ജീവിക്കാന്‍ കഴിയണമെന്ന ആഗ്രഹവുമെല്ലാം നസ്രിയ പങ്കുവെച്ചിരുന്നു. ഫഹദിനൊപ്പമുള്ള ഏറ്റവും നല്ല നിമിഷത്തിലെ ചിത്രങ്ങളും അതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലായതും ഈ ചിത്രങ്ങളായിരുന്നു.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam

nazriya-nazim

നസ്രിയയുടെ പുതിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ഫഹദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെ കുറിച്ചും നടി സൂചിപ്പിച്ചിരിക്കുകയാണ്. ഇത് ഫഹദിന്റേത് അല്ലെന്ന് പറഞ്ഞ് ഒരു വ്യാജ പ്രൊഫൈലിന്റെ ചിത്രമായിരുന്നു നസ്രിയ പങ്കുവെച്ചത്. നസ്രിയയുടെ പേരിലും ഫഹദിന്റെ പേരിലുമൊക്കെ ഇത്തരത്തില്‍ മുന്‍പം വ്യാജ പ്രൊഫൈലുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഫഹദുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ തിരിച്ച് വരവ് നടത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഈ വര്‍ഷം റിലീസിനെത്തിയ ട്രാന്‍സ് എന്ന ചിത്രത്തിലൂടെ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു. ഇനിയും അഭിനയിക്കുന്ന സിനിമകള്‍ക്ക് പുറമേ നസ്രിയയും ഫഹദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമകളും വരാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X