നസ്രിയ നസീമിന്‍റെ കണ്ണാടിയില്‍ താരപത്‌നി! ദുല്‍ഖറിന്‍റെ നല്ലപാതി അമാല്‍ സൂഫിയയ്ക്ക് ആശംസയുമായി താരം!

നസ്രിയ നസീമിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അമാല്‍ സൂഫിയ. ദുല്‍ഖര്‍ സല്‍മാന്റെ എല്ലാമെല്ലാമായ അമാലും നസ്രിയയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികള്‍ക്കെല്ലാം നസ്രിയ എത്താറുണ്ട്. കുഞ്ഞുമറിയത്തിനെ കാണാനായും നസ്രിയ ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് ദുല്‍ഖറുമായി ഉള്ളതെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നസ്രിയ പങ്കുവെച്ച ഫോട്ടോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തന്‍രെ കൂളിംഗ് ഗ്ലാസിലാണ് ബര്‍ത് ഡേക്കാരിയെന്നായിരുന്നു താരത്തിന്റെ കമന്റ്. ഹാപ്പി ബര്‍ത് ഡേ അമ്മൂയെന്നായിരുന്നു മറ്റൊരു ചിത്രത്തിന് കീഴില്‍ താരം കുറിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് കുഞ്ഞിക്കയുടെ ആരാധകരും താരപത്‌നിക്ക് ആശംസ അറിയിച്ച് എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ആശംസാ പോസ്റ്റുകളുടെ തരംഗമാണ്. സിനിമയില്‍ എത്തുന്നതിന് മുന്‍പേ അമാല്‍ ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു. ശക്തമായ പിന്തുണയാണ് അമാല്‍ നല്‍കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

അമാലിനെ കണ്ടുമുട്ടിയത്

അറേഞ്ച്ഡ് മാര്യേജായിരുന്നു ദുല്‍ഖറിന്റേത്. ആദ്യ സിനിമയായ സെക്കന്‍ഡ് ഷോ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് അമാല്‍ എത്തിയിരുന്നു. ആര്‍ക്കിടെക്ടായ അമാല്‍ ഡിസൈനിംഗിലും വീടൊരുക്കുന്നതിലുമൊക്കെ പ്രത്യേക കഴിവുള്ളയാളാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മേഡ് ഫോര്‍ ഈച്ച് അദറായാണ് പൊതുവെ ഇവരെ വിശേഷിപ്പിക്കാറുള്ളത്. സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ മകളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് അമാലാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ തീരുമാനം

മകന്‍ തന്നിലൂടെയല്ല അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നവാഗത സംവിധായകനൊപ്പമായാണ് ദുല്‍ഖര്‍ സല്‍മാന്‍ തുടക്കം കുറിച്ചത്. ശക്തമായ പിന്തുണ നല്‍കിയിരുന്നുവെങ്കിലും അത് പ്രകടമായിരുന്നില്ല. മകന്റെ സിനിമയെക്കെുറിച്ച് വാചാലനായോ പ്രമോഷനില്‍ പങ്കെടുക്കാനോയൊന്നും താരം എത്തിയിരുന്നില്ല. സിനിമയില്‍ വരുന്നതിന് മുന്‍പ് മകന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചതും മമ്മൂട്ടിയായിരുന്നു. കുടുംബ ജീവിതം വരുത്തുന്ന മാറ്റങ്ങളും ലക്ഷ്യബോധവുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. വാപ്പച്ചിയുടെ മനസ്സറിഞ്ഞ ദുല്‍ഖര്‍ സ്വന്തമായ സ്ഥാനം നേടിയെടുത്തായിരുന്നു മുന്നേറിയത്.

മകളുടെ വരവ്

വിവാഹം കഴിഞ്ഞ് 6 വര്‍ഷം പിന്നിടുന്നതിനിടയിലായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റേയും ജീവിതത്തിലേക്ക് കുഞ്ഞുമറിയമെത്തിയത്. മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് താരപുത്രന്‍ എത്തിയിരുന്നു. മകളുടെ വരവിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലനായും താരമെത്തിയിരുന്നു. ഷൂട്ടിംഗിനായി പോവുമ്പോള്‍ വീട്ടിലേക്കെത്താനുള്ള ധൃതിയാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. അവളുടെ സമയത്തിനനുസരിച്ച് തന്റെ പരിപാടികള്‍ മാറ്റിയതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

ഏറ്റവും മികച്ചത്

ജീവിതത്തില്‍ തനിക്ക് ലഭിച്ച മികച്ച സമ്മാനങ്ങളിലൊന്നാണ് അമലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. താന്‍ നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ അമാലിന് പ്രശ്‌നമൊന്നും തോന്നാറില്ല, ഇത് തന്റെ ജോലിയാണെന്ന കാര്യത്തെക്കുറിച്ച് അവര്‍ക്ക് അറിയാമെന്നും നായികമാരില്‍ പലരുമായി അടുത്ത സൗഹൃദത്തിലാണെന്നും താരം പറഞ്ഞിരുന്നു.

ചടങ്ങുകളിലെ താരം

ദുല്‍ഖര്‍ സല്‍മാനൊപ്പം പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനായി അമാല്‍ എത്താറുണ്ട്. ചടങ്ങുകളിലെല്ലാം ഇരുവരും താരമായി നിറഞ്ഞുനില്‍ക്കാറുമുണ്ട്. ഇടയ്ക്ക് ഡാന്‍സ് ചെയ്തും ഇരുവരും ഞെട്ടിച്ചിരുന്നു. മറിയത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താരപത്‌നി.

 നസ്രിയയ്‌ക്കൊപ്പം

നസ്രിയയ്‌ക്കൊപ്പം കറങ്ങാറുണ്ട് അമാല്‍ സൂഫിയ. വീടിന്‍രെ ഇന്റീരിയര്‍ ചെയ്യുന്നതിനിടയില്‍ അമാലിന്റെ സഹായം തേടിയതിനെക്കുറിച്ച് വ്യക്തമാക്കി നസ്രിയ എത്തിയിരുന്നു. അമാലെന്ന അമ്മുവിന് പിറന്നാളാശംസ അറിയിച്ചാണ് ഇപ്പോള്‍ താരപത്‌നി എത്തിയിട്ടുള്ളത്. ഇടവേളയ്ക്ക് ശേഷം കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്. ഫഹദിനൊപ്പമുള്ള ട്രാന്‍സിന്റെ ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X