ഫഹദ് അല്ല നസ്രിയയുടെ ഈ സാരി ചിത്രം എടുത്തത്, നടിയുടെ ഈ ചിത്രം പകർത്തിയത് ആര്!

ബാലതാരമായി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നസ്രിയ നസീം. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും കൈനിറയെ ആരാധകരുണ്ട്. വിവാഹത്തിന് ശേഷം സിനിമ വിട്ട നസ്രിയ ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തുകയായിരുന്നു. പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഒരി മടങ്ങി വരവായിരുന്നു നടിയുടേത്. എന്നാൽ ആദ്യം കണ്ട നസ്രിയയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ലുക്ക് മാത്രമല്ല കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് പോലും മാറിയിരുന്നു. നസ്രിയയെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

nazriya

സിനിമയ്ക്ക് ഇടവേള നൽകിയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി. തന്റേയും ഫഹദിന്റേയും കുടുംബാംഗങ്ങളുടേയും വിശേഷം പങ്കുവെച്ച് നടി പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. ഒരു പക്ഷെ ലോക്ഡൗൺ കാലത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ സന്ദർശിച്ച പേജ് നസ്രിയയുടേതായിരിക്കും. ഇപ്പോഴിത നടിയുടെ ഒരു ഗംഭീര ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇക്കുറി സാരിയിലുള്ള ഒരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. വല്ലപ്പോഴും താൻ സാരിയുടുക്കാറുണ്ടെന്ന് താരം പറയുന്നു. മൂക്കുത്തി ദിവസങ്ങളെ കുറിച്ചുള്ള ഓർമ കൂടിയാണ് നസ്രിയയ്ക്ക് ആ ചിത്രം. നടിയുടെ സാരി ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. സാരിയിൽ നസ്രിയ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. നടി അനുപമ പരമേശ്വരൻ, സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീന തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ആരാണ് ഈ മനോഹരമായ ചിത്രം എടുത്തതെന്നാണ് അലീന ചോദിക്കുന്നത്. എന്റെ പെൺ സുഹൃത്ത് എന്ന് നസ്രിയ മറുപടിയും നൽകിയിട്ടുണ്ട്. നടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അലീന.

നസ്രിയയുടെ ആദ്യ ടോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 'അന്റെ സുന്ദരനികി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമാണിത്. സുന്ദരം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നാനി അവതരിപ്പിക്കുന്നത്. കൂടാതെ നടന്റെ 28ാംമത്തെ ചിത്രം കൂടിയാണിത്. 2021 ലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ബ്രോചെവരെവരുറ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് വിവേക് ആത്രേയ.

സിനിമയിൽ സജീവമായിരുന്ന സമയത്തായിരുന്നു നസ്രിയ. വിവാഹിതയാകുന്നത്. തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. പിന്നീട് അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെ സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. മടങ്ങി വരവ് പൃഥ്വിരാജിനോടൊപ്പമായിരുന്നു. കൂടെയിലെ പൃഥ്വിയുടെ സഹോദരി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കൂടെയ്ക്ക് ശേഷം പ്രേക്ഷകർ കാത്തിരുന്ന നസ്രിയ ചിത്രമായിരുന്നു ട്രാൻസ്. വിവാഹത്തിന് ശേഷം ഫഹദ് ഫാസിലിനോടൊപ്പം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ഇത്.

നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: nazriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X