അമൽ നീരദിന് പിറന്നാൾ ആശംസയുമായി നസ്രിയ, ജ്യോതിർമയിക്കൊപ്പമുള്ള സ്പെഷ്യൽ ചിത്രം വൈറലാകുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകൾ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമൽ നീരദ്. ഇന്ന് പ്രിയപ്പെട്ട സംവിധായകന്റെ പിറന്നാളാണ്. ആശംസ നേർന്ന് നടി നസ്രിയ എത്തിയിട്ടുണ്ട്. ഒരു സ്പെഷ്യൽ ചിത്രം പങ്കുവെച്ച് കൊണ്ട് നസ്രിയ പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ ചേട്ടാ.. എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. നസ്രിയയും ഫഹദും അമലും ജ്യോതിർമയിയും കൂടിയുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. അമൽ നീരദിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഫഹദിനും നസ്രിയയ്ക്കുനമുള്ളത്.

nazriya- Amal Neerad

ജ്യോതിർമയിയ്ക്കും പിറന്നാൾ ആശംസ നേർന്ന് നസ്രിയ രംഗത്തെത്തിയിരുന്നു. പോയ ജൂലൈയ് മാസത്തിലായിരുന്നു നടിയുടെ പിറന്നാൾ. എന്റെ ചേച്ചിക്ക് പിറന്നാൾ ആശംസകൾ എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് അന്ന് നസ്രിയ കുറിച്ചത്. കഴിഞ്ഞ ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ജ്യോതിർമയി. അതിനാൽ തന്നെ നസ്രിയ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. 2015 ൽ ആയിരുന്നു അമൽ നീരദും ജ്യോതിർമയിയും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മഹാരാജാസില്‍ പഠിക്കുന്ന കാലം മുതലെ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. ന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാവുകുന്നതും വിവാഹം കഴിക്കുന്നതും.

മഹാരാജാസ് കോളേജിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തിൽ അംഗമായിരുന്നു അമൽ നീരദ്. ഛായാഗ്രാഹകൻ രാജീവ് രവി, യുവ സംവിധായകരായ അൻവർ റഷീദ്, വിനോദ് വിജയൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽനിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളർന്നത്. കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ അമൽ ഛായാഗ്രഹണത്തിൽ മികവു തെളിയിച്ചിരുന്നു. മീനാ ഝാ എന്ന ഡിപ്ളോമാ ചിത്രത്തിൽ അമൽ ഒരുക്കിയ ദൃശ്യങ്ങൾ ദേശീയ ചലച്ചിത്ര അവാർഡ്‌ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

മ്യൂസിക്കൽ ആൽബം, പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു തുടക്കം, പിന്നീട് രാംഗോപാൽ വർമയുടെ സിനിമാ നിർമ്മാണ കമ്പനിയായ ഫാക്ടറിയിൽ അവസരം ലഭിക്കുകയായിരുന്നു. ബോളിവുഡുലൂടെയായിരുന്നു അമൽ നീരദിന്റെ സിനിമ തുടക്കം. രാംഗോപാൽ വർമ നിർമിച്ച്‌ രോഹിത് ജുഗ്‌രാജ്‌ സംവിധാനം ചെയ്ത ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചു. ചിത്രം ബോക്സ്‌ ഓഫീസിൽ കാര്യമായ വിജയം നേടിയില്ലെങ്കിലും അമലിന്റെ ഛായാഗ്രഹണ മികവ് ചർച്ചാവിഷമായിരുന്നു. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലൂടെ സംവിധായകന്റെ കുപ്പായം ധരിക്കുകയായിരുന്നു.
സാഗർ എലിയാസ് ജാക്കി റീലോഡഡ് ,അൻവർ ,ബാച്ച്‌ലർ പാർട്ടി,കുള്ളന്റെ ഭാര്യ (5 സുന്ദരികൾ,ഇയ്യോബിന്റെ പുസ്തകം സിഐഎ ,വരത്തൻ തുടങ്ങിയ ചിത്രങ്ങൾ സംവിധനം ചെയ്തു. മമ്മൂട്ടി ചിത്രമായ ബിലാലാണ് അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം. ആകാംക്ഷയോടെ കാത്ിരിക്കുകയാണ് പ്രേക്ഷകൿ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X