പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ടെന്‍ഷന്‍, നസ്രിയയുടെ പേടി മാറ്റിയത് വാട്‌സാപ്പ് ഗ്രൂപ്പ് വഴി...

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരുന്നത്. നസ്രിയുടെ തിരിച്ച് വരവില്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് ആരാധകരിപ്പോള്‍. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമയില്‍ പാര്‍വ്വതിയും മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഹിറ്റായിരുന്നു. പാട്ടിലെ നസ്രിയയുടെ ക്യൂട്ട്‌നെസും ചിരിയും അവതരണത്തിലെ ഭംഗിയുമെല്ലായിരുന്നു ശ്രദ്ധേയമായിരുന്നത്. തന്റെ തിരിച്ച് വരവിനെ കുറിച്ചും പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന പേടിയെ കുറിച്ചും നസ്രിയ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കൂടെ

കൂടെ

ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയിലായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014 ലായിരുന്നു ബാംഗ്ലൂര്‍ ഡെയിസ് എത്തിയത്. അതിന് ശേഷം അഞ്ജിലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കൂടെ. ഒപ്പം നസ്രിയ കൂടി സിനിമയിലേക്ക് തിരിച്ചെത്തിയതോടെ ആരാധകരുടെ പ്രതീക്ഷകളും വര്‍ദ്ധിച്ചു. നടി പാര്‍വ്വതിയും മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. മറ്റൊന്ന് പൃഥ്വിരാജ് നായകനാവുന്നു എന്നുള്ളതാണ്. ജോഷ്വാ എന്ന വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്.

സഹോദരങ്ങളായി...

സഹോദരങ്ങളായി...

ബാംഗ്ലൂര്‍ ഡെയ്സിലെ പോലെ തന്നെ കൂടെ യിലും കിടിലന്‍ സഹോദരബന്ധത്തെ കുറിച്ചാണ് പറയുന്നത്. വ്യക്തിബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ പ്രത്യപ്പെടുന്നത്. ജെന്നി എന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. ഇവരുടെ മാതാപിതാക്കളായി സംവിധായകന്‍ രഞ്ജിത്തും മാല പാര്‍വ്വതിയുമാണ് എത്തുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായി ഒരാള്‍ കൂടിയുണ്ട്. ബ്രൗണി.. ജോഷ്വയുടെ വീട്ടിലെ പെറ്റ് ഡോഗ് ആണെന്നാണ് സൂചന.

പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള പേടി...

പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള പേടി...

സിനിമയുടെ ഷൂട്ടിംഗിന് വരുന്നതിന് മുന്‍പ് തന്നെ അഞ്ജലി ചേച്ചിയോട് ഇത് എങ്ങനെയാകുമോ എന്തോ എന്ന് എപ്പോഴും പറയുമായിരുന്നു. എനിക്ക് ഒരു പരിചയവുമില്ലാത്ത നടനായിരുന്നു പൃഥ്വിരാജ്. അങ്ങനെയായതിനാല്‍ സിനിമയില്‍ എങ്ങനെയാവുമോ എന്നതായിരുന്നു ടെന്‍ഷന്‍. കാരണം സിനിമയിലെ കഥാപാത്രങ്ങള്‍ അത്രയും ഇടപഴകി അഭിനയിക്കുന്നവരാണ്. ബംഗ്ലൂര്‍ ഡെയിസിലെ സ്ഥിതി വളരെ വ്യത്യസ്തമായിരു്ന്നു. അതില്‍ അഭിനയിച്ച എല്ലാവരും എനിക്ക് അറിയുന്നവരായിരുന്നു. ഇത് ശരിക്കും പുതിയൊരു ചിത്രത്തില്‍ അഭിനയിക്കുന്ന അവസ്ഥയായിയിരുന്നു. ഇക്കാര്യം അഞ്ജലി ചേച്ചിയോട് നിരന്തരം പറഞ്ഞേണ്ട് ഇരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പ്

വാട്‌സാപ്പ് ഗ്രൂപ്പ്

അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേര്‍ത്ത് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരുടെയും ഉള്ളിലുള്ള ഭയം മാറാനും പരസ്പരം പരിചയപ്പെടാനുമുള്ള ഗ്രൂപ്പ് ആണ് ഇതെന്ന് ചേച്ചി മെസേജ് അയക്കുകയും ചെയ്തിരുന്നു. അങ്ങനെ ഞങ്ങള്‍ പരിചയമായി. പൃഥ്വിരാജ് ശരിക്കും എനിക്ക് ചേട്ടനെ പോലെയാണെന്നാണ് നസ്രിയ പറയുന്നത്. അടുത്ത് പരിചയപ്പെട്ടപ്പോള്‍ എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്നും നസ്രിയ പറയുന്നു.

 സാധാരണക്കാരനാണ്..

സാധാരണക്കാരനാണ്..

മുന്‍പ് താന്‍ കരുതിയിരുന്നത് അദ്ദേഹം എല്ലാത്തിനെ പറ്റിയും ഉറച്ച നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് ആണെന്നായിരുന്നു. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ പൃഥ്വി വളരെ നിഷ്‌കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണെന്നും നടി പറയുന്നു. അദ്ദേഹത്തിന്റെ ഈ സ്വാഭാവ സവിശേഷത അടുത്തറിയാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നതായിട്ടും പൃഥ്വിയുടെ ഇതേ സ്വഭാവമാണ് സിനിമയിലെ ജോഷ്വയ്ക്കുമെന്നും നസ്രിയ പറയുന്നു.

 സന്തോഷവതിയാണ്...

സന്തോഷവതിയാണ്...

താന്‍ ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ആളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നസ്രിയ പറഞ്ഞിരുന്നു. സിനിമയിലെ പാട്ടിലൂടെ പ്രേക്ഷകരെ അത്രയധികം സ്വാധീനിക്കാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിരുന്നു. ആരാധകര്‍ തന്നെ വീണ്ടു സ്വീകരിച്ചത് കണ്ടിട്ട് ഒത്തിരിയധികം സന്തോഷമുണ്ടെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു. ജൂലൈ ആറിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X