'അയാളുടെ കണ്ണും നോട്ടവും ചിരിയും... മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ പോലെ, എന്തൊരു സിംപിളാണ്'; നസ്രിയയുടെ ഫോട്ടോ!
ബാംഗ്ലൂർ ഡെയ്സിൽ ദാസും ദിവ്യയുമായി ഹൃദയം കവർന്നവർ യഥാർത്ഥ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർക്ക് സന്തോഷം ഇരട്ടിയായി. ഇന്ന് സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. നേരത്തെ മലയാളികൾക്ക് മാത്രമായിരുന്നു ഫഹദിനെ പരിചയം.
നസ്രിയയെ വിവാഹം കഴിച്ച വ്യക്തി എന്നാണ് ഒരു കാലത്ത് ഫഹദ് തമിഴ്നാട്ടിലും തെലുങ്കിലുമെല്ലാം അറിയപ്പെട്ടിരുന്നത്. വിക്രത്തിനും മാമന്നനും ശേഷം കഥായാകെ മാറി. ഇന്ന് നസ്രിയയ്ക്കുള്ളതിനേക്കാൾ ആരാധകർ ഫഹദിനുണ്ട്.
ഫഹദിന്റെ ചിത്രങ്ങളും വീഡിയോയും എവിടെ കണ്ടാലും രത്നവേലുവിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആരാധകരുടെ കമന്റുകൾ നിറയും. രാജാറാണിക്ക് ശേഷമാണ് നസ്രിയയ്ക്ക് തെന്നിന്ത്യയിൽ ജനപ്രീതി വർധിച്ചത്. ഫഹദ് സോഷ്യൽമീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ട് തന്നെ ഫഹദിന്റെ വിശേഷങ്ങൾ അറിയണമെങ്കിൽ നസ്രിയയുടെ സോഷ്യൽമീഡിയ പേജുകൾ ഫോളോ ചെയ്യണം.

ഇടയ്ക്കിടെ കപ്പിൾ ഫോട്ടോയും മറ്റുമായെല്ലാം എത്താറുള്ള നസ്രിയ പങ്കുവെച്ച ഏറ്റവും പുതിയ ഫാമിലി ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭർത്താവിന്റെ കുടുംബത്തോടൊപ്പം സന്തോഷവതിയായി ഇരിക്കുന്ന നസ്രിയയുടെ ഫോട്ടോ വളരെ വേഗത്തിലാണ് ശ്രദ്ധനേടിയത്.
വളരെ നാളുകൾക്ക് ശേഷമാണ് സകുടുംബം ഫാസിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഫാസിലും ഭാര്യയും അവരുടെ നാല് മക്കളും മരുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് കുടുംബ ചിത്രം. പക്ഷെ ആ ചിത്രത്തില്‍ എല്ലാവരുടെയും ആദ്യത്തെ ശ്രദ്ധ പോകുന്നത് ഫഹദിലേക്കാണ് എന്ന് കമന്റ് ബോക്സ് കണ്ടാല്‍ വ്യക്തമാകും.
അയാളുടെ കണ്ണും നോട്ടവും ചിരിയും കണ്ണെടുക്കാന്‍ തോന്നില്ല എന്നാണ് പലരും പറയുന്നത്. രത്നവേലുവിനോടുള്ള സ്നേഹം പ്രകടപ്പിച്ചും കമന്റുകൾ നിരവധിയുണ്ട്. ഫഹദിനെ കാണാൻ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ പോലുണ്ടെന്നായിരുന്നു ഒരു കമന്റ്. താരകുടുംബമായിരുന്നിട്ടും എല്ലാവരും എന്തൊരു സിംപിളാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്.
സമാധാനം നിറഞ്ഞ ഒരു മിഡിൽ ക്ലാസ് കൂട്ടുകുടുംബം പോലെ... എപ്പോഴും സന്തോഷമായിരിക്കുക എന്നും കമന്റുകളുണ്ട്. ചിലർ നസ്രിയയുടെ ക്യൂട്ട്നെസ്സിനേയും കമന്റിലൂടെ പുകഴ്ത്തുന്നുണ്ട്. പൊതുവെ പെരുന്നാള്‍, ഓണം പോലുള്ള വിശേഷ ദിവസങ്ങളിലാണ് ഇത്തരം കുടുംബ ചിത്രങ്ങള്‍ നസ്രിയ പങ്കുവെയ്ക്കാറുള്ളത്.

ഇപ്പോള്‍ പെട്ടന്ന് എന്താണ് ഇങ്ങനൊരു ഫോട്ടോ പങ്കുവച്ചതിന് പിന്നിലുള്ള വിശേഷമെന്നും ആരാധകർ കമന്റിലൂടെ അന്വേഷിക്കുന്നുണ്ട്. ചിലർക്ക് ഫഹദ് ഫാസിൽ മെലിഞ്ഞിരിക്കുന്നതിലുള്ള സങ്കടമായിരുന്നു. ഫഹദിന് നല്ല ഭക്ഷണം കഴിക്കാൻ കൊടുക്കൂവെന്ന കമന്റുകളുമുണ്ട്. നാൽപ്പത്തിയൊന്നുകാരനായ ഫഹദിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ മലയാള സിനിമ ധൂമമാണ്.
അതിന് മുമ്പ് പുറത്തിറങ്ങിയ പാച്ചുവും അത്ഭുതവിളക്കും ഒരു ഫീൽഗുഡ് സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകർ സ്വീകരിച്ചു. മലയാളത്തിൽ ഫഹദ് തുടരെ തുടരെ സിനിമകൾ ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്നത് പുഷ്പ 2വിലെ ഫഹദിന്റെ വില്ലൻ വേഷം കാണാൻ വേണ്ടിയാണ്.
വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് നസ്രിയ. വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നസ്രിയയുടെ ഏറ്റവും പുതിയ സിനിമ തമിഴിലാണ്. സൂരരൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്ന സിനിമയിലാണ് നസ്രിയയും ഭാഗമാകുന്നത്. സൂര്യ 43 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും വിജയ് വർമയും നസ്രിയയ്ക്ക് പുറമെ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
സൂര്യയാണ് സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തെ കുറിച്ച് കുറച്ച് ദിവസം മുമ്പ് പങ്കുവെച്ചത്. ഒരു ഇടവേളക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയുടെ ഭാഗമാകുന്നത്. 2014ൽ പുറത്തിറങ്ങിയ തിരുമണം എന്നും നിക്കാഹാണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം.


Click it and Unblock the Notifications











