എന്റെ ചെക്കനോടൊപ്പം! നസ്രിയ പങ്കുവെച്ച് ചിത്രം വൈറലാകുന്നു....
നസ്രിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വളർത്തുനായ ഓറിയോ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഓറിയോയുടെ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട് . നസ്രിയയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ നടിക്കൊപ്പം ഓറിയോയും ഇടം പിടിക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നസ്രിയയുടേയും ഓറിയോയുടേയും ക്യൂട്ട് ചിത്രങ്ങളാണ്. നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്റെ ചെക്കനോടൊപ്പം എന്ന് കുറിച്ച് കൊണ്ടാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഓറിയോയെ കൊഞ്ചിക്കുന്ന നാല് ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഓറിയോയെ മടിയിൽ ഇരുത്തി ലാളിക്കുന്ന ചിത്രങ്ങളായിരുന്നു ഇത്. ആരാധകർക്ക് മാത്രമല്ല സിനിമാക്കാർക്കും ഓറിയോ സുപരിചിതനാണ്. സിനിമ സെറ്റിൽ നസ്രിയയ്ക്കൊപ്പം മിക്കപ്പോഴും ഓറിയോ എത്താറുണ്ട് കൂടെയുടെ ഷൂട്ടിങ്ങിനായി ഊട്ടിയിലെത്തിയപ്പാൾ നടിക്കൊപ്പം ഓറിയോയും ഉണ്ടായിരുന്നു.
ഫഹദ് നസ്രിയയ്ക്ക് നൽകിയ സമ്മാനമാണ് ഓറിയോ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്."ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ പേടിയായിരുന്നു. 'ബാംഗ്ലൂര്‍ ഡെയ്‌സ്' ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്''- മാതഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. വെള്ളയും കറുപ്പും ഇടകലർന് നിറമാണ് ഓറിയോ ബിസ്കറ്റിന്റെ നിറമാണ് നായക്കുട്ടിക്ക്. ലേക്ക് ഡൗൺ ആയതോടെ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് നസ്രിയ. വീട്ടിലെ മനോഹരമായ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.
നസ്രിയയുടേയും ഓറിയോയുടേയും പുതിയ ചിത്രങ്ങൾ കാണാം


Click it and Unblock the Notifications