twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേഘ്‌ന രാജിനും ചിരഞ്ജീവിക്കുമൊപ്പം നസ്രിയ നസീം! ആ സന്തോഷനിമിഷങ്ങളുടെ ഓര്‍മ്മയാണ്! ഫോട്ടോ വൈറല്‍!

    |

    താരങ്ങളുമായി അടുത്ത സൗഹൃദമാണ് നസ്രിയ നസീമിന്. ബാലതാരമായാണ് താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. അഭിനേത്രിയും അവതാരകയുമായി മുന്നേറുന്നതിനിടയിലായിരുന്നു നായികയായി തുടക്കം കുറിച്ചത്. ഇതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു. സിനിമകളില്‍ കാണുന്നത് പോലെയല്ല യഥാര്‍ത്ഥത്തില്‍ താനെന്ന് നസ്രിയ പറഞ്ഞിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാനാവില്ല നസ്രിയയെന്ന് സിനിമാലോകത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതുമാണ്.

    സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തെന്നിന്ത്യന്‍ താരമായ മേഘ്‌ന രാജുമായി അടുത്ത സൗഹൃദമുണ്ട് നസ്രിയയ്ക്ക്. മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നസ്രിയയ്ക്കും അറിയാമായിരുന്നു. അവരുടെ വിവാഹത്തിനും താരം പങ്കെടുത്തിരുന്നു. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്രിയയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് മേഘ്‌ന. ചിരുവിനും മേഘ്‌നയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നസ്രിയ ഇപ്പോള്‍.

    മേഘ്‌നയ്ക്കും ചിരുവിനുമൊപ്പം

    മേഘ്‌നയ്ക്കും ചിരുവിനുമൊപ്പം

    മേഘ്‌നയ്ക്കും ചിരഞ്ജീവി സര്‍ജയ്ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരേയും ചേര്‍ത്തുപിടിച്ച് സന്തോഷത്തോടെ നില്‍ക്കുന്ന ചിരുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. അതീവ സന്തോഷത്തോടെയായിരുന്നു ഇവര്‍ ചിത്രത്തിന് പോസ് ചെയ്തത്. ന്സ്രിയ മാത്രമല്ല മേഘ്‌ന രാജും ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. നേരത്തെയും നസ്രിയ മേഘ്‌നയ്ക്കും ചിരുവിനുമൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരുന്നു.

    സഹോദരിയെപ്പോലെ

    സഹോദരിയെപ്പോലെ

    നസ്രിയയുമായി അടുത്ത സൗഹൃദമാണ് മേഘ്‌നയ്ക്കും ചിരുവിനും ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ചിരു യാത്രയായെന്നറിഞ്ഞപ്പോള്‍ നസ്രിയയും സങ്കടത്തിലായിരുന്നു. നിങ്ങളെ ശരിക്കും മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു നസ്രിയ എത്തിയത്. നസ്രിയ തനിക്ക് സഹോദരിയെപ്പോലെയാണെന്നും അവളുടെ സന്തോഷത്തിലും ദു:ഖത്തിലുമെല്ലാം തങ്ങള്‍ ഒപ്പമുണ്ടാവാറുണ്ടെന്നും മുന്‍പ് മേഘ്‌ന പറഞ്ഞിരുന്നു. ചിരുവിനെക്കുറിച്ച് പറഞ്ഞുള്ള മേഘ്‌നയുടെ കുറിപ്പിന് കീഴില്‍ ആശ്വാസ വാക്കുകളുമായി നസ്രിയയും എത്തിയിരുന്നു.

    Recommended Video

    മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam
    നേരത്തെയുള്ള ചിത്രങ്ങള്‍

    നേരത്തെയുള്ള ചിത്രങ്ങള്‍

    നസ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെയും മേഘ്‌ന പങ്കുവെച്ചിരുന്നു. അവള്‍ എനിക്ക് സഹോദരിയെപ്പോലെയാണെന്നായിരുന്നു മേഘ്‌ന കുറിച്ചിട്ടുള്ളത്. ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനുമൊക്കെയായി ഇവര്‍ ഇടയ്ക്ക് ഒത്തുകൂടാറുമുണ്ട്. മേഘ്‌നയുടേയും ചിരുവിന്റേയും വിവാഹത്തിലും നസ്രിയ പങ്കെടുത്തിരുന്നു. നവവധുവിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന നസ്രിയയുടെ ഫോട്ടോ അന്ന് വൈറലായി മാറിയിരുന്നു.

    ഫഹദ് ഫാസിലിനൊപ്പവും

    ഫഹദ് ഫാസിലിനൊപ്പവും

    നസ്രിയയുമായി മാത്രമല്ല ഭര്‍ത്താവും അഭിനേതാവുമായ ഫഹദ് ഫാസിലുമായും അടുത്ത ബന്ധമുണ്ട് മേഘ്‌ന രാജിന്. ഫഹദിനൊപ്പമുള്ള ചിത്രങ്ങളും മേഘ്‌ന രാജ് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. ചുറ്റുമുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കുന്നയാളാണ് നസ്രിയ. ഫഹദിനും നസ്രിയയ്ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. മേഘ്നയെക്കുറിച്ച് വാചാലയായി നസ്രിയയും ഇടയ്ക്ക് എത്തിയിരുന്നു.

    English summary
    Nazriya Nazim shares a photo with Meghana Raj And Chiranjeevi Sarja, Photo went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X