For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയും ഫഹദും ആഘോഷത്തിലാണ്, സോഷ്യല്‍ മീഡിയയെ തരംഗമാക്കാന്‍ ചിത്രം പുറത്ത് വിട്ട് നസ്രിയ

  |

  മലയാളത്തിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസിമും. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും യഥാര്‍ഥത്തില്‍ ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫഹദിനോട് വിവാഹത്തെ കുറിച്ച് സംസാരിച്ചതിനെ കുറിച്ച് നസ്രിയ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമകളുടെ തിരക്കില്‍ നിന്നും മാറി ഇരുവരും വിദേശത്ത് അവധി ആഘോഷിക്കുകയാണ് താരദമ്പതികള്‍. നസ്രിയ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രം തരംഗമായതോടെയാണ് ഇരുവരും വിദേശത്താണെന്ന് അറിയുന്നത്.

  ഏറ്റവുമധികം ആരാധക പിന്തുണയുള്ള നടിമാരില്‍ ഒരാളാണ് നസ്രിയ. അതിനാല്‍ തന്നെ നസ്രിയയുടെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന നടി കുറച്ച് കാലങ്ങളായി അത്ര ആക്ടീവ് അല്ല. ഇതില്‍ പരിഭവം ആരാധകര്‍ക്കുമുണ്ട്. എന്നാല്‍ ഇടയ്ക്ക് ഓരോ പോസ്റ്റുമായി വരുന്ന നസ്രിയ തരംഗം സൃഷ്ടിക്കുന്നതും പതിവാണ്. അത്തരമൊരു ചിത്രമാണ് ഫേസ്ബുക്ക് പേജിലൂടെ നസ്രിയ പുറത്ത് വിട്ടിരിക്കുന്നത്.

  ഫഹദിനൊപ്പം മുഖം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് വന്നതെങ്കിലും ഈ ചിത്രത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. യൂറേപ്പിലെ ഏതോ കൊട്ടാരമാണ് ഇരുവര്‍ക്കും മുന്നിലുള്ളതെന്നാണ് കമന്റുകളിലൂടെ ഫാന്‍സ് പറയുന്നത്. ഏറെ കാലത്തിന് ശേഷം നസ്രിയയെ ഫേസ്ബുക്കില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചവരും ധാരാളമാണ്. ആലപ്പുഴക്കാരന്‍ മെഞ്ചന്‍ ഫഹദിനെ കെട്ടിയ നസ്രിയ ഭാഗ്യവതിയാണെന്നും തുടങ്ങി താരങ്ങളെ വാനോളം പുകഴ്ത്തി കൊണ്ടിരിക്കുകയാണ് ആരാധകര്‍.

  ബാംഗ്ലൂര്‍ ഡെയ്‌സ് ഷൂട്ടിംഗ് സമയത്തായിരുന്നു വിവാഹം കഴിക്കാമെന്ന തീരുമാനം ഇരുവരുമെടുക്കുന്നത്. ഷൂട്ടിംഗിനിടെ ഫഹദും നസ്രിയയും ഒറ്റയ്ക്കിരിക്കുന്ന സന്ദര്‍ഭം. പെട്ടെന്ന് എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ഫഹദിനോട് നസ്രിയ ചോദിക്കുന്നു. ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കാം. പ്രോമിസ് എന്നായിരുന്നു നസ്രിയ പറഞ്ഞത്. ഒടുവില്‍ 2014 ആഗസ്റ്റ് 21 നായിരുന്നു നസ്രിയയും ഫഹദും വിവാഹിതരാവുന്നത്.

  താരപുത്രനുമായിട്ടുള്ള ബന്ധം, താന്‍ സന്തോഷവതിയാണെന്ന് മലൈക! വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും നടി

  വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ വമ്പ്ന്‍ തിരിച്ച് വരവ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കൂടെ എന്ന ചിത്രത്തിലൂടെയായിരന്നു നസ്രിയയുടെ ശക്തമായ തിരിച്ച് വരവ്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായി അഭിനയിച്ചത്. നസ്രിയയുടെ തിരിച്ച് വരവ് എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു.

  പേളിയ്ക്ക് ഇതെന്ത് പറ്റി? ചിത്രം കണ്ട് അമ്പരന്നവര്‍ കമന്റ് കൂടി വായിക്കണം, അതിസുന്ദരിയെന്ന് ശ്രീനിഷ്

  അഭിനയത്തിന് പുറമേ നിര്‍മാണത്തിലേക്ക് കൂടി നസ്രിയ ചുവടു മാറിയിരുന്നു. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷമെത്തിയ വരത്തനിലൂടെയായിരുന്നു നിര്‍മാണം ആരംഭിച്ചത്. ഇക്കൊല്ലം ദിലീഷ് പോത്തന്‍, ഫഹദ് കൂട്ടുകെട്ടിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സും നസ്രിയയുടെ നിര്‍മാണത്തിലാണ് പിറന്നത്. ഏറെ കാലത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടി വരികയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഫഹദും നസ്രിയയും വീണ്ടുമൊന്നിക്കുന്നത്.

  സുഹാസിനി, ഭാനുപ്രിയ, മുതല്‍ ഉര്‍വശി, സരിത വരെ അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചുവെന്ന് രേവതി

  English summary
  Nazriya Nazim Shares A Picture With Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X