നാത്തൂന്മാരുടെ സ്നേഹം, സുപ്രിയയ്ക്കൊപ്പമുളള പുത്തൻ ചിത്രം പങ്കുവെച്ച് നസ്രിയ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം . ബാലതാരമായി സിനിമയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നസ്രിയ വളരെ പെട്ടെന്ന് തന്നെ മോളിവുഡിലെ മുൻനിര നടിമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ആരാധകരുടെ ഇടയിൽ നസ്രിയ സ്ഥിരം ചർച്ചാ വിഷയമായിരുന്നു.

സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നസ്രിയ. സിനിമ വിശേഷങ്ങൾക്ക് പകരം തന്റെ ചെറിയ സന്തോഷങ്ങളും കടുംബവിശേഷങ്ങളുമായിരുന്നു നസ്രിയ പങ്കുവെച്ചത്. കൂടാതെ നടനും ഭർത്താവുമായ ഫഹദ് ഫാസിലിന്റ വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു. മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ സന്ദർശിച്ച ഒരു ഇൻസ്റ്റഗ്രാം പേജ് നസ്രിയയുടേതായിരിക്കും. ഇപ്പോഴിത നടിയുടെ പുതിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ്
സിനിമയ്ക്ക് അപ്പുറമാണ് താരങ്ങളുടെ സൗഹൃദം. സിനിമ തിരക്കുകളിൽ നിന്ന് മാറി ഇവർ ഒരുമിച്ച് ചേരാറുണ്ട് താരങ്ങളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ഇപ്പോഴിത അത്തരത്തിലുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജും കുടുംബവുമായിഅടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത് . ഇത് സമൂഹമാധ്യമങ്ങളിലൂടേയും നേരിട്ടും നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. നസ്രിയയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പൃഥ്വിയും വാചാലനാകാറുണ്ട്. ഇപ്പോഴിത സുപ്രിയയുമായുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.
Recommended Video
ലവ് ഇമോജിക്കൊപ്പമാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. . ഈ ചിത്രം സുപ്രിയയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട് നാത്തൂൻ എന്ന കുറിച്ച് കൊണ്ടാണ് സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ നാത്തൂനെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും സുപ്രിയ കമന്റ് ചെയ്തിട്ടുണ്ട്. താരങ്ങളുടെ ചിത്രം മാത്രമല്ല കമന്റുകളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications