ഫഹദ് മാത്രം ഇതെവിടെ പോയി? പ്രിയതമയുടെ പിറന്നാളിന് ഫഹദ് ഒരുക്കിയ സര്‍പ്രൈസിന് കാത്ത് ആരാധകരും

മലയാളത്തിന്റെ ക്യൂട്ട് താരസുന്ദരിയാണ് നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നസ്രിയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഡിസംബര്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന് നേരത്തെ നടി പറഞ്ഞിരുന്നു. ഇന്നിതാ നസ്രിയുടെ പിറന്നാള്‍ വിശേഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

രസകരമായ കാര്യം നസ്രിയയ്‌ക്കൊപ്പം സഹോദരന്‍ നവീന്‍ നസീമിന്റെ പിറന്നാളും ഇന്നാണെന്നുള്ളത്. ചേച്ചിയും അനിയനും ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്നതിനാല്‍ ആരാധകരും ത്രില്ലിലാണ്. താരസഹോദരങ്ങള്‍ക്ക് ആശംസകളുമായി സിനിമാതാരങ്ങളും ആരാധകരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്. ഏവരും കാത്തിരിക്കുന്നത് ഫഹദിന്റെ ആശംസ എങ്ങനെയാണെന്ന് അറിയാനാണ്.

View this post on Instagram

Happy Birthday to the Nazim siblings 🤗🤗🤗

A post shared by FF (@farhaanfaasil) on

പിറന്നാള്‍ ആശംസകള്‍ നസീം സഹോദരങ്ങള്‍ എന്ന് പറഞ്ഞ് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് ആദ്യം ആശംസകളുമായി എത്തിയത്. നസ്രിയയ്‌ക്കൊപ്പമുള്ളതും സഹോദരന്‍ നവീന്റെയും ചിത്രങ്ങളും ഫര്‍ഹാന്‍ പങ്കുവെച്ചിരുന്നു. അതേ സമയം ഫഹദിന്റെ ആശംസകളൊന്നും ഇനിയും വന്നിട്ടില്ലെന്നുള്ളത് ആരാധകരെയും നിരാശയിലാക്കി.

സഹോദരന് ആശംസകള്‍ അറിയിച്ചെത്തിയാണ് നസ്രിയ തന്റെ പിറന്നാളിനെ കുറിച്ചും പറഞ്ഞിരിക്കുന്നത്. എന്റെ ആദ്യ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍. എനിക്ക് ലഭിച്ച ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം ഇവനാണ്. അതുപോലെ എന്റെ ആദ്യ കുഞ്ഞും. നവീന്‍ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. പിന്നെ ഇന്ന് എന്റെ പിറന്നാള്‍ കൂടിയാണെന്നും നസ്രിയ പറയുന്നു. സഹോദരനൊപ്പമുള്ള രസകരമായ ചില ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. ചേച്ചിയ്ക്ക് പിന്നാലെ നവീനും സിനിമയിലേക്ക് എത്തിയിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ അമ്പിളി എന്ന സിനിമയിലാണ് നവീന്‍ നായകനായി അഭിനയിച്ചത്.

 നസ്രിയയുടെ പിറന്നാള്‍

നസ്രിയയുടെ പോസ്റ്റിന് താഴെ സിനിമാതാരങ്ങളടക്കം ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. പിറന്നാള്‍ ദിനാഘോഷം വൈകുന്നേരം ആണെന്നാണ് അറിയുന്നത്. നേരത്തെ തന്റെ പിറന്നാള്‍ ഭര്‍ത്താവിന് തലവേദനയാണെന്നുള്ള കാര്യം നസ്രിയ പറഞ്ഞിരുന്നു. എന്തോ ആലോചിച്ച് കൊണ്ടിരിക്കുന്ന ഫഹദിന്റെ ചിത്രം പങ്കുവെച്ച് രസകരമായ രീതിലായിരുന്നു നസ്രിയ അക്കാര്യം പറഞ്ഞത്. 'എന്ത് കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ്' എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് താഴെ നസ്രിയ കുറിച്ചത്.

നസ്രിയയുടെ പിറന്നാള്‍

എന്നാല്‍ ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ നസ്രിയ സൂചിപ്പിച്ചത്. ഡിസംബര്‍ 20 നുള്ള തന്റെ ജന്മദിനത്തിന് സര്‍പ്രൈസ് നല്‍കുന്നതില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയ തമാശ രൂപേണ പറഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ നസ്രിയ പറഞ്ഞത് പോലെ പിറന്നാള്‍ ദിനത്തില്‍ ഫഹദ് എവിടെയാണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

 നസ്രിയയുടെ പിറന്നാള്‍

നിലവില്‍ അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ട്രാന്‍സ് എന്ന സിനിമയിലൂടെ ഫഹദും നസ്രിയയും നായിക, നായകന്മാരായി അഭിനയിക്കുകയാണ്. ഫഹദുമായിട്ടുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു നസ്രിയ സിനിമയിലേക്ക് തിരിച്ച് വന്നത്. 2014 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഈ വര്‍ഷം അഞ്ചാം വിവാഹ വാര്‍ഷികമാണ് ഇരുവരും ചേര്‍ന്ന് ആഘോഷിച്ചത്. ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് താരജോഡികള്‍ ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും.

നസ്രിയയ്ക്ക് ആശംസകള്‍ അറിയിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാനും എത്തി. ഈ പടക്കത്തിന് ആശംസകള്‍ അറിയിക്കുകയാണ്. അമുവിന്റെ സഹോദരി, എന്റെ കുഞ്ഞി, മറിയത്തിന്റെ നാച്ചു മാമി.... എന്നിങ്ങനെ ഒക്കെ വിശേഷിപ്പിച്ച് കൊണ്ടാണ് ദുല്‍ഖര്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X