നസ്രിയയ്‌ക്കൊപ്പം കേക്ക് മുറിച്ച് ഫഹദ് ഫാസില്‍! ആഘോഷത്തിലെ വിശിഷ്ടാതിഥി ഇദ്ദേഹം! ചിത്രം വൈറല്‍!

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്തിലൂടെയായിരുന്നു ഈ താരപുത്രന്‍ നായകനായി അരങ്ങേറിയത്. അഭിനയിക്കാനറിയില്ലെന്നും സിനിമയില്‍ ശോഭിക്കില്ലെന്ന തരത്തിലുമൊക്കെയുള്ള വിമര്‍ശനങ്ങളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നുവന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു ഫഹദ് നടത്തിയത്. നേരത്തെ വിമര്‍ശിച്ചവര്‍ പോലും പിന്നീട് താരത്തിനെ ഏറ്റെടുക്കുകയായിരുന്നു. നായകനായി മാത്രമല്ല വില്ലത്തരത്തിലൂടെയും തിളങ്ങാനാവുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു.

ഒന്നിന് പിന്നാലെ ഒന്നൊന്നായി വിജയചിത്രങ്ങളുമായി ഫഹദ് എത്തിയതോടെ താരത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും മാറുകയായിരുന്നു. ഫഹദ് ഫാസിലിന്റെ പിറന്നാളാണ് ആഗസ്റ്റ് 8ന്. സുഹൃത്തുക്കളും ആരാധകരുമൊക്കെ അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചുള്ള ചോദ്യവുമായും ആരാധകരെത്തിയിരുന്നു. അതിന് പിന്നാലെയായാണ് നസ്രിയയുടെ ഫോട്ടോ എത്തിയത്. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്.

Fahad Fazil

അന്‍വര്‍ റഷീദ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും ഫഹദിനും നസ്രിയയ്‌കൊപ്പമുണ്ട്. അതീവ സന്തോഷത്തോടെയാണ് ഫഹദ് കേക്ക് മുറിക്കുന്നത്. അരികില്‍ത്തന്നെയുണ്ട് നസ്രിയയും. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായ ട്രാന്‍സിന്‍രെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. നേരത്തെ ചിത്രം ഓണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകുമെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസിനായിരിക്കും സിനിമ എത്തുന്നതെന്നാണ് ഒടുവില്‍ ലഭ്യമായ വിവരം.

View this post on Instagram

❤🎂

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X