For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിനൊപ്പമുള്ള റൊമാന്‍റിക് നിമിഷങ്ങള്‍ പങ്കുവെച്ച് നസ്രിയ! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍!

  |

  അവതാരകയായാണ് നസ്രിയ നസീം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കുട്ടികളുടെ റിയാലിറ്റി ഷോയുടെ അവതാരകയായുള്ള വരവിലൂടെ തന്നെ നസ്രിയ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. മാഡ് ഡാഡ്, രാജാറാണി , ഓംശാന്തി ഓശാന, നെയ്യാണ്ടി, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് താരമെത്തിയത്. കുസൃതി നിറഞ്ഞ വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിനിടയില്‍ വെച്ചായിരുന്നു ഫഹദ് ഫാസിലുമായി പരിചയത്തിലാവുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

  വിവാഹത്തിന് ശേഷം ഇടയ്ക്ക് മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നസ്രിയ നടത്തിയത്. കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ച അഞ്ജലി മേനോനായിരുന്നു തിരിച്ചുവരവിനും നിമിത്തമായത്. പൃഥ്വിരാജിന്റെ സഹോദരിയായുള്ള വരവില്‍ ആരാധകരും തൃപ്തരായിരുന്നു. രണ്ടാംവരവില്‍ നിര്‍മ്മാതാവിന്റെ റോളിലും നസ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു. അമല്‍ നീരദ് സംവിധാനം ചെയത് വരത്തനില്‍ നസ്രിയയും നിര്‍മ്മാണ പങ്കാളിയായിരുന്നു. ഫഹദിനൊപ്പം ട്രാന്‍സ് എന്ന ചിത്രത്തിലൂടെയും നസ്രിയ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ നസീം. വിശേഷങ്ങളെക്കുറിച്ചെല്ലാം താരം പങ്കുവെക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ഫഹദും നസ്രിയയും സോഷ്യല്‍ മീഡിയയിലെ താരങ്ങളായി മാറിയത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുകയാണ് ഇരുവരും. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലെല്ലാം നസ്രിയ സജീവമാണ്.

  ഫഹദിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നസ്രിയ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഫഹദ് തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിന് അടുക്കും ചിട്ടയും വന്നത് വിവാഹത്തിന് ശേഷമാണ്. നസ്രിയ സിനിമയില്‍ അഭിനയിക്കുന്നതിന് വിരോധമില്ല. മികച്ച അവസരം ലഭിച്ചാല്‍ ഒരുമിച്ച് അഭിനയിക്കുമെന്നും മുന്‍പ് ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് അത്തരത്തിലൊരു തിരക്കഥ ഇവരെത്തേടിയെത്തിയത്.

  ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തിയം നസ്രിയ ഞെട്ടിക്കാറുണ്ട്. ക്യൂട്ട്‌നെസ്സ് വീണ്ടും കൂടിയെന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഫഹദിനെ ചുംബിക്കുന്നതും ചേര്‍ന്ന് നില്‍ക്കുന്നതുമായുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. കാറില്‍ യാത്ര ചെയ്യുന്നതിനിടയിലെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. എന്‍, എഫ് എന്നെഴുതിയ ലോക്കറ്റ് കൈയ്യില്‍ ധരിച്ചതിന്റെ ചിത്രങ്ങളും നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  നസ്രിയയുടെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ ഓറിയോയും ചിത്രങ്ങളിലുണ്ട്. ഓറിയോയെ ഓമനിക്കുന്നതും മടിയില്‍ വെച്ചിരിക്കുന്നതുമൊക്കെയാണ് തനിക്കേറെ ഇഷ്ടമുള്ളതെന്ന് നസ്രിയ പറഞ്ഞിരുന്നു. ഫഹദാണ് ഓറിയോയെ തനിക്ക് സമ്മാനിച്ചതെന്ന് മുന്‍പ് നസ്രിയ പറഞ്ഞിരുന്നു. ഓറിയോ ബിസ്‌ക്കറ്റിലെപ്പോലെയുള്ള ചിത്രമായതിനാലാണ് താന്‍ ഈ പേര് തിരഞ്ഞെടുത്തതെന്നും താരം പറഞ്ഞിരുന്നു.

  ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും വീണ്ടും ഒരുമിച്ചെത്തുകയാണ് ട്രാന്‍സിലൂടെ. അന്‍വര്‍ റഷീദാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിര്‍മ്മിക്കുന്നതും അദ്ദേഹം തന്നെയാണ്. ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  View this post on Instagram

  😂

  A post shared by Nazriya Nazim Fahadh (@nazriyafahadh._) on

  View this post on Instagram

  🏊‍♀️🏊‍♂️

  A post shared by Nazriya Nazim Fahadh (@nazriyafahadh._) on

  English summary
  Nazriya Nazim's romantic photos viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X