നിങ്ങളുടെ ഭാവി തെരഞ്ഞെടുക്കൂ; മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വരവെ നസ്രിയ നസീം

വ്യക്തിപരമായ ചില പ്രശ്നങ്ങളായി ലെെം ലെെറ്റിൽ നിന്നും കുറച്ച് നാളുകളായി മാറി നിൽക്കുകയാണ് നടി നസ്രിയ നസീം. മാനസികമായി താൻ തളർന്നിരിക്കുകയാണെന്നും തനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും നസ്രിയ പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് താൻ നേരിടുന്ന സാഹചര്യമെന്ന് നസ്രിയ കൂടുതൽ വ്യക്തമാക്കിയിട്ടില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായി. എപ്പോഴും സന്തോഷത്തോടെ മാത്രമേ നസ്രിയെയെ അഭിമുഖങ്ങളിലും മറ്റും ആരാധകർ കണ്ടിട്ടുള്ളൂ.

അതിനാൽ നടി പ്രസ്താവന പുറത്ത് വിട്ടപ്പോൾ പല ചോദ്യങ്ങളും വന്നു. എന്നാൽ അഭ്യൂഹങ്ങളോട് നസ്രിയയോ ഫഹദ് ഫാ​സിലോ പ്രതികരിച്ചില്ല. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാചകമാണിപ്പോൾ ശ്രദ്ധ നേടുന്നത്. "ജീവിതം തെരഞ്ഞെടുക്കുക. ഒരു ജോലി തെരഞ്ഞെടുക്കുക. ഒരു കരിയർ. ഒരു കുടുംബ തെരെഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിം​ഗ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തെരഞ്ഞെടുക്കുക. നല്ല ആരോ​ഗ്യം തെരഞ്ഞെടുക്കുക"

Nazriya Nazim
Photo Credit: Instagram / Nazriya Nazim

"ലോ കൊളസ്ട്രോളും ഡെന്റൽ ഇൻഷുറൻസും. ഫിക്സ‍ഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തെരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസിനെ മരവിപ്പിക്കുന്ന ​ഗെയിം ഷോകൾ കാണുക, ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക" എന്നിങ്ങനെ നസ്രിയ പങ്കുവെച്ച പാര​ഗ്രാഫ് നീളുന്നു. "നിങ്ങളുടെ ഭാവി തെരഞ്ഞെടുക്കുക" എന്നാണ് ചിത്രത്തിൽ അവസാനം എഴുതിയിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്ന് കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

സൂക്ഷ്മ ദർശിനിയാണ് നസ്രിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി. കരിയറിൽ നസ്രിയ തുടരെ സിനിമകൾ ചെയ്യാറില്ല. വിവാഹ ശേഷമാണ് നടി സിനിമകളുടെ എണ്ണം കുറച്ചത്. 2014 ആഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിൽ-നസ്രിയ നസീം വിവാഹം. 19 വയസിലാണ് നസ്രിയ വിവാഹം ചെയ്യുന്നത്. അന്ന് ഫഹദിന്റെ പ്രായം 32. ഇത്രയും വലിയ പ്രായവ്യത്യാസം അന്ന് ചർച്ചാ വിഷയമായി.

Nazriya Nazim
Photo Credit: Instagram / Nazriya Nazim

കരിയറിൽ വലിയ സിനിമകൾ ചെയ്യുന്ന ഘട്ടത്തിലാണ് നസ്രിയ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. കരിയറിനേക്കാൾ കുടുംബജീവിതത്തിനാണ് പ്രാധാന്യമെന്ന് നസ്രിയ അന്ന് വ്യക്തമാക്കിയിരുന്നു. ക്യൂട്ട് ​ഗേൾ ഇമേജിൽ നസ്രിയ നസീം തമിഴകത്തും നസ്രിയ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജാ റാണിയാണ് നസ്രിയയുടെ ഹിറ്റായ തമിഴ് സിനിമ.

സൂക്ഷ്മദ​ർശിനിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം നസ്രിയക്ക് ലഭിച്ചിരുന്നു. അപ്പോഴാണ് താൻ നേരിടുന്ന സാഹചര്യം നസ്രിയ വ്യക്തമാക്കിയത്. തന്റെ 30ാം പിറന്നാൾ ദിനം, പുതുവത്സരാഘോഷം, സൂക്ഷ്മദർശിനിയുടെ വിജയാഘോഷം എന്നിവയിൽ നിന്നൊക്കെ മാറി നിന്നു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഫോൺ വിളികൾക്കും മെസേജുകൾക്കും പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. മാനസികമായി പൂർണമായും ഷട്ട് ഡൗൺ ആയ അവസ്ഥയിലായിരുന്നു താനെന്നും നസ്രിയ നസീം അന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നസ്രിയക്ക് ചെറിയ പ്രായത്തിൽ തന്നെ നല്ല അവസരങ്ങൾ ലഭിച്ചു. ഷോകളിൽ ആങ്കറായും നസ്രിയ നസീം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികയായപ്പോൾ നസ്രിയ നസീം സെൻസേഷനായി മാറി.

More from Filmibeat

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X