Just In
- 7 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 8 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 8 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 9 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇനി ഫഹദിന്റെ ഏറ്റവും വലിയ ചിന്ത ഇതായിരിക്കും! ചിത്രം സഹിതം തെളിവ് പുറത്ത് വിട്ട് നസ്രിയ നസീം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് നസ്രിയ നസിം. സോഷ്യല്‍ മീഡിയ പേജുകളില്‍ നസ്രിയയ്ക്ക് ഒത്തിരി പേരുടെ പിന്തുണ ലഭിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ളതിനാല് നസ്രിയ പങ്കുവെക്കുന്ന പല പോസ്റ്റുകളും അതിവേഗം വൈറലായി മാറാറുണ്ട്. അടുത്തിടെ ഫഹദിന്റെ സഹോദരനൊപ്പമുള്ളതും ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഇതും വൈറലായിരുന്നു.
ഇപ്പോള്‍ കൂടുതലായും ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പുറത്ത് വിടാറുള്ളത്. കഴിഞ്ഞ ദിവസം നസ്രിയ പുറത്ത് വിട്ട പോസ്റ്റ് തരംഗമായിരിക്കുകയാണ്. ഇതുവരെ നസ്രിയ പങ്കുവെച്ചതില്‍ നിന്നും ആരാധകര്‍ കണ്ട ഏറ്റവും മനോഹരമായൊരു കുറിപ്പാണിത്.
എന്തോ ആലോചിച്ച് കൊണ്ടിരിക്കുന്ന ഫഹദിന്റെ ചിത്രമായിരുന്നു നസ്രിയ പങ്കുവെച്ചത്. എന്ത് കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ് എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ നസ്രിയ സൂചിപ്പിച്ചിരിക്കുകയാണ്. ഡിസംബറിലാണ് നസ്രിയയുടെ ജന്മദിനം.

ഡിസംബര്‍ 20 നാണ് നസ്രിയയുടെ ജന്മദിനം. തനിക്ക് ജന്മദിന സര്‍പ്രൈസ് നല്കുന്നതില് നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയ തമാശ രൂപേണ പറഞ്ഞിരിക്കുന്നത്. നസ്രിയയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേ സമയം നസ്രിയയുടെ പിറന്നാള്‍ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും ചിലര്‍ കമന്റ് ചെയ്തു.

ഇതിനും തൊട്ട് മുന്‍പ് നസ്രിയയുടെ അടുത്ത സുഹൃത്തും ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയുമായ അമാല്‍ സൂഫിയയ്ക്കുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു നസ്രിയ പങ്കുവെച്ചത്. താന്‍ അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും എന്റെ സുന്ദരിയായ സഹോദരിയാണെന്നും സൂചിപ്പിച്ചിരുന്നു. ഫോട്ടോയ്ക്ക് താഴെ റൗഡികള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ട് ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു. ദുല്‍ഖറിന്റെ കുടുംബവുമായി അടുത്ത സൗഹൃദമാണുള്ളത്. കുഞ്ഞി എന്നാണ് നസ്രിയയെ ദുല്‍ഖര്‍ വിളിക്കുന്നത്. മെഗാസ്റ്റാറിന്റെ കുടുംബത്തിലെ വിശേഷങ്ങള്‍ക്കെല്ലാം നസ്രിയയും എത്താറുണ്ട്.
വിവാഹം നാളെ, ഉപ്പുംമുളകിലെയും ലെച്ചുവിന്റെ ചെക്കന് ആരാണെന്ന് അറിയാമോ? മാസ് എന്‍ട്രിയോടെ രാജേന്ദ്രൻ
|
ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇഷ്ടത്തിലായ ഫഹദും നസ്രിയയും 2014 ലായിരുന്നു വിവാഹിതരാവുന്നത്. ഈ വര്‍ഷം അഞ്ചാം വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്ന നസ്രിയ കഴിഞ്ഞ വര്‍ഷം തിരിച്ച് വരവ് നടത്തിയിരുന്നു. കൂടെ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായിട്ടായിരുന്നു അഭിനയിച്ചത്. ഇനി ഫഹദിനൊപ്പം അഭിനയിക്കുന്ന സിനിമയാണ് നസ്രിയയുടേതായി വരാനിരിക്കുന്നത്.
ഒളിച്ചോടുന്ന പെണ്‍കുട്ടികള്‍ക്കുള്ള തിരിച്ചറിവിനായി ചോല!പോസ്റ്ററിലെ സത്യം വെളിപ്പെടുത്തി സംവിധായകന്