മോഹൻലാൽ ചിത്രത്തിലെ പാട്ട് പാടി നസ്രിയ! കണ്ടോ കണ്ടോ ഗാനം വൈറലാകുന്നു...
മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് നസ്രിയ നാസിം. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. എല്ലാപ്രായത്തിലുമുള്ള ആരാധകർ നസ്രിയയ്ക്കുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. മികച്ച അഭിനേത്രി മാത്രമല്ല ഗായിക കൂടിയാണ് താരം. അഭിനയിക്കുന്നതിനോടൊപ്പം പിന്നണി ഗാനരംഗത്തും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

Recommended Video
നസ്രിയ അഭിനയിച്ച ചിത്രങ്ങൾ പോലെ പാടിയ ഗാനങ്ങളും വൈറലാകാറുണ്ട്. 2014 ൽ പുറത്തിറങ്ങിയ ലാലാ ലസാ.. എന്ന് തുടങ്ങുന്ന സലാല മൊബൈൽസ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരുന്നു. ദുൽഖറായിരുന്നു നസ്രിയയുടെ നായകനായി എത്തിയത്. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത മൾട്ടിസ്റ്റാർ ചിത്രമായ ബാംഗ്ലൂർ ഡെയ്സിലെ എന്റെ കണ്ണിൽ നിനക്കായി എന്ന ഗാനവും നസ്രിയ ആയിരുന്നു ആലപിച്ചത്. ഫഹദ് ഫാസിൽ ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ വരത്തനിലെ പുതിയൊരു പാതയിൽ എന്ന ഗാനവും ആലപിച്ചിരുന്നു. ഈ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞതോടെ അഭിനയത്തിന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നസ്രിയ. പൂർണ്ണമായും സിനിമി വിട്ടിട്ടില്ലെങ്കുലും നിർമ്മാണത്തിൽ ഒരു കൈ നോക്കിയിരിക്കുകയാണ് താരം. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയാണ നസ്രിയ. ഈ രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. പോയ വർഷം ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രമയിരുന്നു കുമ്പളങ്ങി നൈറ്റ്സ്. വിവാഹത്തിന് ശേഷം നാല് വർഷങ്ങൾക്കിപ്പുറമാണ അഞ്ജലി മേനോന്റെ കൂടെയിൽ നസ്രിയ അഭിനയിക്കുന്നത്. പിന്നീട് ഫഹദിനോടൊപ്പം ട്രാൻസിലും അഭിനയിച്ചിരുന്നു. മടങ്ങി വരവിലെ ജെന്നിഫർ തോമസ് മരിയ, ട്രാൻസിലെ എസ്തർ ലോപ്പസ് ഈ രണ്ട് കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications