നസ്രിയയ്ക്ക് ഫഹദ് നല്‍കിയ സമ്മാനങ്ങളില്‍ ഏറ്റവും മികച്ചത് ഓറിയോ! ചിത്രങ്ങള്‍ വൈറലാവുന്നു!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നസ്രിയ നസീം. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായികയായി എത്തിയപ്പോഴും താരത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. നായകന്‍മാര്‍ക്കൊപ്പമുള്ള കെമിസ്ട്രിക്കും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം തെളിയിക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയ നായികയായി മാറുകയായിരുന്നു നസ്രിയ. ഫഹദുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും.

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നസ്രിയ നടത്തിയത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അന്‍വര്‍ റഷീദിന്റെ ട്രാന്‍സില്‍ നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നസ്രിയ പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മമ്മിയും ഓറിയോ ബേബിയും എന്ന ക്യാപ്ഷനുമായാണ് നസ്രിയ വീഡിയോ പങ്കുവെച്ചത്.

ഫഹദ് നല്‍കിയ സമ്മാനം

പ്രണയിച്ച് വിവാഹിതരായവരാണ് ഫഹദ് ഫാസിലും നസ്രിയയും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിനിടയിലായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. ഷൂട്ടിംഗ് തീരുന്നതിന് മുന്‍പ് തന്നെ ഇവരുടെ ബന്ധത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹിതരാവുമെന്ന് അന്നേ സഹതാരങ്ങള്‍ പറഞ്ഞിരുന്നു. ഫഹദ് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഏറെ പ്രിയപ്പെട്ടതാണ് ഓറിയോ എന്ന് നസ്രിയ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് നസ്രിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

നസ്രിയയ്‌ക്കൊപ്പം എല്ലായിടത്തും

നസ്രിയയ്‌ക്കൊപ്പം മിക്കപ്പോഴും ഓറിയോയും കൂടെയുണ്ടാവാറുണ്ട്. നസ്രിയയ്ക്ക് മാത്രമല്ല ഫഹദിനും ഫര്‍ഹാനുമൊക്കെ ഏറെ ഇഷ്ടമാണ് ഓറിയോയോട്്. ഓറിയോയെ എടുത്ത് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഓറിയോയെ അറിയാത്ത സിനിമാക്കാരും വിരളമാണ്. കൂടെയുടെ ഊട്ടി ലൊക്കേഷനില്‍ നസ്രിയയ്‌ക്കൊപ്പം ഓറിയോയും ഉണ്ടായിരുന്നു. ഓറിയോയുമായുള്ള ചങ്ങാത്തത്തെക്കുറിച്ചും ആ സന്തോഷത്തെക്കുറിച്ചുമൊക്കെ നസ്രിയ തുറന്നുപറയാറുമുണ്ട്.

 ഫഹദ് കാരണം

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നത് വരെ തനിക്ക് നായകളെ പേടിയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും തന്നെ കളിയാക്കിയിരുന്നുവെന്നും നസ്രിയ പറയുന്നു. ഫഹദിനും സഹോദരനും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് താനും നായ പ്രേമിയായതെന്നും അങ്ങനെയാണ് തന്‍രെ ഭയം ഇല്ലാതായതെന്നും നസ്രിയ പറയുന്നു. ഓറിയോ ശരിക്കും തന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. ഫഹദ് തന്ന സമ്മാനം കൂടിയാണ് അവന്‍.

പേരിട്ടത്

വെളുപ്പും കറുപ്പും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ലുക്കായതിനാലാണ് ഈ പേര് നല്‍കിയതെന്നും താരം പറയുന്നു. ഫഹദിന്റെ സഹോദരിയായ അമ്മുവാണ് ഈ പേര് നല്‍കിയത്. ഓറിയോ വന്നതിന് ശേഷമാണ് തനിക്ക് നായക്കുട്ടികളോടുള്ള സമീപനം മാറിയതെന്നും താരം പറയുന്നു. പോവുന്നിടത്തെല്ലാം ഓറിയോയും നസ്രിയയ്ക്കും ഫഹദിനുമൊപ്പം ഉണ്ടാവാറുണ്ട്. വിവാഹ ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലരായി ഇരുവരും നേരത്തെ എത്തിയിരുന്നു.

ട്രാന്‍സിലൂടെ വീണ്ടും ഒരുമിക്കുന്നു

ഓണ്‍സ്‌ക്രീനില്‍ മികച്ച പ്രകടനമാണ് ഫഹദും നസ്രിയയും കാഴ്ച വെച്ചത്. അതിനാല്‍ത്തന്നെ ഇരുവരും ഒരുമിച്ചുള്ള സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ട്രാന്‍സിലൂടെ ഇരുവരും ഒരുമിച്ചെത്തുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അമല്‍ നീരദാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍, ഷെയ്ന്‍ നിഗം തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഓണത്തിന് തിയേറ്ററുകളിലേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നതെങ്കിലും ക്രിസ്മസാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമാക്കുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

View this post on Instagram

#nazriya #oreodog #shihtzupuppy #shihtzu

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

സോഷ്യല്‍ മീഡിയയിലെ താരമാണ് നസ്രിയ. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നപ്പോഴും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നുണ്ടായിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായി മാറുന്നത്. നസ്രിയയ്ക്ക് പിന്നാലെയായി സഹോദരനും സിനിമയിലേക്ക് എത്തുകയാണ്. അമ്പിളിയിലൂടെയാണ് നവീന്‍ അരങ്ങേറുന്നത്. ഓറിയോയ്ക്ക് ഭക്ഷണം നല്‍കുന്ന നസ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X