»   » ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍! ഭര്‍ത്താവിനുള്ള നസ്രിയയുടെ പിറന്നാള്‍ സമ്മാനം ഇതാണ്!!!

ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍! ഭര്‍ത്താവിനുള്ള നസ്രിയയുടെ പിറന്നാള്‍ സമ്മാനം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ ഇന്ന് 35-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ ഫഹദിന് ആശംസകളുമായി എത്തിയിരുന്നു. ഒപ്പം എല്ലാവരും കാത്തിരുന്നത് നടിയും ഭാര്യയുമായ നസ്രിയയുടെ ആശംസകള്‍ എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു ഇരുവരുടെയും ആരാധകര്‍. അതിനിടെ നസ്രിയ ഫേസ്ബുക്കിലുടെ ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ഫഹദിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഒടുവില്‍ പ്രണയം തളിരിട്ടു!പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്,ബംഗ്ലൂരില്‍ നടക്കുന്ന വിവാഹം ഇങ്ങനെയാണ്!

ഫഹദിന്റെ കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് നസ്രിയ സ്‌നേഹത്തോടെ ഭര്‍ത്താവിനുള്ള ആശംസയായി കൊടുത്തിരിക്കുന്നത്. മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും ഫഹദും. അതിനാല്‍ തന്നെ ഇവരുടെ കുടുംബത്തില്‍ എന്തെങ്കിലും വിശേഷം ഉണ്ടാവുന്നത് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലാണ് നസ്രിയയുടെ പിറന്നാള്‍ ആശംസകള്‍.

അതിനിടെ ഫഹദ് ആദ്യമായി തമിഴില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വേലൈക്കാരന്‍ എന്ന ചിത്രവും ഫഹദിന് പിറന്നാള്‍ സമ്മാനം ഒരുക്കിയിരുന്നു. സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയത് ഫഹദിന്റെ പിറന്നാള്‍ പ്രമാണിച്ചു കൊണ്ടായിരുന്നു.

English summary
Nazriya Nazim wish to Fahadh Fasil's Birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam