എന്റെ ചേച്ചിക്ക് പിറന്നാൾ ആശംസകൾ, ജ്യോതിർമയിയുടെ ചിത്രം പങ്കുവെച്ച് നസ്രിയ...
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജ്യോതിർമയി. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും പിന്നീട് തെന്നിന്ത്യ സിനിമയുടെ പ്രിയപ്പെട്ട നായികയാകുകയായിരുന്നു. മലയാളം,തെലുങ്ക് ചിത്രങ്ങളെ കൂടാതെ ബോളിവുഡിലും ഇംഗ്ലീഷ് സിനിമയിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് ജ്യോതിർമയിയുടെ പിറന്നാളാണ്. മലയാളികളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസ നേർന്ന് നടി നസ്രിയ നാസീം. ഇൻസ്റ്റഗ്രാം പേജിൽ ജ്യോതിർമയിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. എന്റെ ചേച്ചിക്ക് പിറന്നാൾ ആശംസകൾ എന്നാണ് താരം കുറിച്ചത്. നസ്രിയയുടെ സ്റ്റോറി വൈറലായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല ജ്യോതിർമയി. ഭർത്താവ് അമൽ നീരദിലൂടെയാണ് നടിയുടെ വിശേഷങ്ങൾ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് പ്രചരിച്ച ജ്യോർതിർമയി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൽ നീരദ് തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്. തലമൊട്ടയടിച്ചുള്ള ജ്യോതിർമയിയുടെ ചിത്രമായിരുന്നു അമൽ പങ്കുവെച്ചത്. . ഏറെ കാലത്തിന് ശേഷമായിരുന്നു ജ്യോതിർമയിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തമസോമ ജ്യോതിർഗമയ എന്ന് അടികുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചത്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഇരുവരും അധികം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല. അമൽ നീരദിന്റെ ചിത്രം അന്ന് ആരാധകർക്കിടയിൽ ചർച്ച വിഷയമായിരുന്നു.
Recommended Video
2015 ൽ ആയിരുന്നു അമൽ നീരദും ജ്യോതിർമയിയും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മഹാരാജാസില്‍ പഠിക്കുന്ന കാലം മുതലെ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. അ. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാവുകുന്നതും വിവാഹം കഴിക്കുന്നതും. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ച് ഇവർ വെളിപ്പെടുത്തിയത്. അധികം ഗോസിപ്പ് കോളങ്ങളിൽ കേൾക്കാത്ത പേരായിരുന്നു ഇവരുടേത്. അതിനാൽ തന്നെ ഇവരുടെ പ്രണയ വാർത്ത അന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമയിൽ എത്തുന്നത്. മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത് പിന്നീട് പുറത്തിറങ്ങിയ , എന്റെ വീട് അപ്പുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലൂടെ നായികയായി അരങ്ങേറ്റം കുറക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും താരം സജീവമായിരുന്നു.സാഗർ ഏലിയാസ് ജാക്കി റീലോഡഡിലാണ് താരം ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം.


Click it and Unblock the Notifications