ഫഹദിനെ മാറ്റിയെടുത്തത് നാല് വർഷം കൊണ്ട്, 19 വയസിൽ 32 കാരന്റെ ജീവിതത്തിലേക്ക്; ചേർത്ത് നിർത്തി നസ്രിയ
കഴിഞ്ഞ കുറേ നാളുകളായി നസ്രിയ നസീം ആണ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. കരിയറിനപ്പുറം നടിയുടെ വ്യക്തി ജീവിതമാണ് കൂടുതൽ ചർച്ചയായത്. മാനസികമായി തകർന്ന അവസ്ഥയിലാണെന്നും കുറച്ച് കാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണെന്നും നസ്രിയ അറിയിച്ചപ്പോൾ ആരാധകർ ഞെട്ടി. എപ്പോഴും ചിരിയും തമാശയുമായി മാത്രമേ നസ്രിയയെ ആരാധകർ കണ്ടിട്ടുള്ളൂ. അവസാനം റിലീസ് ചെയ്ത സൂക്ഷ്മദർശിനി എന്ന സിനിമയുടെ പ്രൊമോഷൻ ഇവന്റുകളിലെല്ലാം ആഹ്ലാദത്തോടെ സംസാരിക്കുന്ന നസ്രിയയെയാണ് ഏവരും കണ്ടത്.
പെട്ടെന്ന് എന്താണ് നസ്രിയക്ക് സംഭവിച്ചതെന്ന ചോദ്യങ്ങൾ വന്നു. ഇന്ന് വിഷമഘട്ടം നേരിട്ട് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നസ്രിയ നസിം. ഭർത്താവ് ഫഹദ് ഫാസിലിനൊപ്പമുള്ള ഫോട്ടോ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. ഫഹദിനൊപ്പമുള്ള ഈ ഫോട്ടോ പല അഭ്യൂഹങ്ങളെയും ഇല്ലാതാക്കുന്നതാണ്.

നസ്രിയയുടെ മാനസികാവസ്ഥയെക്കുറിച്ച് വാർത്ത വന്നപ്പോൾ സോഷ്യൽ മീഡിയയിൽ പല വാദങ്ങളും വന്നത് ഫഹദിനെ ചുറ്റിപ്പറ്റിയാണ്. ഫഹദുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം എന്ന് പലരും അനുമാനിച്ചു. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസവും ഈ വാദത്തിനൊപ്പം ചൂണ്ടിക്കാട്ടി. എന്നാൽ അഭ്യൂഹങ്ങളെല്ലാം ഒരു ഫോട്ടോയിലൂടെ നസ്രിയ തള്ളിക്കളഞ്ഞിരിക്കുന്നു. 19 വയസിലാണ് നസ്രിയ ഫഹദിന്റെ ഭാര്യയാകുന്നത്. ഇരുവരും തമ്മിൽ 13 വയസിന്റെ പ്രായ വ്യത്യാസമുണ്ട്.
തന്റെ ജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടായത് നസ്രിയ വന്ന ശേഷമാണെന്ന് ഫഹദ് ഒരിക്കൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നസ്രിയയുടെ കൂടെ ചേർന്നതിൽ പിന്നെയാണ് എന്റെ ഇപ്പോഴത്തെ ഡിസിപ്ലിൻ ഉണ്ടായത്. എന്നെ ഈ മാനസികാവസ്ഥയിലേക്ക് എത്തിക്കാൻ നസ്രിയക്ക് നാല് വർഷം വേണ്ടി വന്നു. ഇനിയൊരു അഞ്ച് വർഷം കൂടി വേണ്ടി വന്നാൽ കുറച്ച് കൂടി മാറുമായിരിക്കും എന്നും ഫഹദ് ഫാസിൽ അന്ന് പറഞ്ഞു.

ജീവിതത്തിൽ എക്സ്പ്രസ് ചെയ്യാനറിയാത്ത ആളാണ് ഞാൻ. ഒന്നും തുറന്ന് പറയില്ല. പ്രണയം ഏതവസ്ഥയിലാണെങ്കിലും വിവാഹ ശേഷം അതിന് ലഭിക്കുന്ന സ്വാതന്ത്രമുണ്ട്. ആർക്കും വിശദീകരണം കൊടുക്കേണ്ട. ആരോടും ഉത്തരം പറയേണ്ട. അപ്പോൾ പ്രണയത്തിന്റെ സൗന്ദര്യവും കൂടുമെന്നും ഫഹദ് ഫാസിൽ അന്ന് പറഞ്ഞു. നസ്രിയയെ വീണ്ടും സിനിമകളിൽ സജീവമായി കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











