കല്യാണ പെണ്ണ് പോലും ഇത്ര വിലപിടിപ്പുള്ളത് ധരിച്ചോ?; ലക്ഷങ്ങൾ ചെലവിട്ട് നസ്രിയ; ലുക്കിൽ എപ്പോഴും ശ്രദ്ധ

സിനിമാ രം​ഗത്ത് വൻ സ്വീകാര്യതയുണ്ടായിട്ടും ഇത് കാര്യമാക്കാതെ കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ നിരവധി നടിമാരുണ്ട്. കരിയറിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാമായിരുന്നിട്ടും ഇവർ ഇചിന് തയ്യാറായില്ല. പകരം തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകി. കരിയറിൽ സജീവമായി തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായി നസ്രിയ നസിം മാറിയേനെ. കീർത്തി സുരേഷ്, രശ്മിക മന്ദാന, സായ് പല്ലവി തുടങ്ങിയ നടിമാർക്കൊപ്പമോ ഇവർക്ക് മുകളിലോ താരമൂല്യമുള്ള നടിയായി നസ്രിയക്ക് മാറാമായിരുന്നു.

പക്ഷെ 19ാം വയസിൽ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കാനായിരുന്നു നസ്രിയയുടെ തീരുമാനം. സിനിമകളിൽ വല്ലപ്പോഴുമേ നസ്രിയ അന്ന് സാന്നിധ്യം അറിയിക്കാറുള്ളൂ. ഇഷ്ടപ്പെട്ട കഥ വന്നാൽ ചെയ്യും. വർഷത്തിൽ ഒരു സിനിമ ചെയ്യണമെന്ന് പോലും നസ്രിയ ആ​ഗ്രഹിക്കുന്നില്ല. പ്രിയ നടിയെ സിനിമാ രം​ഗത്ത് സജീവമായി കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം സൂക്ഷ്മദർശിനി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് നസ്രിയ.

Nazriya Nazim

സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും നസ്രിയയുടെ ഫാഷൻ ചോയ്സുകൾ എപ്പോഴും ചർച്ചയാകാറുണ്ട്. നസ്രിയയുടെ ഔട്ട് ഫിറ്റുകൾക്കും ആക്സസറീസിനും ആരാധകർ ഏറെയാണ്. നടി മീര നന്ദന്റെ വിവാഹത്തിനെത്തിയ നസ്രിയയുടെ ലുക്ക് ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നടി ധരിച്ച വാച്ചാണ് ഏറെ ചർച്ചയാകുന്നത്. റോലക്സിന്റെ വാച്ചാണ് നടി ധരിച്ചിരിക്കുന്നത്.

വില 11 ലക്ഷത്തിന് മുകളിൽ. പൊതുവിടങ്ങളിൽ എത്തുമ്പോൾ എപ്പോഴും തന്റെ ലുക്കിന്റെ കാര്യത്തിൽ നസ്രിയ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. ബ്രാൻഡഡ് വസ്ത്രങ്ങളും ആക്സസറീസുമാണ് നസ്രിയ കൂടുതലും ധരിക്കാറ്. ഭർത്താവ് ഫഹദ് ഫാസിലും വിലപിടിപ്പുള്ള വാച്ചുകളും വസ്ത്രങ്ങളുമാണ് കൂടുതലും ധരിക്കാറ്. സിനിമാ രം​ഗത്ത് ഫഹദ് ഇന്ന് സജീവമാണ്. ഒടുവിൽ പുറത്തിറങ്ങിയ ആവേശം വൻ വിജയം നേടി.

Nazriya Nazim

തമിഴകത്തും നടനിന്ന് വലിയ ആരാധക വൃന്ദമുണ്ട്. അതേസമയം സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ഫഹദ് ശ്രമിക്കുന്നു. എന്നാൽ നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം നയൻതാരയ്ക്കൊപ്പമുള്ള ഫോട്ടോ നസ്രിയ പങ്കുവെച്ചു. ഏറെക്കാലത്തിന് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. രാജാറാണി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

29 കാരിയായ നസ്രിയ വൻ ഹിറ്റ് സിനിമകളിലൂടെ വീണ്ടും മോളിവുഡിൽ സാന്നിധ്യമറിയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നസ്രിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. തന്റെ മടി കാരണമാണ് സിനിമ ചെയ്യാഞ്ഞതെന്നും ഇടവേള താൻ ആസ്വദിക്കുകയായിരുന്നെന്നും നസ്രിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X