പ്രെഗ്നൻസിയെക്കുറിച്ചോ ഫഹദിനെക്കുറിച്ചോ നസ്രിയ എവിടെയെങ്കിലും പറഞ്ഞോ? ഇത് ശരിയല്ല; പിന്തുണച്ച് സായ് കൃഷ്ണ
ആരാധകർ ആശങ്കപ്പെടുത്തിയ സോഷ്യൽ മീഡിയ പോസ്റ്റാണ് നടി നസ്രിയ നസീം കഴിഞ്ഞ ദിവസം പങ്കുവെച്ചത്. വെെകാരികമായി മോശം അവസ്ഥയിലാണെന്നും ഇത് മറികടക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും നസ്രിയ നസീം വ്യക്തമാക്കി. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകാത്തത് ഇക്കാരണത്താലാണെന്നും താൻ വെെകാതെ തിരിച്ചെത്തുമെന്നും നസ്രിയ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്.
നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി കമന്റ് ബോക്സിലെത്തിയത്. പഴയത് പോലെ സന്തോഷവതിയായി തിരിച്ച് വരൂയെന്ന് നിരവധി പേർ ആശംസിച്ചു. അതേസമയം നസ്രിയയുടെ പോസ്റ്റിനെ വളച്ചൊടിച്ചവരും ഏറെയാണ്. വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അടിസ്ഥാന രഹിതമായ ഇത്തരം വാദങ്ങൾക്കെതിരെ സംസാരിക്കുകയാണിപ്പോൾ യൂട്യൂബർ സായ് കൃഷ്ണ.

ഇത്തരം വാദങ്ങൾ തീർത്തും തെറ്റാണെന്ന് സായ് കൃഷ്ണ തന്റെ പുതിയ വീഡിയോയിൽ പറയുന്നു. ഫഹദ് ഫാസിൽ-നസ്രിയ ഡിവോഴ്സ്, കുട്ടിയുണ്ടാകാൻ ശ്രമിച്ചിട്ട് നടന്നില്ല എന്നൊക്കെ പറയുന്നവരോട് ഒന്നും പറയാനില്ല. ഒരു റിലേഷൻഷിപ്പിൽ എന്താണ് നടക്കുന്നതെന്ന് അവർ പറയാതെ തന്നെ സോഷ്യൽ മീഡിയ ഓഡിറ്റ് കാണുമ്പോൾ അയ്യേ എന്നാണ് എനിക്ക് തോന്നുന്നത്. പബ്ലിക്കിൽ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരാൾക്ക് അവരുടെ പേഴ്സണൽ പ്രെെവസി എന്നത് പ്രധാനമാണ്.
അതിന് നമ്മൾ കൊടുക്കുന്ന ബഹുമാനമുണ്ട്. നമുക്ക് പറയാം, പക്ഷെ അതിന് എവിടെയെങ്കിലും ഒരു പൊടിക്കെങ്കിലും അവർ പറഞ്ഞത് വേണം. അല്ലാത്ത പക്ഷം അവർ പറയാത്തതും അവർ ആലോചിക്കാത്തതുമായ സംഗതി പറയുന്നത് ശരിയല്ല. തന്റെ സാഹചര്യം മോശമാണെന്ന് നസ്രിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കേണ്ടതില്ലെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.

അവരിട്ട പോസ്റ്റിൽ പ്രഗ്നനൻസിയെക്കുറിച്ചോ ഡിവോഴ്സിനെക്കുറിച്ചോ പറയുന്നില്ല. പ്രഗ്നൻസി മിസ് കാര്യേജ് ആയപ്പോൾ മെന്റൽ ട്രോമയിൽ പോയി, ലഹരിയുടെ അമിതമായ ഉപയോഗം കാരണം അവർ മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളതെന്ന് കുറേ കമന്റുകളും തമ്പ്നെയിലിട്ട് വീഡിയോകളും വന്നു. ഒരു സെലിബ്രിറ്റിയെന്ന നിലയിൽ ഇതൊക്കെ അഭിമുഖീകരിക്കേണ്ട അവസ്ഥ കഠിനകരമാണെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടി.
എന്താണ് പ്രശ്നമെന്ന് പറയാൻ അവർക്ക് താൽപര്യമില്ല. വരും ദിവസങ്ങളിൽ തിരിച്ച് വരുമെന്ന് കൃത്യമായി നസ്രിയ എഴുതിയിട്ടുണ്ടെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നസ്രിയ നസീം. എന്നാൽ സൂക്ഷ്മ ദർശിനി റിലീസ് ചെയ്ത് കുറച്ച് നാളുകൾക്കുള്ളിൽ നസ്രിയ ലെെം ലെെറ്റിൽ നിന്നും മാറി നിന്നു. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം നസ്രിയക്കാണ് ലഭിച്ചത്. പുരസ്കാരം ലഭിച്ചതിലെ സന്തോഷവും നസ്രിയ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെക്കുന്നുണ്ട്.
തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്ന നടിയല്ല നസ്രിയ നസീം. വിവാഹ ശേഷം സിനിമകളുടെ എണ്ണം കുറച്ചു. വിരലിൽ എണ്ണാവുന്ന സിനിമകളേ നസ്രിയ പിന്നീട് ചെയ്തിട്ടുള്ളൂ. സിനിമയ്ക്കല്ല, തന്റെ വ്യക്തി ജീവിതത്തിനാണ് പ്രാധാന്യമെന്നാണ് ഇതേക്കുറിച്ച് നസ്രിയ നസീം വിശദീകരിക്കുന്നത്. നസ്രിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സൂക്ഷ്മദർശിനി മികച്ച വിജയമായിരുന്നു. ബേസിൽ ജോസഫാണ് ചിത്രത്തിൽ നസ്രിയക്കൊപ്പം പ്രധാന വേഷം ചെയ്തത്. സിനിമയുടെ പ്രൊമോഷന് നസ്രിയ സജീവമായുണ്ടായിരുന്നു.


Click it and Unblock the Notifications











