ഖബറിൽ ബാപ്പ ഒപ്പം ഉണ്ടാകില്ല, സ്വർ​ഗം കിട്ടില്ലെന്ന് നസ്രിയക്ക് മുന്നറിയിപ്പ്; 'മമ്മൂട്ടിക്ക് കുഴപ്പമില്ലേ?'

തുടരെ സിനിമകൾ ചെയ്യാറില്ലെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി നസ്രിയ നസീം. ക്യൂട്ട് ​ഗേൾ ഇമേജിൽ വളരെ പെട്ടെന്ന് നസ്രിയ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. നസ്രിയയുടെ ആരാധകവൃന്ദം നേരത്തെ വലിയ ചർച്ചയായതാണ്. മലയാളത്തിന് പുറമെ തമിഴിൽ നിന്നും നല്ല അവസരങ്ങൾ നസ്രിയയെ തേടിയെത്തി. ആങ്കാറായാണ് ആദ്യം നസ്രിയ ലെെം ലെറ്റിൽ സാന്നിധ്യം അറിയിക്കുന്നത്. പിന്നീട് ബാലതാരമായും നായിക നടിയായും മാറി. നസ്രിയയുടെ കരിയറിലെ വലിയ പങ്കുവഹിച്ചത് കു‌ടുംബത്തിന്റെ പിന്തുണയാണ്.

പ്രത്യേകിച്ചും ഉപ്പയുടെ പിന്തുണ. ഒരിക്കൽ ഇതേക്കുറിച്ച് നസ്രിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. മുസ്ലിം കുടുംബമായതിനാൽ ഞാൻ അഭിനയിക്കുന്നതിൽ കുടുംബത്തിൽ പലർക്കും താൽപര്യമുണ്ടായിരുന്നില്ല. അന്ന് എന്റെ വാപ്പയാണ് കൂടെ നിന്നത്. അവൾക്ക് എന്താണോ സന്തോഷം അത് ചെയ്യട്ടെ എന്ന് വാപ്പ പറഞ്ഞു എന്നായിരുന്നു നസ്രിയയുടെ പരാമർശം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പല അഭിപ്രായങ്ങളും വന്നു.

Nazriya Nazim

യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളവർ നസ്രിയയുടെ വാക്കുകളെ എതിർത്തു. മതവിശ്വാസ പ്രകാരം അഭിനയം തെറ്റാണെന്നും പിതാവ് പിന്തുണച്ചത് കൊണ്ട് തെറ്റ് ശരിയാകില്ല എന്നുമാണ് ഇവരുടെ വാദം. ഖബറിൽ ബാപ്പ ഉണ്ടാകില്ല മോളേ കൂടെ എന്നാണ് ഒരാളുടെ കമന്റ്. പല പേജുകളിലും ഈ കമന്റ് ചർച്ചയാകുന്നുണ്ട്. പലരും ഈ പരാമർശത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ ഒരു യുവതിയെ അവഹേളിക്കാനും ഉപദേശിക്കാനുമൊക്കെ ഇവർ ആരാണെന്നാണ് ചോദ്യങ്ങൾ.

നസ്രിയക്ക് സ്വർ​ഗം കിട്ടില്ലെന്നാണോ ഇയാൾ പറയുന്നത്, ഇത്തരം കമന്റിടുന്നവർ പോകുന്ന സ്വർ​ഗമാണെങ്കിൽ അവിടെ പോകാത്തതല്ലേ നല്ലതെന്നും ചിലർ ചോദിക്കുന്നു. മുസ്ലിം മതസ്ഥനായ മമ്മൂട്ടി സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലോ, അദ്ദേഹത്തോട് എന്താണ് ഇത്തരം ചോദ്യങ്ങൾ ഇല്ലാത്തതെന്നും ചിലർ കമന്റ് ചെയ്യുന്നു.

Nazriya Nazim

"എനിക്ക് മനസിലാവാത്ത കാര്യം എന്തുകൊണ്ടാണ് ചിലർ ലോജിക് ഇല്ലാതെ സംസാരിക്കുന്നത് എന്നാണ്. സിനിമക്കാണാൻ പാടില്ല ഹറാം ആണ് എന്ന് പറയുന്നു.. ഒരു പുതിയ സിനിമ ഇറങ്ങിയാൽ എഫ്ഡിഎഫ്എസിന് കേറുന്നു. പാട്ട് ഹറാം ആണെന്ന് പറയുന്നു. നേർച്ചക്ക് വലിയ സ്പീക്കർ ഉം സംഭവങ്ങളും ഒക്കെ വെച്ച് നാട് കുലുക്കി പാട്ട് വെക്കുന്നു. സിഗരറ്റ് വലിക്കുന്നു, കൂൾ വെക്കുന്നു. എന്നിട്ട് മറ്റുള്ളവർ പ്രത്യേകിച്ച് പെൺകുട്ടികൾ എന്തെങ്കിലും ചെയ്താൽ അതിന് കുറ്റം പറയുന്നു" എന്നാണ് ഒരാളുടെ കമന്റ്.

യഥാസ്ഥിതിക കാഴ്ചപ്പാടുകൾ ഉള്ളവരല്ല നസ്രിയ നസീമും കുടുംബവും. ഭർത്താവ് ഫഹദ് ഫാസിലിന്റെ കുടുംബവും പുരോ​ഗമന ആശയങ്ങൾ പിന്തുടരുന്നവരാണ്. അതേസമയം മുസ്ലിം പെൺകുട്ടിയെന്ന നിലയിൽ‌ അഭിനയത്തിൽ തനിക്ക് ചില പരിമിതികളുണ്ടെന്ന് നസ്രിയ വിവാഹത്തിന് മുമ്പ് ഒരിക്കൽ സൂചിപ്പിച്ചിരുന്നു. നസ്രിയ അഭിനയിച്ച നയ്യാണ്ടി എന്ന സിനിമ വിവാ​ദത്തിലായപ്പോഴായിരുന്നു ഇത്. നസ്രിയയുടെ അനുമതിയില്ലാതെ ഒരു രം​ഗത്തിൽ ഡ്യൂപ്പിന് വെച്ച് അഭിനയിപ്പിച്ചു. തന്റെ കുടുംബം ഇതിൽ അതൃപ്തരാണെന്നും താനൊരു മുസ്ലിം പെൺകുട്ടിയാണെന്നും അന്ന് നസ്രിയ പറഞ്ഞു.

സൂക്ഷ്മദർശിനി എന്ന സിനിമയിലാണ് നസ്രിയയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മികച്ച വിജയം നേടിയ ചിത്രമാണിത്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ഈ ചിത്രത്തിലൂടെ നസ്രിയ നേടി. തുടരെ സിനിമകൾ നസ്രിയ ചെയ്യാറില്ല. തനിക്കിഷ്ടപ്പെടുന്ന സിനിമകൾ മാത്രം ഇടയ്ക്കിടെ ചെയ്യാനാണ് നടി താൽപര്യപ്പെടുന്നത്. നസ്രിയയുടെ പുതിയ സിനിമകൾ പ്രഖ്യാപിച്ചിട്ടില്ല. വ്യക്തിപരമായി ചില കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി തകർന്നിരുന്ന നസ്രിയ ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്.

More from Filmibeat

Read more about: nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X