ഫഹദിനോട് ചേര്‍ന്ന് നിന്ന് നസ്രിയ! താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്
സിനിമാ താരങ്ങള്‍ നിരവധി പേര്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും പുതിയ തലമുറയില്‍ അധികമാരുമില്ല. എന്നാല്‍ കേരളം വലിയ രീതിയില്‍ ആഘോഷിച്ച താരവിവാഹമായിരുന്നു ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുവരും സകുടുംബം സന്തോഷത്തോടെ കഴിയുകയാണ്.
താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്ര ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി നടക്കുന്നത്. ഫഹദിനൊപ്പം ചേര്‍ന്ന് നിന്ന് സെല്‍ഫി എടുത്തതിന് ശേഷം നസ്രിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോസ് പുറത്ത് വിട്ടത്. ഒരേ നിറമുള്ള വസ്ത്രവും കൂളിംഗ് ഗ്ലാസ് അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു തരംഗമായത്.

ഫഹദുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ കഴിഞ്ഞ വര്‍ഷം തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ നായികയായി തന്നെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഫഹദും നസ്രിയയും വീണ്ടുമൊന്നിക്കുന്നത്. ഇക്കൊല്ലത്തെ ക്രിസ്തുമസിന് മുന്നോടിയായി ട്രാന്‍സ് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാംഗ്ലൂര്‍ ഡേയ്‌സ്, പറവ, പ്രേമം എന്നിങ്ങനെയുള്ള ഹിറ്റ് സിനിമകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് ഫഹദ് തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സിനിമയ്ക്ക് 20 കോടിയോളം രൂപയാണ് മുടക്ക് മുതലായി ആവശ്യം വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications