നസ്രിയ ഇവിടെയുണ്ട്: ഫഹദിനും, മോഹൻലാലിനും സുഹൃത്തുക്കൾക്കുമൊപ്പം പുഞ്ചിരിയോടെ താരം, ആശ്വാസത്തിൽ ആരാധകർ

മലയാള സിനിമയിൽ കരിയർ തുടങ്ങി, സൗത്ത് ഇന്ത്യയിലെ പ്രിയ നായികമാരിൽ ഒരാളായി ഉയർന്ന താരമാണ് നസ്രിയ നാസിം. പ്രശസ്ത നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം, അപൂർവ്വമായി മാത്രമാണ് നസ്രിയ വെള്ളിത്തിരയിൽ എത്താറുള്ളത്. എങ്കിലും ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ താരം എന്നും ഇൻഡസ്ട്രിയിൽ സജീവമാണ്. എന്നാൽ, ഏതാണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ്, താൻ സോഷ്യൽ മീഡിയയിൽ നിന്നും ഒരു നീണ്ട ഇടവേളയെടുക്കുകയാണെന്ന് നസ്രിയ പ്രഖ്യാപിച്ചിരുന്നു. അന്ന്, കോളുകൾക്കും മെസ്സേജുകൾക്കും കൃത്യമായി മറുപടി നൽകാൻ സാധിക്കാത്തതിൽ, സുഹൃത്തുക്കളോട് നടി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

താൻ ഈ തീരുമാനം എടുക്കുന്നത്, മാനസികവും, വ്യക്തിപരവുമായ ഒരുപാട് വെല്ലുവിളികൾ നേരിടുന്നത് കൊണ്ടാണെന്നും, തനിക്ക് പൂർണ്ണമായും സുഖം പ്രാപിക്കാൻ ഇനിയും സമയം ആവശ്യമാണെന്നും നസ്രിയ തന്റെ കുറിപ്പിൽ വെളിപ്പെടുത്തി. പ്രശസ്ത നടിയുടെ ഈ പ്രഖ്യാപനം അവരുടെ ആരാധകരെ പരിഭ്രമത്തിൽ ആഴ്ത്തിയിരുന്നു. അന്ന് മുതൽ നസ്രിയ നാസിം എന്നാണ് മടങ്ങി വരികയെന്ന് കാത്തിരിക്കുകയായിരുന്നു നടിയുടെ ഫാൻസും, സോഷ്യൽ മീഡിയ ഫോളോവെഴ്‌സും.

Nazriya with Fahadh  Mohanlal  Suchitra and friends
Photo Credit: Mentalist Aathi, Sameer Hamsa / Instagram

എന്നാലിപ്പോൾ, എല്ലാവരുടെയും ആശങ്കകൾ അവസാനിപ്പിച്ചുകൊണ്ട്, ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം നസ്രിയ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് ശേഷം ബാംഗ്ലൂർ ഡേയ്സ് താരം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത് മോഹൻലാലിനും, ഭാര്യ സുചിത്ര മോഹൻലാലിനും, ചില അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമുളള ചിത്രങ്ങളിലൂടെയാണ്. സൂപ്പർതാരത്തിന്റെ അടുത്ത സുഹൃത്തുക്കളായ സമീർ ഹംസയും, മെന്റലിസ്റ്റ് ആദിയുമാണ് ഫഹദും നസ്രിയയും മോഹൻലാലിനെയും കുടുംബത്തെയും സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങൾ പുറത്തു വിട്ടത്.

മുടി ചെറുതായി വെട്ടി, കറുത്ത നിറത്തിൽ ഫ്ലോറൽ പ്രിന്റുകൾ ഉള്ള ഡ്രെസ്സുമിട്ട്, സുന്ദരിയായിട്ടാണ് നസ്രിയ നാസിമിനെ പുതിയ ചിത്രങ്ങളിൽ കാണാനാവുന്നത്. എന്നത്തേയും പോലെ, കുസൃതി നിറഞ്ഞ ചിരിയുമായി നടിയെ കാണാൻ സാധിച്ച ആരാധകർ, സോഷ്യൽ മീഡിയയിൽ തങ്ങളുടെ സന്തോഷം രേഖപ്പെടുത്തി വരികയാണ്. എത്രയും പെട്ടെന്ന് നസ്രിയ തന്റെ സോഷ്യൽ മീഡിയ പേജിൽ വീണ്ടും സജീവമാകുമെന്നും, അഭിനയത്തിലേക്ക് മടങ്ങിയെത്തുമെന്നും പ്രതീക്ഷിക്കുകയാണ് ആരാധകർ ഇപ്പോൾ. എന്നാൽ, ഈ ചിത്രങ്ങളൊന്നും നസ്രിയ ഇതു വരെ തന്റെ പേജിൽ പങ്കു വച്ചിട്ടില്ല.

Nazriya and Fahadh with their puppy Oreo
Photo Credit: Nazriya Nazim / Instagram

സോഷ്യൽ മീഡിയയിൽ ഒട്ടും തന്നെ സജീവമല്ലെങ്കിലും, ഫഹദ് ഫാസിലിനും നസ്രിയ നാസിമിനും, ജന പ്രീതിയ്ക്ക് ഒട്ടും തന്നെ കുറവില്ല. സൂക്ഷ്മദർശിനി എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ പ്രശസ്ത നടി, സൂര്യയ്ക്കും ദുൽഖർ സൽമാനുമൊപ്പം സുധ കോങ്കാരയുടെ പുരാനൂറ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ മടങ്ങിയെത്തുമെന്നാണ് കരുതിയത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയ ചിത്രം, പിന്നീട് പൊടി തട്ടിയെടുത്തപ്പോൾ ആ വേഷം ചെയ്യുന്നത് പ്രശസ്ത താരം ശ്രീ ലീലയാണ്. അതിന് ശേഷം മറ്റ് ചിത്രങ്ങളൊന്നും നസ്രിയ പ്രഖാപിച്ചിട്ടില്ല.

ഫഹദ് ഫാസിൽ ആവട്ടെ, മാരീശൻ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ്. ഒപ്പം, നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ഉൾപ്പെടെ ചില പുതിയ ചിത്രങ്ങൾ നിർമ്മിക്കുന്നുമുണ്ട് താരം. ഫഹദ് നിർമ്മിക്കുന്ന ചിത്രങ്ങളുടെ പൂജ പരിപാടികളിൽ ഒക്കെ സാധാരണയായി എത്താറുള്ള നസ്രിയ, ഇത്തവണ ആ പതിവ് പോലും തെറ്റിച്ചിരുന്നു. കുറച്ചു നാളുകളായി പൊതു പരിപാടികളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുന്ന താരം, മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടും ആ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X