ഫഹദിന്റെ മൊഞ്ചത്തി നസ്രിയയ്ക്ക് ഇത്രയും ആരാധകര്‍ ഉണ്ടായിരുന്നോ? തിരിച്ച് വരവ് കലക്കിയെന്ന് ഫാൻസ്!
നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിലായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നസ്രിയ അഞ്ജലി മേനോന്‍ ചിത്രത്തില്‍ തന്നെയാണ് അഭിനയിക്കുന്നത്.

പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് കൂടെ എന്നാണ് പേരിട്ടിരിക്കുന്ന്ത്. ജൂലൈ ആദ്യ ആഴ്ചയോട് കൂടി റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ നിന്നും അടുത്തിടെ നസ്രിയ അഭിനയിച്ച ഒരു പാട്ട് വന്നിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയതാണെന്ന് ഒരിക്കലും തോന്നില്ല. അത്രയധികം പ്രേക്ഷകരെ സ്വാധീനിക്കാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിരുന്നു.
തിരിച്ച് വരവ് നടത്തിയതാണെങ്കിലും ആരാധകര്‍ തന്നെ സ്വീകരിച്ചത് കണ്ടിട്ട് ഒത്തിരിയധികം സന്തോഷവതിയാണെന്ന് നസ്രിയ മുന്‍പ് പറഞ്ഞിരുന്നു. മാത്രമല്ല നാല് വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് പോലും തോന്നിയിട്ടില്ലെന്നും നസ്രിയ പറഞ്ഞിരുന്നു. അഞ്ജലി മേനോന്റെ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഹിറ്റായതോടെയാണ് നസ്രിയയുടെ തരംഗം വീണ്ടും ഉണ്ടായത്.

നായികയായി അഭിനയിക്കുന്നതിനൊപ്പം നസ്രിയ ഇപ്പോള്‍ നിര്‍മാതാവിന്റെ വേഷം കൂടി ചെയ്യുന്നുണ്ട്. സംവിധായകന്‍ അമല്‍ നീരദിന്റെ കീഴിലുള്ള എഎന്‍പി പ്രൊഡക്ഷന്‍സും ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.


Click it and Unblock the Notifications