»   » ആ സിനിമ ഹിറ്റായിരുന്നെങ്കില്‍ നെടുമുടി വേണുവിന്റെ തലേവര മാറിയേനെ!!!

ആ സിനിമ ഹിറ്റായിരുന്നെങ്കില്‍ നെടുമുടി വേണുവിന്റെ തലേവര മാറിയേനെ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ശ്രദ്ധേയ നടനാണ് നെടുമുടി വേണു. നായകനായും സഹനടനായും വില്ലനായും അച്ഛനായും മുത്തച്ഛനായും മികവുറ്റ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. സംസ്ഥാന ദേശീയ പുരസ്‌കാരമടക്കം നിരരവധി പരസ്‌കാരങ്ങളും നെടുമുടിയെ തേടി എത്തിയിട്ടുണ്ട്. 

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ നെടുമുടി വേണു അഭിനയത്തില്‍ മാത്രമല്ല ഇടക്കൊന്ന് മാറ്റി ചിന്തിക്കുകയും ചെയ്തു. ഒരു ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു പുതിയ മേഖലകൂടി പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

28 വര്‍ഷം മുമ്പാണ് തന്റെ ആദ്യ സംവിധാന സംരംഭവുമായി അദ്ദേഹം ഇറങ്ങിയിരിക്കുന്നത്. പൂരം എന്നായിരുന്നു ചിത്രത്തിന്റെ പേര്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ചിത്രം പരാജയമായി. അതോടെ സംവിധാന മോഹവും തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചു,

പൂരം ഒരു ഹിറ്റായി മാറിയിരുന്നെങ്കില്‍ സംവിധാകന്‍ എന്ന നിലയില്‍ നെടുമുടി വേണുവില്‍ നിന്നും നിരവധി സിനിമകള്‍ മലയാളത്തിന് ലഭിച്ചേനെ. ചിത്രം പരാജയമായതോടെ സംവിധായകന്റെ കുപ്പായം തല്‍ക്കാലത്തേക്ക് നെടുമുടിവേണു ഊരിവെച്ചു. അല്ലെങ്കില്‍ വേണു മലയാളത്തിന് സമ്മാനിച്ച നിരവധി കഥാപത്രങ്ങള്‍ നഷ്ടമായേനെ.

ആദ്യ ചിത്രം സംവിധാനം ചെയ്തതിന് പിന്നാലെ വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞ നെടുമുടി വേണുവിന് ഇനിയും സംവിധായകന്റെ കുപ്പായം അണിയാവുന്നതേയുള്ളു. മലയാളത്തിന് ഒരുപിടി മികച്ച കഥാപാത്രങ്ങളെ നല്‍കിക്കഴിഞ്ഞു. ഇനി സംവിധായകനായും പ്രേക്ഷകര്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്.

കാവാലം നാരായണ പണിക്കരുടെ നാടക ഡ്രൂപ്പിലെ അംഗമായിരുന്നു നെടുമുടി വേണു. അവിടെ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 1978 ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പായിരുന്നു ആദ്യ ചിത്രം. കൂടാതെ നിരവധി സിനിമകള്‍ക്കായി കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.

English summary
Nedumudi Venu debut Directorial venture Pooram was a great failure. If it was a success Venu may focused on direction.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam