ആ നടനൊപ്പം അഭിനയിക്കുമ്പോള്‍ പത്തിരട്ടിയായി തിരിച്ചുതരും, തന്റെ ഇഷ്ടതാരത്തെ കുറിച്ച് നെടുമുടി വേണു

By Midhun Raj

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളാണ് നെടുമുടി വേണു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിനൊപ്പം തമിഴ് സിനിമകളിലും അഭിനയിച്ച താരമാണ് നെടുമുടി വേണു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം താരത്തെ പ്രേക്ഷകര്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിരുന്നു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷത്തില്‍ നെടുമുടി വേണു അഭിനയിച്ചിരുന്നു.

ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അനായാസ അഭിനയശൈലി കൊണ്ട് നടന്‍ മികവുറ്റതാക്കാറുണ്ട്. വര്‍ഷങ്ങളായി മലയാള സിനിമയിലുളള അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. നെടുമുടി വേണുവിനൊപ്പം തന്നെ സിനിമാപ്രേമികളുടെ ഇഷ്ട നടന്‍മാരില്‍ ഒരാളാണ് ഭരത് ഗോപി. അഭിനയിച്ച സിനിമകളില്ലെല്ലാം തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു നടന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരത് ഗോപിയും നെടുമുടി വേണുവും ഒന്നിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. അതേസമയം ഭരത് ഗോപിയെ കുറിച്ച് ഒരഭിമുഖത്തില്‍ നെടുമുടി വേണു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അദ്ദേഹത്തോടൊപ്പം സിനിമകളില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവമാണ് നെടുമുടി വേണു പങ്കുവെച്ചത്. ഒരു നടന്‍ എന്നതിലുപരി ഭരത് ഗോപി തനിക്ക് ആരായിരുന്നുവെന്ന് പൂര്‍വ്വകാല ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ പറയുന്നു.

അഗാദമായ സ്‌നേഹത്തിനൊപ്പം

അഗാദമായ സ്‌നേഹത്തിനൊപ്പം പരസ്പര ബഹുമാനവും ഞങ്ങള്‍ രണ്ടാളും മനസില്‍ സൂക്ഷിച്ചിരുന്നുവെന്ന് നെടുമുടി വേണു പറയുന്നു. ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അഭിനയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ മത്സരിക്കുന്നതായി തോന്നിയിട്ടുണ്ടാവും. അത് തികച്ചും സ്വാഭാവികമായിരുന്നു.

എത്ര നന്നായി അഭിനയിച്ചാലും

എത്ര നന്നായി അഭിനയിച്ചാലും മറുവശത്തുളള നടന്‍ അതിലും പത്തിരട്ടിയായി തിരിച്ചുതരുന്നത് പോലെയാണ് ഗോപിയേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ തോന്നാറുളളത്. ഇതൊന്നും ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല. അറിയാതെ വന്നുചേരുന്നതാണ്. ഭരതേട്ടനും പത്മരാജനും മോഹനും ജോണ്‍പോളും ഗോപിചേട്ടനെയും എന്നെയും വെച്ച് കുറെ കഥകള്‍ പ്ലാന്‍ ചെയ്തിരുന്നു.

ഗോപിചേട്ടന്‍ തളര്‍ന്ന് വീണതിനെ

ഗോപിചേട്ടന്‍ തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ആ ചലച്ചിത്ര സംരംഭങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. വീണത് ഗോപി ചേട്ടനാണെങ്കിലും തളര്‍ന്നുപോയത് എന്നെപോലെയുളളവരാണ്. അത്രയും പൊരുത്തമുളളവരുടെ കൂടെ അഭിനയിക്കാന്‍ കിട്ടുക പ്രയാസമാണ്. കാഴ്ചയില്‍ പരുക്കനാണെങ്കിലും ഒരു ചെറിയ തമാശ കേട്ടാല്‍ പോലും പൊട്ടിച്ചിരിക്കുന്ന ശുദ്ധ ഹൃദയനാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭരത് ഗോപിയെ കുറിച്ച് നെടുമുടി വേണു മനസുതുറന്നു.

1978ല്‍ ജി അരവിന്ദന്‍

1978ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നെടുമുടി വേണു. തുടര്‍ന്ന് 500ലധികം സിനിമകളില്‍ അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം എല്ലാം നിരവധി സിനിമകളിലാണ് നടന്‍ അഭിനയിച്ചത്. മലയാളത്തില്‍ പ്രിയദര്‍ശന്‍ മോഹന്‍ കൂട്ടുകെട്ടിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.

Read more about: nedumudi venu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X