മോഹന്‍ലാലിന്‌റെ ആദ്യ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു, കാരണം പറഞ്ഞ് നെടുമുടി വേണു
മോഹന്‍ലാലിന്‌റെ ആദ്യ ചിത്രമെന്ന നിലയില്‍ ഇപ്പോഴും പ്രേക്ഷകമനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഫാസിലിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശങ്കര്‍, പൂര്‍ണിമ ഭാഗ്യരാജ്, മോഹന്‍ലാല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് ലഭിക്കാറുളളത്. അതേസമയം ഫാസില്‍ ചിത്രത്തില്‍ സെയ്തലവി എന്ന കഥാപാത്രമായി നെടുമുടി വേണുവും വേഷമിട്ടിരുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചതിനെ കുറിച്ച് ഒരഭിമുഖത്തില്‍ നെടുമുടി വേണു തുറന്നുപറഞ്ഞിരുന്നു. അഭിനയം പ്രൊഫഷന്‍ ആക്കിയിട്ടില്ലാത്ത സമയത്ത് ഫാസിലുമായുളള സൗഹൃദത്തിന്‌റെ പുറത്ത് താന്‍ അഭിനയിക്കാമെന്ന് സമ്മതിച്ച സിനിമയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന് നടന്‍ പറയുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കാതെ അഭിനയിച്ച സിനിമ കൂടിയായിരുന്നു അതെന്നും നടന്‍ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയില്‍ ഞാന്‍ ചെയ്തത് ഒരു ചെറിയ വേഷമായിരുന്നു.
ഫാസിലുമായുളള സ്‌നേഹ ബന്ധത്തിന്‌റെ പുറത്ത് ചെയ്ത ചിത്രമായിരുന്നു. അഭിനയം പ്രൊഫഷന്‍ ആക്കിയിട്ടില്ലാത്തതുകൊണ്ട് ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ പ്രതിഫലവും വാങ്ങിയിരുന്നില്ല. അന്നത്തെ ട്രെന്‍ഡ് സെറ്റര്‍ സിനിമയായിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. നാല് പ്രഗത്ഭരായ ആര്‍ട്ടിസ്റ്റുകളെയാണ് കലാലോകത്തിന് ആ ചിത്രം സമ്മാനിച്ചത്. നെടുമുടി വേണു അഭിമുഖത്തില്‍ പറഞ്ഞു. നെടുമുടി വേണുവിന് പുറമെ പ്രതാപചന്ദ്രന്‍, ആലുമൂടന്‍ തുടങ്ങിയ താരങ്ങളും മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വേഷമിട്ടിരുന്നു. നവോദയ അപ്പച്ചനാണ് ഫാസില്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത്.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications