നായരായതുകൊണ്ടാണോ മമ്മൂട്ടി സ്‌റ്റാറായത്? നായർ ലോബി ആരോപണത്തിനെതിരെ താരം
മലയാള സിനിമയിലെ ചേരി തിരുവുകളെ കുറിച്ചും മോളിവുഡിലെ നായർ ലോബിയെ കുറിച്ചുമുളള റിപ്പോർട്ടുകൾ സിനിമ കോളങ്ങിൽ എപ്പോഴും ചൂടുള്ള ചർച്ചയാകാറുണ്ടായിരുന്നു. മലയാള സിനിമയിൽ നായർ ലോബകളുടെ അതി പ്രസരമാണെന്നും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിലരാണ് ഇത് നിയന്ത്രിക്കുന്നതെന്നുളള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇത്തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകി നെടുമുടി വേണു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ അദ്ദേഹം ഇത്തരത്തിലുളള ആരോപണത്തിന് മറുപടി നൽകിയത്. ഇത്തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് തെളിവുകൾ ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. കൂടാതെ ഇത്തരം ആരോപണം പടച്ചു വിടുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയും താരം ൻൽകുന്നുണ്ട്.തെളിവുകളും ഉദാഹരണവും നിരത്തിയായിരുന്നു താരത്തിന്റെ മറുപടി.
നായരായതുകൊണ്ടാണോ മമ്മൂട്ടി സ്‌റ്റാറായതും, അയാളുടെ മകൻ സിനിമയിൽ വന്നതെന്നും നെടുമുടി ചോദിച്ചു. അതുപോലെ തന്നെ വിൻ പോളിയും ഫഹദ് ഫാസിലും ടൊവിനോ തോമസുമൊക്കെയല്ലേ പുതിയ തലമുറയിലെ താരങ്ങളാണ്. നായർ ലോബി ഈഴവ ലോബി എന്നൊക്കെ പറയുന്നതു തന്നെ നാണക്കേടല്ലേ?- താരം ചോദിക്കുന്നു.
യോശുദാസ് മലയാളത്തിലെ ഏറ്റവും വലിയ പാട്ടുകാരനാണ്. അതുപോലെ യൂസഫലി കച്ചേരി എങ്ങനെയാണ് കൃഷ്ണഗാനങ്ങൾ സിനിമയിൽ എഴുതിയത്. നിരീശ്വര വാദികളായ വയലാറും ഭാസ്‌കരൻ മാഷുമാണ് ഏറ്റവും കൂടുതൽ ഭക്തിഗാനങ്ങൾ ഒരുക്കിയത്. കേരളീയ സമൂഹത്തിൽ ഏറ്റവും കുറവ് ജാതീയത മലയാള സിനിമയിലായിരിക്കും. ജാതിക്കതീതമായ വിവാഹങ്ങൾ കൂടുതൽ നടക്കുന്നതും സിനിമാരംഗത്താണ്'-നെടുമുടി വേണു കൂട്ടിച്ചേർത്തു


Click it and Unblock the Notifications